ഒരു കൗമാരക്കാരന്റെ കൈയില്‍ ഉണ്ടാവേണ്ട 10 പ്രധാന ഗാഡ്ജറ്റുകള്‍....!


ഈ സാങ്കേതിക ലോകത്തില്‍ ഒരു പിടി ഗാഡ്ജറ്റുകളാണ് നമുക്ക് കൈ എത്തുന്ന ദൂരത്തുളളത്. ഈ ഗാഡ്ജറ്റുകളെ നമ്മള്‍ ഇപ്പോള്‍ പരിധിയില്‍ കൂടുതല്‍ ആശ്രയിക്കാനും തുടങ്ങിയിരിക്കുന്നു.

മുതിര്‍ന്നവര്‍ക്ക് മാത്രമല്ല, കൗമാര പ്രായത്തിലുളളവരെയും ഇത് കാര്യമായി ഗ്രസിച്ചിരിക്കുന്നു. ചില ഗാഡ്ജറ്റുകള്‍ ടീനേജുകാര്‍ക്ക് അവഗണിക്കാന്‍ സാധിക്കാത്ത തരത്തില്‍ ആഴത്തില്‍ പതിഞ്ഞതാണെങ്കില്‍, മറ്റ് ചിലവ രക്ഷിതാക്കള്‍ക്ക് കൂടി താല്‍പ്പര്യമുളളവയാണ്.

ഓരോ ടീനേജുകാരന്റെ കൈയിലും ഉണ്ടാവേണ്ട 10 ഗാഡ്ജറ്റുകളെ പരിശോധിക്കുകയാണ് ചുവടെ.

1

ഈ ഗാഡ്ജറ്റ് സോഷ്യലൈസ് ചെയ്യാനും കുടുംബവും സുഹൃത്തുക്കളുമായും ബന്ധപ്പെടാനും കൗമാരക്കാരെ സഹായിക്കുന്നതിനാല്‍ ഇവര്‍ക്ക് ഈ കാലഘട്ടത്തില്‍ ഓക്‌സിജന്‍ പോലെയാണിത്.

2

ചിലര്‍ സ്മാര്‍ട്ട്‌ഫോണുകളുടെ വരവോട് കൂടി അതിലേക്ക് മാറിയിട്ടുണ്ടെങ്കിലും, ഒരു തടസ്സവും കൂടാതെ എല്ലാ പ്രവര്‍ത്തനങ്ങളും നടത്താന്‍ ഇപ്പോഴും അഭികാമ്യം ലാപ്‌ടോപുകള്‍ തന്നെയാണ്.

3

വെറുതെ സമയം നോക്കാനുളള ഉപകരണമെന്ന നിലയില്‍ നിന്ന് ജിപിഎസ് നാവിഗേഷന്‍, കാല്‍ക്കുലേഷന്‍സ്, ചിത്രങ്ങള്‍ എടുക്കുക തുടങ്ങിയവ കൂടി ചെയ്യാന്‍ സാധിക്കുന്ന സ്മാര്‍ട്ട്‌വാച്ചുകളാണ് ഇപ്പോള്‍ കൗമാരക്കാര്‍ക്ക് പ്രിയം.

4

നിങ്ങള്‍ക്ക് ഒരു പക്ഷെ ഗെയിമിങ് ഗാഡ്ജറ്റുകള്‍ ഇല്ലാതെ ജീവിതം മുന്നോട്ട് നീക്കാന്‍ സാധിച്ചേക്കാം. ത്രസിപ്പിക്കുന്ന, അഡ്രിനാലിന്‍ വേഗത കൂട്ടുന്ന കണ്‍സോളുകളാണ് ടീനേജുകാര്‍ ഈ കാലത്ത് ആവശ്യപ്പെടുന്നത്.

5

പോര്‍ട്ടബിള്‍ ഡ്രൈവുകള്‍ ഉപയോഗിച്ച് നമുക്ക് ഡാറ്റാ എവിടെ വേണമെങ്കിലും ആക്‌സസ് ചെയ്യാവുന്നതാണ്.

6

കഴിഞ്ഞ നിമിഷങ്ങളിലെ മനോഹരമായ നിമിഷങ്ങള്‍ വീണ്ടും വീണ്ടും ഓര്‍മ്മയില്‍ കൊണ്ടു വരാന്‍ ക്യാമറ വഹിക്കുന്ന പങ്ക് നിസ്തുലമാണ്.

7

നിങ്ങളുടെ സ്വന്തം മ്യൂസിക്ക് പ്ലയറില്‍, നിങ്ങളുടെ ഇഷ്ടമുളള പ്ലേ ലിസ്റ്റോട് കൂടി, താല്‍പ്പര്യമുളള സംഗീതജ്ഞരുടെ പാട്ടുകള്‍ നിങ്ങള്‍ക്ക് എവിടെ വച്ചും കേള്‍ക്കാന്‍ സാധിക്കുന്നത് മനോഹരമായ അനുഭവമാണ്.

8

വൈഫൈ-യും ലാന്‍-ഉം ഇല്ലാത്ത് അവസരങ്ങളില്‍ എവിടെ വച്ചും ഇന്റര്‍നെറ്റ് ആക്‌സസ് ചെയ്യാന്‍ ഡാറ്റാ കാര്‍ഡുകള്‍ സഹായകരമാണ്.

9

ഒരു ഇ-ബുക്കിന് നൂറ് കണക്കിന് പുസ്തകങ്ങളും, മാഗസീനുകളും, ജേര്‍ണലുകളും, പിരിയോഡിക്കുകളും ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ സൂക്ഷിക്കാന്‍ സാധിക്കുന്നു.

10

നിങ്ങളുടെ മ്യൂസിക്ക് പ്ലയറില്‍ ഹെഡ്‌സെറ്റുകള്‍ കണക്ട് ചെയ്ത് നല്ല സംഗീതം കേള്‍ക്കുന്നത് തീര്‍ച്ചയായും നിങ്ങളുടെ മൂഡ് മികച്ചതാക്കും. മാത്രമല്ല ബ്ലൂടൂത്ത് ഹെഡ്‌സെറ്റുകളെപ്പോലെയുളളവ കൊണ്ട് ഡ്രൈവ് ചെയ്യുന്ന സമയത്ത് ഹാന്‍ഡ്‌സ് ഫ്രീ കോണ്‍വര്‍സേഷനും സഹായിക്കുന്നു.

Most Read Articles
Best Mobiles in India
Read More About: gadgets mobile data card news

Have a great day!
Read more...

English Summary

Here we look Top 10 Gadgets a Teenager Should Have.