വെറും 2000 രൂപക്ക് താഴെ നിങ്ങൾക്ക് വാങ്ങാൻ കിടിലൻ സ്മാർട്ട് ഹോം ഉപകരണങ്ങൾ!


'സ്മാര്‍ട്ട് വീട്' എന്നതിപ്പോള്‍ ഏവരുടേയും സ്വപ്‌നമായി മാറുകയാണ്. വെറും ഓട്ടോമേഷനുമപ്പുറം സ്മാര്‍ട്ട്‌ലൈറ്റ് എന്ന തലത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്.

Advertisement

സ്മാര്‍ട്ട് വീടുകള്‍ എന്താണെന്ന് നിങ്ങള്‍ക്കറിയാമോ? അകലെ ഇരുന്നു കൊണ്ട് വീടുകളുടെ അകത്തളത്തെ നിയന്ത്രിക്കുന്ന ഹോം ഓട്ടോമേഷന്‍ എന്ന സാങ്കേതിക വിദ്യ നമ്മുടെ നാട്ടിലും സ്താനം പിടിക്കുകയാണ്. ലൈറ്റുകളുടെ കേന്ദ്രീകൃതമായ നിയന്ത്രണം, ഊര്‍ജ്ജ സംരക്ഷണം, സുരക്ഷ എന്നിവയൊക്കെ നിയന്ത്രിക്കുവാനുളള ഇന്റര്‍നെറ്റ് കണക്ഷന്‍ കൂടി ചേര്‍ന്നതാണ് ഹോം ഓട്ടോമേഷന്‍ എന്ന സംവിധാനം. ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് ആണ് സ്മാര്‍ട്ട് വീടുകളുടെ അടിസ്ഥാനം എന്നു പറയുന്നത്.

Advertisement

മനുഷ്യ ജീവിതം ആയാസമാക്കുന്നതിന് ഒരു കൂട്ടം ഉപാധികളാല്‍ നിയന്ത്രിക്കപ്പെടുന്ന ജീവിതം. പരസ്പരം സമ്പര്‍ക്കം പുലര്‍ത്തുന്ന, താമസക്കാരുടെ ഇഷ്ടങ്ങള്‍ അറിഞ്ഞു പ്രവര്‍ത്തിക്കുന്ന വീട്ടുപകരണങ്ങള്‍, വിരല്‍ത്തുമ്പിനാല്‍ ലോകത്ത് എവിടെ നിന്നും നിയന്ത്രിക്കാനാവുന്ന വീടും വീട്ടുപകരണങ്ങളും. ഓട്ടോമാറ്റിക് ഗേറ്റുകളും താനെ തുറക്കുന്ന മേല്‍ക്കൂരയും, ഇവയെല്ലാം കൂടിച്ചേര്‍ന്നതാണ് സ്മാര്‍ട്ട് വീടുകള്‍.

ഇന്നിപ്പോള്‍ നിരവധി സ്മാര്‍ട്ട് ഉപകരണങ്ങള്‍ വിപണിയില്‍ ഉളളതിനാല്‍ ഏതു വാങ്ങണം എന്ന ആശയക്കുഴപ്പത്തിലാണ് പലരും. അതിനാല്‍ 2,000 രൂപയ്ക്കുളളിലെ ഏറ്റവും മികച്ച സ്മാര്‍ട്ട് ഉപകരണങ്ങളുടെ ലിസ്റ്റ് ഇവിടെ കൊടക്കുന്നു.

Cacazi LED Smart Doorbell

വില 1,503.99 രൂപ

ഇത് വാട്ടര്‍ പ്രൂഫും അതു പോലെ ഭാരം കുറഞ്ഞതുമാണ്. 300 മീറ്റര്‍ വരെ ദൂരെ നിന്നും വരെ ഇത് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. ഒപ്പം നിയന്ത്രക്കിനായി ബട്ടണുകളും ഉണ്ട്.

 

Sonoff Smart Wi-Fi Switch

വില 498 രൂപ

നിങ്ങളുടെ ആന്‍ഡ്രോയിഡ്/ ഐഒഎസ് ഉപകരണങ്ങള്‍ ഉപയോഗിച്ച് ഈ സ്മാര്‍ട്ട് സ്വിച്ച് ഓഫ് ചെയ്യാനും ഓണ്‍ ചെയ്യാനും സാധിക്കും. കൂടാതെ ഓഫ്/ ഓണ്‍ സമയം ഷെഡ്യൂള്‍ ചെയ്യാനും കഴിയും. ആമസോണ്‍ അലക്‌സയും ഗൂഗിള്‍ അസിസ്റ്റന്റും ഇതില്‍ പിന്തുണയ്ക്കുന്നു.

Anycast wireless smart streaming devices

വില 999 രൂപ

ആപ്പിള്‍ എയര്‍ പ്ലേ, മിറാകാസ്റ്റ്, DLNA എന്നിവയിലുളള ഉളളടക്കത്തെ കാണുന്നതിന് എനികാസ്റ്റ് വയര്‍ലെസ് സ്മാര്‍ട്ട് സ്ട്രീമിംഗ് ഡോങ്കിള്‍ ഉപയോഗിക്കാം. ഇത് ടിവി പോലുളള വലിയ സ്‌ക്രീനുളള ഉപകരണങ്ങളില്‍ സ്മാര്‍ട്ട് ഡിവൈസസ് സ്‌ക്രീന്‍ പ്രതിഫലിപ്പിക്കാന്‍ കഴിയും.

Global Tech Wi-Fi-Enabled LED

വില 1380 രൂപ

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ അല്ലെങ്കില്‍ ആമസോണ്‍ അലെക്‌സയോ ഗൂഗിള്‍ അസിസ്റ്റന്റോ വോയിസ് കമാന്റുകള്‍ ഉപയോഗിച്ച് ഈ വൈ-ഫൈ എല്‍ഇഡി സ്ട്രിപ്പിന്റെ ലൈറ്റുകളും നിറങ്ങളും നിയന്ത്രിക്കാം.

Syska Smart bulb

വില 1,706 രൂപ

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ചു മാത്രമല്ല ആമസോണ്‍ അലെക്‌സാ വോയിസ് അസിസ്റ്റന്റിലൂടേയും ഈ സ്മാര്‍ട്ട് ബള്‍ബ് നിയന്ത്രിക്കാന്‍ കഴിയും. ഇത് മൂന്നു ദശലക്ഷം നിറങ്ങളെ പന്തുണയ്ക്കുന്നു. ആന്‍ഡ്രോയിഡിലും ഐഒഎസിലും സിസ്‌കാ സ്മാര്‍ട്ട് ബള്‍ബ് പിന്തുണയ്ക്കും.

Philips Hue Smart bulb

വില 1,915 രൂപ

ആമസോണ്‍ എക്കോ, ആപ്പിള്‍ ഹോംകിറ്റ്, ഗൂഗിള്‍ ഹോം എന്നിവയില്‍ ഈ സ്മാര്‍ട്ട് ബള്‍ബ് പ്രവര്‍ത്തിക്കും. ഒപ്പം 3000K (വാം വൈറ്റ്) മുതല്‍ 6500K (കൂള്‍ഡേ ലൈറ്റ്) എന്നിവയിലെ എല്ലാ നിറങ്ങളും നല്‍കുന്നു.

Eufy Geniesmart speaker

വില 2000 രൂപ

ആമസോണ്‍ അലെക്‌സാ പ്രാപ്തമാക്കിയതാണ് ഈ സ്മാര്‍ട്ട് സ്പീക്കര്‍. 2.4GHz വൈഫൈയാണ് ഇത് പിന്തുണയ്ക്കുന്നത്, ഒപ്പം 2W സ്പീക്കറുകളും ഉണ്ട്. ഇതില്‍ 10000ല്‍ അധികം സേവനങ്ങളും ലഭ്യമാണ്.

 

Phenovo motion sensor lamp

വില 520 രൂപ

45 ഗ്രാം ഭാരമാണ് ഈ സെന്‍സര്‍ ലാമ്പിനുളളത്. പ്രവര്‍ത്തിക്കാനായി ബാറ്ററിയുടെ ആവശ്യം ഇതിനില്ല. ചലിക്കുന്ന വിഷയത്തെ ഇത് സ്വയം കണ്ടെത്തുകയും അവയുടെ ചലനത്തെ അടിസ്ഥാനമാക്കി ഓണ്‍/ ഓഫ് ചെയ്യുകയും ചെയ്യുന്നു.

 

Xiaomi Wi-Fi power strip

വില 1794.48

റിമോട്ട് ഉപയോഗിച്ച് ഈ ഉപകരണത്തെ നിയന്ത്രിക്കാന്‍ ഒപ്പം വൈദ്യുതി സംരക്ഷിക്കാനും കഴിയും. വൈദ്യുതി സ്ട്രിപ് നിയന്ത്രിക്കാനായി Mi Home ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

IBS Wi-Fi Camera

വില 1,999 രൂപ

ആന്‍ഡ്രോയിഡ്, ഐഒഎസ്, വിന്‍ഡോസ് എന്നിവയില്‍ ഈ വൈഫൈ ക്യാമറ ഉപയോഗിക്കാം. ഇതില്‍ 5എംപി സെന്‍സറും കൂടാതെ മോഷന്‍ സെന്‍സര്‍ റെക്കോര്‍ഡിംഗും പിന്തുണയ്ക്കുന്നു.

ഫേസ്ബുക്കിലെ നിങ്ങളുടെ പഴയ ചിത്രങ്ങൾ കൊണ്ട് ബുദ്ധിമുട്ടിയോ? പരിഹാരമുണ്ട്!

Best Mobiles in India

English Summary

Top 10 Smart Home devices under Rs 2,000