2014-ലെ മികച്ച ഗാഡ്ജറ്റുകളിതാ....!


2014 ഒരുപിടി പുതിയ വിഭാഗങ്ങളാണ് ഗാഡ്ജറ്റ് പ്രേമികള്‍ക്ക് മുന്നില്‍ തുറന്നിട്ടത്, സ്മാര്‍ട്ട്‌വാച്ചിന്റെ വരവ് കണ്ടതും ഇക്കൊല്ലമായിരുന്നു. ചില ഗാഡ്ജറ്റുകളില്‍ മുന്‍ഗാമിയുടെ പരിഷ്‌ക്കരിച്ച പതിപ്പുകളാണ് ഇറങ്ങിയതെങ്കില്‍, മറ്റ് ചില വിഭാഗങ്ങളില്‍ ശക്തിയേറിയ മാത്സര്യം ഇപ്പോഴും വന്നു തുടങ്ങിയിട്ടില്ല.

Advertisement

കൊല്ലം അവസാനിക്കാറായ സാഹചര്യത്തില്‍, ഇക്കൊല്ലം ഇറങ്ങിയ 10 മികച്ച ഗാഡ്ജറ്റുകളെ പരിചയപ്പെടുകയാണ് ചുവടെ.

Advertisement

1

പരിഷ്‌ക്കരിച്ച ബാറ്ററിയും, 5.5 ഇഞ്ച് ഡിസ്‌പ്ലേയുമായി ആപ്പിളിന്റെ ഫാബ്‌ലെറ്റ് വിഭാഗത്തിലേക്കുളള വരവറിയിച്ച ഡിവൈസായിരുന്നു ഐഫോണ്‍ 6 പ്ലസ്.

വില: 62,500 രൂപ

 

2

തന്റെ മുന്‍ഗാമിയുമായി നല്ല സാമ്യം ഇതു പുലര്‍ത്തുന്നുണ്ടെങ്കിലും, ചെറുതും കനം കുറഞ്ഞതും മികച്ച രൂപകല്‍പ്പനയുമായാണ് നോട്ട് 4 എത്തിയിരിക്കുന്നത്. പ്രീമിയം വിഭാഗത്തിലുളള ഫോണുകളെപ്പോലെ ഇതിന്റെ ചട്ടക്കൂട് മെറ്റല്‍ ഫ്രേയിമിലാണ് കടഞ്ഞെടുത്തിരിക്കുന്നത്.

വില: 58,300 രൂപ

 

3

ഫിംഗര്‍പ്രിന്റ് സ്‌കാനറും, വേഗതയുളള പ്രൊസസ്സറും, മികച്ച 8 എംപി ക്യാമറയുമുളള എയര്‍ 2 വളരെ കനം കുറഞ്ഞതുമാണ്.

വില: 35,900 രൂപയില്‍ ആരംഭിക്കുന്നു

 

4

സ്മാര്‍ട്ട്‌വാച്ചുകള്‍ ഇപ്പോഴും ബാലാരിഷ്ടത വിട്ടുമാറാത്ത ഗാഡ്ജറ്റുകളുടെ വിഭാഗത്തിലാണ് പെടുന്നത്. ആപ്പിളും, ഗൂഗിളും ഈ മേഖലയില്‍ കുതിച്ച് ചാട്ടത്തിന് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലഭ്യമായ സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയാണെങ്കില്‍ ഇപ്പോള്‍ വിപണിയില്‍ നിന്ന് കിട്ടാവുന്ന മികച്ച ഡിവൈസ് മോട്ടോ 360 തന്നെയാണ്.

വില: 17,999 രൂപ

 

5

തന്റെ മുന്‍ഗാമിയേക്കാളും 20% വേഗതയിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. നാവിഗേറ്റ് ചെയ്യുന്നതിനും, പേജുകള്‍ മറിക്കുന്നതിനും ഇതില്‍ വളരെ എളുപ്പവും അനായാസവുമാണ്.

വില: 5,999 രൂപ

 

6

ഓണ്‍ലൈന്‍ മള്‍ട്ടിമീഡിയയെ ടിവി സ്‌ക്രീനിലേക്ക് കൊണ്ടുവരുന്നതിനുളള ഏറ്റവും ചെലവ് കുറഞ്ഞ ഉപാധിയാണ് ക്രോംകാസ്റ്റ്. ഓണ്‍ലൈന്‍ കണ്ടന്റിനെ ടിവിയിലേക്ക് സ്ട്രീം ചെയ്യുന്നതിന് ക്രോംകാസ്റ്റിനെ സ്മാര്‍ട്ട്‌ഫോണ്‍, ടാബ്‌ലറ്റ്, പിസി എന്നിവയുമായി കണക്ട് ചെയ്യാവുന്നതാണ്.

വില: 2,999 രൂപ

 

7

മികച്ച ബാറ്ററി ജീവിതമാണ് ഈ പുതിയ പതിപ്പിന്റെ ആകര്‍ഷണം. 11 ഇഞ്ചിന്റെ മോഡല്‍ 9 മണിക്കൂര്‍ ബാറ്ററി ബാക്ക്അപ്പ് നല്‍കുമ്പോള്‍, 13 ഇഞ്ചിന്റെ മാക്ബുക്ക് എയര്‍ 12 മണിക്കൂറിന്റെ ബാക്ക്അപ്പ് നല്‍കുന്നു.

വില: 11 ഇഞ്ച് 65,900 രൂപയില്‍ ആരംഭിക്കുന്നു; 13 ഇഞ്ച് 72,900 രൂപയില്‍ ആരംഭിക്കുന്നു

 

8

നിങ്ങള്‍ക്ക് ഇക്കൊല്ലം ലഭിക്കാവുന്ന ഏറ്റവും മികച്ച ഗെയിമിങ് കണ്‍സോളാണ് ഇത്. മികച്ച ഗ്രാഫിക്കുകളും, വേഗതയേറിയ പ്രകടനവും, വര്‍ദ്ധിതമായ ഇന്റര്‍ഫേസും സമന്വയിപ്പിച്ചിരിക്കുന്ന പുതിയ ഡുവല്‍ഷോക്ക് 4 കണ്‍ട്രോളറുമായാണ് പ്ലേസ്‌റ്റേഷന്‍ 4 എത്തുന്നത്.

വില: 39,990 രൂപ

 

9

8 മണിക്കൂര്‍ ബാറ്ററി ബാക്ക്അപ്പ് നല്‍കുന്ന ഈ ബ്ലൂടൂത്ത് സ്പീക്കര്‍, വ്യക്തത നിലനിര്‍ത്തി കൊണ്ട് തന്നെ മികച്ച സൗണ്ട് ഔട്ട് പുട്ട് നല്‍കുന്നു.

വില: 11,138 രൂപ

 

10

വൈഡ് ആംഗിള്‍ സീസ്സ് വാരിയൊ-സൊന്നാര്‍ 24-70 എംഎം എഫ്1.8-2.8 ലെന്‍സ്, 20.1 എംപി സെന്‍സര്‍, ബയോണ്‍സ് എക്‌സ് പ്രൊസസ്സര്‍ എന്നിവയുമായി സോണി ഇക്കൊല്ലമാണ് സൈബര്‍ഷോട്ട് ആര്‍എക്‌സ്100 III വിപണിയിലെത്തിച്ചത്.

വില: 54,990 രൂപ

 

Best Mobiles in India

English Summary

We here look top 10 gadgets of 2014.