ഇന്ത്യയിൽ ഐ.ഓ.എസിലും പ്ലെയ്‌സ്‌റ്റോറിലും ഒന്നാമതെത്തി ടിക് ടോക്

പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും മടങ്ങിയെത്തിയ ടിക് ടോക് ദിവസങ്ങൾക്കുള്ളിൽ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നു. ഐ.ഒ.എസിൽ ടോപ്പ് ഫ്രീ ആപ്പുകളിലാണ് ടിക് ടോക് ഒന്നാം സ്ഥാനത്തെത്തിയത്.


ടിക് ടോക് എന്നും ജനപ്രിയമായ ഒരു ആപ്പാണ് എന്ന കാര്യത്തിൽ ഇപ്പോൾ തെല്ലും സംശയിക്കേണ്ടതില്ല. അതിനുദാഹരണമാണ് ഇപ്പോൾ ടിക് ടോക് ആപ്പിന് പ്ലെയ്‌സ്‌റ്റോറുകളിൽ ലഭിച്ചിരിക്കുന്ന സ്വികരണം.

Advertisement

കുറച്ചുസമയം കൊണ്ട് ടിക് ടോക്കിന് ലഭിച്ചിരിക്കുന്നത് ഒട്ടനവധി ആരാധകരെയാണ്.

Advertisement

ടിക് ടോക്

ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ടിക്ടോക്കിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കിയത്, തുടർന്ന് പ്ലെയ്‌സ്‌റ്റോറുകളിലും മറ്റും പതിയെ മടങ്ങി വരുവാൻ തുടങ്ങി. എന്നാൽ വിലക്ക് നീക്കം ചെയ്യ്ത് ഏതാനും ദിവസങ്ങൾക്കുള്ളിലാണ് ടിക് ടോക്കിന് ഒന്നാം സ്ഥാനമാണ് ലഭിച്ചിരിക്കുന്നത്.

ടോപ്പ് ഫ്രീ ആപ്പ്

പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും മടങ്ങിയെത്തിയ ടിക് ടോക് ദിവസങ്ങൾക്കുള്ളിൽ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നു. ഐ.ഒ.എസിൽ ടോപ്പ് ഫ്രീ ആപ്പുകളിലാണ് ടിക് ടോക് ഒന്നാം സ്ഥാനത്തെത്തിയത്.

സോഷ്യൽ കാറ്റഗറിയിൽ ഒന്നാംസ്ഥാനം

ആൺഡ്രോയ്ഡിന്റെ പ്ലേ സ്റ്റോറിൽ സോഷ്യൽ കാറ്റഗറിയിലാണ് ടിക് ടോക് ഒന്നാംസ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്. മദ്രാസ് ഹൈ-ക്കോടതിയാണ് ടിക് ടോക്കിനെതിരായ വിലക്ക് ദിവസങ്ങൾക്ക് മുമ്പ് നീക്കം ചെയ്‌തത്‌.

ഐ.ഒ.എസിൽ ടോപ്പ് ഫ്രീ

ടിക് ടോക്കിന്റെ മടങ്ങിവരവ് ആഘോഷിക്കാൻ ReturnOfTikTok എന്ന ഹാഷ്ടാഗും സമൂഹ മാധ്യമങ്ങളിൽ വൻ ജനപ്രീതി നേടിയിരുന്നു. ഇതിന് പുറമെ ReturnOfTikTok എന്ന ഹാഷ്ടാഗിൽ ടിക് ടോക് തന്നെ ഒരു ഇൻ ആപ്പ് ചാലഞ്ചും സംഘടിപ്പിച്ചിരുന്നു. 504 മില്ല്യൻ വ്യൂസാണ് ഈ ചുരുങ്ങിയ കാലയളവിൽ ആപ്ലിക്കേഷനുണ്ടായതെന്ന് ടിക് ടോക് അധികൃതർ അവകാശപ്പെടുന്നു.

വീഡിയോ ആപ്പ്

"ReturnOfTikTok എന്ന ഹാഷ്ടാഗ് ക്യാമ്പയിൻ. സുരക്ഷിതവും വിനോദകരവുമായ ഒരു ഇൻ ആപ്പ് അനുഭവത്തിനാണ് ഞങ്ങൾ പരിശ്രമിക്കുന്നത്, " ടിക് ടോക് ഇന്ത്യയുടെ എന്രർടെയ്മെന്റ് തലവൻ സുമേദാസ് രാജ്ഗോപൽ പറഞ്ഞു.

മദ്രാസ് ഹൈക്കോടതി

ടിക് ടോക്ക് വിഡിയോ ആപ്പിന് ഏര്‍പ്പെടുത്തിയ വിലക്ക് ഏപ്രിൽ 24-നാണ് മദ്രാസ് ഹൈക്കോടതി
എടുത്തു മാറ്റിയത്.

ആപ്പ് നിരോധിച്ചുളള ഇടക്കാല ഉത്തരവ് കോടതി എടുത്തുകളഞ്ഞു. ജസ്റ്റിസ് എന്‍ കിരുബാകരനും എസ്.എസ് സുന്ദറും അടങ്ങിയ ബെഞ്ചാണ് നിരോധനം നീക്കം ചെയ്യ്തത് ഉത്തരവ് പുറപ്പെടുവിച്ചത്.

ടിക് ടോക് നിരോധനം

അശ്ലീലകരമായ വീഡിയോകള്‍ ആപ്പില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് ചൈനീസ് കമ്പനി
കോടതിയെ അറിയിച്ചിരുന്നു. അശ്ലീലകരമായ വീഡിയോകള്‍ വര്‍ധിക്കുന്നെന്ന പരാതിയെ തുടര്‍ന്ന് ഏപ്രില്‍ 3നാണ് മദ്രാസ് ഹൈക്കോടതി കേന്ദ്രത്തോട് ടിക് ടോക് നിരോധിക്കാന്‍ നിര്‍ദേശിച്ചത്.

പ്ലെയ്‌സ്‌റ്റോറുകൾ

പിന്നീട് ഈ ഉത്തരവ് സ്റ്റേ ചെയ്യില്ലെന്ന് സുപ്രിം കോടതിയും വ്യക്തമാക്കിയിരുന്നു. ടിക് ടോക് നിരോധിച്ചതിന് പിന്നാലെ ആപ്പ് സ്റ്റോറില്‍ നിന്നും ഗുഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്ലിക്കേഷന്‍ അപ്രത്യക്ഷമായി.

നിരോധനം നീക്കം ചെയ്ത് ഉത്തരവ്

"ടിക് ടോക്കിനോട് 200 മില്യണോളം വരുന്ന ഇവിടുത്തെ ഉപഭോക്താക്കൾ കാണിക്കുന്ന സ്നേഹത്തിനും സഹകരണത്തിനും നന്ദി അറിയിക്കുന്നു. ഇന്ത്യൻ സമൂഹത്തോട് ഞങ്ങൾക്കുള്ള ഉത്തരവാദിത്വം തുടരുന്നതിനുള്ള പുതിയ ചുവടുവയ്പ്പാണ്", ടിക് ടോക് അധികൃതർ അവകാശപ്പെടുന്നു.

Best Mobiles in India

English Summary

TikTok app reclaimed the number one spot in the top free app on iOS and top free app in the 'social' category on the Google Play Store, within a few days after the Madras High Court's Madurai bench lifted the ban on the app.