ബിഎസ്എന്‍എല്‍ വീണ്ടും ഞെട്ടിക്കുന്ന ഓഫറുമായി!


ജിയോ ഇഫക്ട് ഇന്ത്യയിലെ എല്ലാ ടെലികോം മേഖലയേയും ചൂടുപിടിപ്പിച്ചിരിക്കുന്നു. എയര്‍ടെല്‍, വോഡാഫോണ്‍, ഐഡിയ, എയര്‍സെല്‍ എന്നിങ്ങനെ പല ടെലികോം കമ്പനികളും ഇതിനകം തന്നെ ഒട്ടനേകം അണ്‍ലിമിറ്റഡ് ഓഫറുമായി എത്തിക്കഴിഞ്ഞു. അതു പോലെ തന്നെയാണ് ബിഎസ്എന്‍എല്ലും.

Advertisement

ഓണ്‍ലൈനില്‍ എന്‍പിഎസ് അക്കൗണ്ട് എങ്ങനെ തുറക്കാം?

ബിഎസ്എന്‍എല്‍ ഇപ്പോള്‍ വീണ്ടും പുതിയൊരു ഓഫറുമായി എത്തിയിരിക്കുന്നു. അതായത് 249 രൂപയുടെ റീച്ചാര്‍ജ്ജ് പ്ലാനില്‍ ഫ്രീ ലോക്കല്‍ എസ്റ്റിഡി കോളുകള്‍ (ബിഎസ്എന്‍എല്‍ ടു ബിഎസ്എന്‍എല്‍), 1ജിബി ഡാറ്റ പ്രതി ദിനം, വാലിഡിറ്റി 28 ദിവസം എന്നിവ നല്‍കുന്നു.

Advertisement

ഇതു കൂടാതെ ബിഎസ്എന്‍എല്‍ന്റെ മറ്റൊരു പ്ലാനാണ് 429 പ്ലാന്‍. ഈ പ്ലാനില്‍ 429 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ ഫ്രീ ലോക്കല്‍ എസ്റ്റിഡി കോളുകള്‍ ഏതു നെറ്റ്‌വര്‍ക്കിലേക്കും ചെയ്യാം കൂടാതെ 90 ജിബി ഡാറ്റ 90 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു, അതായത് പ്രതിദിനം 1ജിബി ഡാറ്റ എന്ന കണക്കില്‍.

ബിഎസ്എന്‍എല്‍ നല്‍കുന്ന 249 പ്ലാനില്‍ 28 ദിവസത്തെ വാലിഡിറ്റിയാണ്. ഇതേ ഓഫര്‍ എയര്‍ടെല്ലും ജിയോയും നല്‍കുന്നുണ്ട്. അതായത് ഇവരുടെ പ്ലാന്‍ വില 149 രൂപയാണ്. എയര്‍ടെല്ലില്‍ 149 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ അണ്‍ലിമിറ്റഡ് കോളുകള്‍ എയര്‍ടെല്‍ ടൂ എയര്‍ടെല്ലിലും 2ജിബി ഡാറ്റ 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു.

Advertisement

ഇന്ത്യയില്‍ ഐഫോണ്‍ 8, 8 പ്ലസ് പ്രീ-ബുക്കിങ്ങ് അറിയാം!

എന്നാല്‍ ജിയോയുടെ 149 രൂപ പ്ലാനില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍ എസ്റ്റിഡി കോളുകള്‍ ഏതു നെറ്റ്‌വര്‍ക്കിലേക്കും ചെയ്യാം. കൂടാതെ 2ജിബി ഡാറ്റ 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു.

ജിയോയുടെ 349 പ്ലാനില്‍ 20ജിബി 4ജി ഡാറ്റ 56 ദിവസത്തെ വാലിഡിറ്റിയില്‍ ഡാറ്റ ലിമിറ്റ് ഇല്ലാതെ നല്‍കുന്നു. 56 ദിവസത്തിനുളളില്‍ 20ജിബി ഡാറ്റ എപ്പോള്‍ വേണം എങ്കിലും നിങ്ങള്‍ക്ക് ഉപയോഗിക്കാം.

Best Mobiles in India

Advertisement

English Summary

Telecom players are launching new plans every other day to retain customers and halt Reliance Jio's aggressive attempts to grab market share.