വിവാഹ അഭ്യർത്ഥന ഈ ജപ്പാൻകാരാണ് നേടിക്കൊടുത്തത് ലോക റെക്കോർഡ്


വിവാഹാഭ്യര്‍ത്ഥന പല രീതികളിലായിട്ടാണ് നടന്ന് വരുന്നത്. എന്നാൽ, ഇത്തരത്തിൽ ഒരു വിവാഹാഭ്യര്‍ത്ഥന നടക്കുന്നത് തീർച്ചയായും ഒരു ആദ്യത്തെ സംഭവം തന്നെയാണ്. ഇതിനായി ഈ ചെറുപ്പക്കാരന് വേണ്ടിവന്നത് ആറുമാസത്തെ സമയവും ഒരു നീണ്ട യാത്രയുമാണ്.

യാസുഷി യസ്സന്‍ തകാഹാഷി

യാസുഷി യസ്സന്‍ തകാഹാഷി എന്ന ജപ്പാനിലെ ടോകിയോ സ്വദേശിയാണ് പുതിയ ഒരു വിവാഹാഭ്യര്‍ത്ഥന രീതിക്ക് മാറ്റ് കുറിച്ചത്. അങ്ങനെ, പുതുമയുള്ളൊരു വഴി കൊണ്ടു വന്നിരിക്കുകയാണ് ഈ ജപ്പാൻക്കാരൻ. തികച്ചും രസിപ്പിക്കുന്ന ഒരു സംഭവം തന്നെയാണ് ഇത്, ഈ ജപ്പാൻകാരന്റെ കലാസൃഷ്‌ടി തികച്ചും ഒരു അത്ഭുതം ഉളവാക്കുന്നതാണ്.

ഗൂഗിള്‍ എർത്ത്

ആറ് മാസമെടുത്ത യാത്രയിലൂടെയാണ് യസ്സന്‍ തന്റെ കാമുകിയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയത്. ആ യാത്ര പ്രണയിനിയെ വളരെയധികം സന്തോഷവതിയാക്കി, കൂടാതെ യസ്സനെ ഗിന്നസ് ലോക റെക്കോര്‍ഡിനും അര്‍ഹനാക്കി. ഏറ്റവും വലിയ ജി.പി.എസ് ചിത്രരചന എന്ന ഇനത്തിലാണ് യസ്സന് ഈ റെക്കോര്‍ഡ് ലഭിച്ചിരിക്കുന്നത്. ഗൂഗിളാണ് ഈ വിവരം ട്വീറ്റ് ചെയ്ത് ലോകത്തെ അറിയിച്ചത്.

ജി.പി.എസ് ആര്‍ട്ട്

യസ്സന്‍ തന്റെ പ്രണയനിയോട് വിവാഹാഭ്യര്‍ത്ഥന നടത്താന്‍ തീരുമാനിക്കുന്നത് 2008-ലാണ്. പത്ത്

വര്‍ഷത്തോളമായി ജി.പി.എസ് ആര്‍ട്ട് നിര്‍മിക്കുന്ന യാളാണ് യസ്സന്‍. ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് യാത്ര ചെയ്ത്, ജി.പി.എസ് ഉപകരണത്തിന്റേയും ഗൂഗിള്‍ എര്‍ത്തിന്റേയും സ്ട്രീറ്റ് വ്യൂവിന്റേയും സഹായത്തോടെ ഗൂഗിള്‍ മാപ്പില്‍ ചിത്രങ്ങള്‍ വരയ്ക്കുന്ന ഒരു രീതിയെയാണ് ജി.പി.എസ് ആര്‍ട്ട് എന്ന് പറയുന്നത്.

വിവാഹാഭ്യര്‍ത്ഥന

തന്റെ വിവാഹാഭ്യര്‍ത്ഥനയ്ക്കും ഈ രീതി അവലംബിക്കാനാണ് യസ്സന്‍ തീരുമാനിച്ചത്. ജപ്പാനിന്റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് ജപ്പാന്‍ ഭൂപടത്തില്‍ യസ്സന്‍ 'മാരി മി' എന്ന് എഴുതി. ജോലി ഉപേക്ഷിച്ചാണ് തന്റെ ലക്ഷ്യ പൂര്‍ത്തീകരണത്തിനായി യസ്സന്‍ ഇറങ്ങിത്തിരിച്ചത്.

ഗൂഗിള്‍ മാപ്പ്

ഹൊക്കായ്‌ഡോയില്‍ തുടങ്ങിയ യാത്ര അവസാനിച്ചത് കാഗോഷിമ തീരത്താണ്. 7000 കിലോമീറ്ററുകള്‍ കടന്ന് ആറ് മാസത്തെ നീണ്ട യാത്ര. അങ്ങനെ വളരെ വലിയൊരു വിവാഹാഭ്യര്‍ത്ഥന. ഒപ്പം ഒരു ഹൃദയചിഹ്നവും യസ്സന്‍ വരച്ചു.

ഗിന്നസ് ലോക റെക്കോർഡ്

സ്വാഭാവികമായും ഇത്രയും സ്‌നേഹ നിധിയായൊരു കാമുകനെ ഏതെങ്കിലും കാമുകി വിട്ടുകളയുമോ. യസ്സന്റെ പ്രണയാഭ്യര്‍ത്ഥന അദ്ദേഹത്തിന്റെ കാമുകി സ്വീകരിച്ചു. പത്ത് മണിക്കൂര്‍ മുമ്പാണ് ഗൂഗിള്‍ ഇക്കാര്യം ട്വീറ്റ് ചെയ്തത്. വീഡിയോ ഇതിനോടകം 23000-ല്‍ അധികം ആളുകള്‍ കണ്ടുകഴിഞ്ഞു. തികച്ചും ആശ്ചര്യം ഉളവാക്കുന്ന ഒരു കാര്യം തന്നെയാണ് ഇത്.

Most Read Articles
Best Mobiles in India

Have a great day!
Read more...

English Summary

In 2008, Tokyo resident Yassan knew he wanted to propose to his girlfriend, Natsuki. He had been creating GPS art with Google Earth and street view for over 10 years, and so he decided to incorporate that into his proposal.