ചൈനീസ് അപ്പുകളായ ടിക്-ടോക്, ലൈക് തുടങ്ങിയവയ്ക്ക് നിയന്ത്രണം


ചൈനീസ് വീഡിയോ അപ്പുകൾ ഭാരത് കോഡ് തെറ്റിക്കുന്നത് ഒരു നല്ല കാര്യമല്ല യുവകൾക്കിടയിൽ വൻ താരങ്ങളായ ചൈനീസ് അപ്പുകളാണ് ടിക്-ടോക്, ലൈക്, ഹാലോ തുടങ്ങിയവ. വളരെ കുറഞ്ഞ കാലം കൊണ്ടുതന്നെ ജനപ്രീതി പിടിച്ചുപറ്റിയ അപ്പുകളാണ് ഇവ.

ഫ്‌ളിപ്കാര്‍ട്ടില്‍ സൂപ്പര്‍ വാല്യു വീക്ക്; സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വന്‍വിലക്കിഴിവ്

ഹാലോ

ദശലക്ഷക്കണക്കിന് ആളുകളാണ് ഈ ചൈനീസ് ആപ്പുകൾ ഡൗൺലോഡ് ചെയ്തത് ഉപയോഗിക്കുന്നത്. സ്വകാര്യ വീഡിയോ ദൃശ്യങ്ങൾ പങ്കുവയ്ക്കുന്നതിന് വേണ്ടിയാണ് ഈ ആപ്പുകൾ പ്രധാനമായും ഉപയോഗിച്ച് വരുന്നത്. ഇത്തരത്തിലുള്ള ഒരു കൂട്ടം ആപ്പുകൾക്ക് നിയന്ത്രണം കൊണ്ടുവരാൻ നീക്കം നടക്കുന്നുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ലൈക്

ഉപയോക്താക്കളുടെ വിവരങ്ങൾ കൊണ്ടു പ്രവർത്തിക്കുന്ന, 50 ലക്ഷത്തിനു മുകളിൽ ഉപയോക്താക്കലുള്ള ആപ്പുകളെയാണ് നിയന്ത്രിക്കുന്നത്. ഈ കമ്പനികളെല്ലാം ഇന്ത്യ ഓഫിസ് തുടങ്ങണമെന്നും നിയമപരമായ പ്രശ്നങ്ങൾ പരിഹരിക്കാൻ വഴിയൊരുക്കണമെന്നുമാണ് കേന്ദ്രത്തിന്റെ പ്രധാന നിർദ്ദേശങ്ങളിലൊന്ന്.

ചൈനീസ് ആപ്പുകൾ

സോഷ്യൽ ആപ്പുകളായ ടിക് ടോക്, ഹെലോ, ലൈക്, വിഗോ വിഡിയോ തുടങ്ങി ആപ്പുകൾ ഇന്ത്യയിൽ നിലനിൽക്കണമെങ്കിൽ ചില നിയമങ്ങൾ പാലിക്കേണ്ടതായി വരും. ഇത് സംബന്ധിച്ച വിശദമായ റിപ്പോർട്ട് തയാറാക്കുന്നുണ്ട്. ഐ.ടി, ഇലക്ട്രോണിക് മന്ത്രാലയമാണ് ചൈനീസ് ആപ്പുകൾക്കെതിരായ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ കൊണ്ടുവരുന്നതിനായി പോകുന്നത്.

ക്വയ്‌

എല്ലാ കമ്പനികളും ഇന്ത്യയിൽ ഓഫിസ് തുടങ്ങണം. ഇന്ത്യയിൽ സജീവമായ ജനപ്രിയ ആപ് ടിക് ടോകിന് ഇന്ത്യയിൽ ഒരു ഓഫീസില്ല. ടിക്-ടോക് മാത്രമല്ല, മറ്റുള്ള ചൈനീസ് ആപ്പുകളുടെ കാര്യത്തിലും ഇതുതന്നെയാണ് അവസ്ഥ. ഈ.ടി റിവ്യൂ പ്രകാരം, മൊബൈൽ എന്റർടൈൻമെന്റിൽ പ്രധാനമായും 20 അപ്പുകളാണ് മുന്നിട്ടുനിൽക്കുന്നത്.

ബിഗ് ലൈവ്, അപ്ലൈവ് തുടങ്ങിയ തത്സമയ സ്ട്രീമിംഗ് ആപ്ലിക്കേഷനുകൾ സ്വകാര്യ ഇടപെടലുകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അപകടകരമായ വീഡിയോ ദൃശ്യങ്ങൾ, ലൈംഗികത ഉളവാക്കുന്ന വിഡിയോ ക്ലിപ്പുകൾ തുടങ്ങിയവ ഒഴിവാക്കുന്നതിന് വേണ്ടിയാണ്.

Most Read Articles
Best Mobiles in India
Read More About: news apps china technology

Have a great day!
Read more...

English Summary

The apps have benefited mightily from the short-video craze that’s taken hold among pre-teens and adolescents but this is putting them in danger from predators, experts said. Given the mature nature of much of the content and the age of users, the content on these apps could be in violation of the law.