ഫേസ്ബുക്ക് തിരിച്ച് പണി തുടങ്ങി..; ആദ്യ പണി ടിൻഡറിനിട്ട്!


സുരക്ഷാ പ്രശ്നങ്ങളും വിവരങ്ങൾ ചോർത്തൽ വിവാദങ്ങളുമായി ആടിയുലഞ്ഞ ഫേസ്ബുക്ക് തങ്ങളുടെ ഭാഗത്തെ കുഴപ്പങ്ങൾ ഓരോന്നായി പരിഹരിച്ചു തുടങ്ങുകയാണ്. ആദ്യപടിയായി അനാവശ്യ ആപ്പുകളും മറ്റുമൊക്കെ നീക്കിക്കൊണ്ടിരിക്കുകയാണ്. ഒപ്പം ഫേസ്ബുക്ക് ഡാറ്റ ഉപയോഗിച്ച് കഞ്ഞി കുടിച്ചു പോകുന്ന ഒട്ടനവധി ആപ്പുകൾക്കും സർവീസുകൾക്കും പണി കിട്ടിക്കൊണ്ടിരിക്കുകയുമാണ്. അത്തരത്തിൽ നല്ല എട്ടിന്റെ പണി കിട്ടിയവരിൽ ഏറ്റവും മുൻപന്തിയിൽ ഓൺലൈൻ ഡേറ്റിംഗ് ആപ്പ് ആയ ടിൻഡറും ഉണ്ട്.

Advertisement

ടിൻഡർ ആപ്പിന്റെ അടിത്തറ തന്നെ ഫേസ്ബുക്ക് പ്രൊഫൈൽ ചേർത്തുവരുന്ന പ്രൊഫൈലുകൾ ആണല്ലോ. ഈയൊരു കാരണത്താൽ ഫേസ്ബുക്ക് തങ്ങളുടെ സുരക്ഷാ അയങ്ങളും സ്വകാര്യ നയങ്ങളുമെല്ലാം മാറ്റങ്ങൾ വരുത്തിയപ്പോൾ അത് ടിൻഡറിനെയും ബാധിച്ചു. ടിൻഡറിനെ മാത്രമല്ല, ഇത്തരത്തിൽ ഫേസ്ബുക്ക് ഉപയോഗിച്ചു പ്രശസ്തമായ പല ആപ്പുകളുടെയും സ്ഥിതി ഇത് തന്നെയായി. കൂട്ടത്തിൽ ഏറ്റവും പ്രശസ്തം ടിൻഡർ തന്നെയായതിനാൽ നല്ലൊരു കൂട്ടം ആളുകൾ ഇതിനാൽ ബുദ്ധിമുട്ടിലാകുകയും ചെയ്തു.

Advertisement

251 രൂപക്ക് 102 ജിബി ഡാറ്റയുമായി വീണ്ടും ഞെട്ടിക്കാൻ ജിയോ

മുകളിൽ കൊടുത്ത ചിത്രം നോക്കിയാൽ കാര്യങ്ങളെ കുറിച്ചുള്ള ഏകദേശ ധാരണ കിട്ടും. ടിൻഡർ നിങ്ങൾ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അറിയാമല്ലോ, പൂർണ്ണമായും ടിൻഡർ പ്രവർത്തിക്കുന്നത് ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ്. ടിൻഡർ ആപ്പിൽ ഒരാൾക്ക് അക്കൗണ്ട് ഉണ്ടാക്കണമെങ്കിൽ ആദ്യമായി വേണ്ടത് തങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ച് ലോഗിൻ ചെയ്യുക എന്നതാണ്. അതുകൊണ്ടാണ് ഫേസ്ബുക്കിന്റെ പുതിയ പോളിസി ടിൻഡറിനെ കുഴപ്പത്തിലാക്കുന്നത്.

ഇങ്ങനെ പോയാൽ ടിൻഡറിന്റെ അവസാനം അകലെയല്ല. ടിൻഡർ മാത്രമല്ല, ആയിരക്കണക്കിന് ആപ്പുകൾ ഫേസ്ബുക്ക് വെച്ചുള്ള ലോഗിൻ ആണ് തങ്ങളുടെ ലോഗിൻ ആയി സെറ്റ് ചെയ്തുവെച്ചിട്ടുള്ളത്. ഈ ആപ്പുകളെയെല്ലാം ഇത് സാരമായി ബാധിക്കും എന്ന് തീർച്ച.

Advertisement

എത്രയും പെട്ടന്ന് ഫേസ്ബുക്ക് സെറ്റിങ്ങ്‌സില്‍ ഈ മാറ്റങ്ങള്‍ വരുത്തുക

ഫേസ്ബുക്ക് ഡാറ്റാ ചോർച്ച തടയണം എന്ന് നമ്മൾ അഘോരം പ്രസംഗിച്ചു നടക്കുകയും ചെയ്യും ടിൻഡർ പോലുള്ള ആപ്പുകൾ ഫേസ്ബുക്ക് കാരണമായി ഉപയോഗിക്കാൻ പറ്റുന്നില്ലല്ലോ എന്ന് കുറ്റം പറഞ്ഞു നടക്കുകയും ചെയ്യും. ഇവിടെ ഇരട്ടത്താപ്പ് പാടില്ല. ഫേസ്ബുക്ക് അവരുടെ പണി തുടരട്ടെ. ലോകത്തിലെ ഏറ്റവും വലിയ സോഷ്യൽ നെറ്റ്വർക്കിങ് വെബ്സൈറ്റ് അതിന്റെ പഴയ നല്ല നാളുകളിലേക്ക് തിരിച്ചുവരട്ടെ.

Best Mobiles in India

Advertisement

English Summary

Tinder crashed; Did Facebook just close the doors for online dating?. Tinder users unable to swipe left and right after Facebook alters third-party support.