ഇന്ന് ഗാലക്‌സി എസ്3 ഇന്ത്യയില്‍?



കാത്തുനിന്ന ഗാലക്‌സി എസ്3യെ ഇന്ന് ഇന്ത്യയില്‍ കാണാനാകുമോ? സാംസംഗ് ഇന്ത്യയുടെ ആ ഔദ്യോഗിക പ്രഖ്യാപനത്തെ കാത്തിരിക്കുകയാണ് ഇന്ത്യയിലെ സ്മാര്‍ട്‌ഫോണ്‍ പ്രേമികള്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ന് അതായത് മെയ് 31നാണ് ഇന്ത്യയില്‍ ഗാലക്‌സി എസ് 3യെ അവതരിപ്പിക്കാന്‍ കമ്പനി ഉദ്ദേശിച്ചിട്ടുള്ളത്. ഇക്കഴിഞ്ഞ മെയ് 3നാണ് ഗാലക്‌സി എസ് 3 ആദ്യമായി കമ്പനി അവതരിപ്പിച്ചത്. ഇത് ഇന്ത്യയില്‍ മെയ് അവസാനത്തോടെ എത്തുമെന്നാണ് അറിയാനായത്. മുമ്പ് ജൂണിലാകും രാജ്യത്തെത്തുകയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

ഇന്നലെ മുതല്‍ 26 രാജ്യങ്ങളില്‍ ഗാലക്‌സി എസ് 3 എത്തിയിരുന്നു. സാംസംഗിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരൊറ്റ ഉത്പന്നം ഒരുമിച്ച് ഇത്രയേറെ രാജ്യങ്ങളില്‍ എത്തിക്കുന്നത്. അടുത്ത മാസത്തോടെ 145 രാജ്യങ്ങളില്‍ കൂടി എസ് 3യെ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് സാംസംഗ്.

Advertisement

ഗാലക്‌സി എസ് 3 ക്വാഡ് കോര്‍ 1.4 ജിഗാഹെര്‍ട്‌സ് എക്‌സിനോസ് 4 പ്രോസസറാണ് ഇതിലേത്. ആന്‍ഡ്രോയിഡ് ഐസ്‌ക്രീം സാന്‍ഡ്‌വിച്ച് പ്രോസസറും ഇതിലുണ്ട്. ക്യാമറക്ക് 8 മെഗാപിക്‌സല്‍ ശേഷിയുമായാണ് സാംസംഗ് എത്തുന്നത്. 1.9 മെഗാപിക്‌സല്‍ ക്യാമറ മുന്‍ഭാഗത്തും ഉണ്ട്. എസ് ബീം ആണ് ഇതിലെ ഏറ്റവും പുതിയ സവിശേഷത. വെറും മൂന്ന് മിനുട്ടുകൊണ്ട് 1ജിബിയുടെ ഫയല്‍ അതിവേഗം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ എസ് ബീം സഹായിക്കും.

Advertisement

എസ്3യുടെ ഇന്ത്യയിലെ വില സാംസംഗ് ഇത് വരെ പ്രഖ്യാപിച്ചിട്ടില്ല. ഔദ്യോഗിക അവതരണവേളയിലാണ് ഇനി ഇത് പ്രതീക്ഷിക്കേണ്ടത്. എങ്കിലും 35,000 രൂപയാണ് ഇതിന് പ്രതീക്ഷിക്കുന്നത്. ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമില്‍ ഇത് എച്ച്ടിസി വണ്‍ എക്‌സിനെതിരായാണ് മത്സരിക്കുന്നതെങ്കിലും ഐഫോണാണ് എസ്3യുടെ പ്രധാന എതിരാളി. ഇന്ത്യയില്‍ എസ്3യുടെ പ്രീ ഓര്‍ഡര്‍ ആരംഭിച്ച കാര്യം മുമ്പേ റിപ്പോര്‍ട്ട് ചെയ്തതാണ്. എസ്3 ആദ്യം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രീഓര്‍ഡര്‍ സൗകര്യം ഉപയോഗപ്പെടുത്താം.

Best Mobiles in India

Advertisement