ഇന്ത്യയിൽ ജോലി ചെയ്യാൻ പറ്റിയ ഏറ്റവും മികച്ച 25 ഐടി കമ്പനികൾ


ഇന്ത്യയിൽ ജോലി ചെയ്യാൻ പറ്റിയ ഏറ്റവും മികച്ച സ്ഥാപനങ്ങളുടെ പട്ടികയിൽ നിന്നും ഐടി മേഖലയിൽ ജോലി സാധ്യമാക്കുന്ന ഏറ്റവും മികച്ച കുറച്ചു കമ്പനികളെ പരിചയപ്പെടുത്തുകയാണ് ഇന്നിവിടെ. നിങ്ങൾ പഠനമൊക്കെ കഴിഞ്ഞു ഒരു ഐടി ജോലി അന്വേഷിച്ചു നടക്കുകയാണെങ്കിൽ ഈ സ്ഥാപനങ്ങളിൽ കൂടെ നിങ്ങളുടെ ഭാഗ്യം ഒന്ന് പരീക്ഷിച്ചു നോക്കാവുന്നതാണ്.

മൊത്തം 25 ഐടി കമ്പനികളെയാണ് ഇന്നിവിടെ ഞങ്ങൾ പരിചയപ്പെടുത്തുന്നത്. ഒപ്പം അവയ്ക്ക് ലഭിച്ച പൊതുവായ റാങ്കിംഗും കൊടുക്കുന്നുണ്ട്.

SAP Labs (റാങ്ക് 1)

SAP Labsനെ ഇന്ത്യയിലെ ഒന്നാം സ്ഥാനത്തു എത്തിച്ചതിന്റെ പ്രധാന കാരണം അവിടെ ജോലിക്കാർക്ക് ലഭിക്കുന്ന സൗകര്യങ്ങളും മറ്റു നിയമങ്ങളും കൊണ്ടാണ്

Intuit India (റാങ്ക് 2)

Intuit India ഈ സ്ഥാനം കൈവരിച്ചിരിക്കുന്നത് കമ്പനിക്ക് ജോലിക്കാരുമായുള്ള ബന്ധം കൊണ്ട് തന്നെയാണ്. ജോലിക്ക് അനുയോജ്യമായി തിരഞ്ഞെടുക്കാവുന്ന സമയങ്ങൾ, ആനുകൂല്യങ്ങൾ എന്നിവയെല്ലാം തന്നെ ഇതിന് കാരണമാകുന്നു.

Adobe Systems (റാങ്ക് 4)

ഏറെ പ്രശസ്തമായ അഡോബ് ഇന്ത്യയിൽ നിലവിലുള്ള ഏറ്റവും മികച്ച ജോലിസ്ഥാപനങ്ങളിൽ ഒന്നാണ്. ഇതിന് കാരണമാകുന്നത് കമ്പനിക്ക് ജോലിക്കാരുമായുള്ള സമീപനം കൊണ്ടും അവർക്ക് നൽകുന്ന ഒരുപിടി ആനുകൂല്യങ്ങൾ കൊണ്ടുമാണ്. ഒപ്പം സ്ത്രീകൾക്കായി പല സൗകര്യങ്ങളും കമ്പനി ഒരുക്കുന്നുമുണ്ട്.

Indus Towers (റാങ്ക് 11)

ഇന്ത്യയിലെ ഏറ്റവും വലിയ ടെലകോം കമ്പനികളിൽ ഒന്നായ ഈ സ്ഥാപനം 1.2 ലക്ഷം ടവറുകൾ ഇന്ത്യയിൽ ആകമാനം സ്ഥാപിച്ചിട്ടുണ്ട്.

Vodafone India (റാങ്ക് 13)

രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനികളിൽ ഒന്നായ വോഡാഫോൻ രാജ്യത്ത് ജോലി ചെയ്യാൻ പറ്റുന്ന ഏറ്റവും വലിയ സ്ഥാപനങ്ങളിൽ ഒന്ന്കൂടിയാണ്.

Pitney Bowes Software India (റാങ്ക് 20)

മികച്ച ജോലി സാധ്യതകളും ഒപ്പം ജോലിക്കാർക്ക് മികവുറ്റ പഠന സൗകര്യങ്ങൾ ഒരുക്കുന്നതുമടക്കം നോയിഡയിൽ സ്ഥിതി ചെയ്യുന്ന Pitney Bowes Software India ജോലി ചെയ്യാൻ പറ്റിയ മികച്ചൊരു സ്ഥാപനമാണ്.

Kantar’s Global Delivery Centre (റാങ്ക് 22)

തങ്ങളുടെ സ്ഥാപനത്തിലെ ജോലിക്കാർക്ക് പലതരത്തിലുള്ള ട്രെയിനിങ് പ്രോഗ്രാമുകൾ ഒരുക്കുന്നതിലൂടെയാണ് ഈ കമ്പനി ശ്രദ്ധ നേടുന്നത്.

PayPal India: (റാങ്ക് 24)

മികച്ച ജോലി സാധ്യതകൾക്കൊപ്പം ജോലിക്കാർക്ക് പല ആനുകൂല്യങ്ങളും നൽകുന്നതിലൂടെ PayPal Indiaയും രാജ്യത്ത് മികച്ചുനിൽക്കുന്ന സ്ഥാപനങ്ങളിൽ ഒന്നാകുന്നു.

John Deere Technology Centre: (റാങ്ക് 27)

അന്താരാഷ്ട്ര നിലവാരമുള്ള തൊഴിലിടം പ്രദാനം ചെയ്യുന്നതോടൊപ്പം തൊഴിലാളികളുമായി കമ്പനി പുലർത്തിപ്പൊരുന്ന സമീപനം കൂടിയാണ് കമ്പനിയെ ഈ ലിസ്റ്റിൽ പെടുത്തുന്നത്.

Cadence Designs Systems: (റാങ്ക് 28)

ജോലിക്കാരുടെ ആവശ്യങ്ങൾ കൃത്യമായി മനസ്സിലാക്കുന്ന എച് ആർ വിഭാഗമാണ് Cadence Designs Systemsന്റെ നട്ടെല്ല്.

BMC Software

റെഫറൽ പ്രോഗ്രാമുകൾ, ഫീഡ്ബാക്ക് പ്രോഗ്രാമുകൾ തുടങ്ങിയവായിലൂടെ ജോലിക്കാർക്ക് ഏറ്റവുമധികം പ്രാധാന്യം നൽകുന്ന ഒരു സ്ഥാപനമാണ് BMC Software.

Aspire Systems (റാങ്ക് 35)

ജോലിക്കാർക്ക് ജീവിതവും ജോലിയുമായി മികച്ചൊരു ബാലൻസ് സൃഷ്ടിക്കാവുന്ന തരത്തിൽ മികച്ചൊരു തൊഴിലിടം ഒരുക്കുന്നുണ്ട് Aspire Systems.

Atria Convergence Technologies (റാങ്ക് 38)

കമ്പനിക്ക് ജോലിക്കാരുമായുള്ള സമീപനം കൊണ്ടും അവർക്ക് നൽകുന്ന ഒരുപിടി ആനുകൂല്യങ്ങൾ കൊണ്ടുമാണ് ഈ കമ്പനിയും ശ്രദ്ധ നേടുന്നത്.

Salesforce.com (റാങ്ക് 39)

'ഒഹാന' സംസ്കാരം പിൻപറ്റുന്ന സ്ഥാപനങ്ങളിൽ ഒന്നാണ് salesforce.com. ഇവിടെ ജോലിക്ക് അനുയോജ്യമായി തിരഞ്ഞെടുക്കാവുന്ന സമയങ്ങൾ, ആനുകൂല്യങ്ങൾ എന്നിവയെല്ലാം തന്നെ കമ്പനിക്ക് മുതൽക്കൂട്ടാണ്.

Kronos Incorporated (റാങ്ക് 44)

ലീവുകൾ കൊണ്ടും വർക്ക് ഫ്രം ഹോം സൗകര്യങ്ങൾ കൊണ്ടും ഒപ്പം കുട്ടികളുടെ പഠനത്തിന് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിലൂടെയുമാണ് Kronos Incorporated ശ്രദ്ധിക്കപ്പെടുന്നത്.

HERE Solutions (റാങ്ക് 45)

ജോലിക്കാരുടെ ആവശ്യങ്ങൾ മനസ്സിലാക്കുകയും അവർക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യുന്ന മറ്റൊരു മികച്ച സ്ഥാപനം.

Shriram Value Services (റാങ്ക് 48)

ഏറെ ജോലിക്കാരുള്ള ഈ സ്ഥാപനം മികച്ച തൊഴിലവസരങ്ങൾ ഉണ്ടാക്കുന്നതിലൂടെയും ജോലിക്കാർക്ക് മികച്ച സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്നതിലൂടെയുമാണ് ശ്രദ്ധ നേടുന്നത്.

YASH Technologies (റാങ്ക് 54)

ജോലിക്കാരുടെ ആവശ്യങ്ങൾ മനസ്സിലാക്കുകയും അവർക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യുന്ന മറ്റൊരു മികച്ച സ്ഥാപനമാണ് YASH Technologies.

Impetus Infotech (റാങ്ക് 63)

ജോലിക്കാർക്ക് ആരോഗ്യ പ്രോഗ്രാമുകൾ, ഭക്ഷണ സൗകര്യങ്ങൾ എന്നിവയടക്കം വിപുലമായ സൗകര്യങ്ങൾ ഒരുക്കുന്ന മികവുറ്റ ഒരു സ്ഥാപനമാണ് Impetus Infotech.

Ericsson India (റാങ്ക് 74)

തൊഴിലാളികൾക്ക് ജീവിതവും ജോലിയുമായി മികച്ചൊരു ബാലൻസ് സൃഷ്ടിക്കാവുന്ന തരത്തിൽ മികച്ചൊരു തൊഴിലിടം ഒരുക്കുന്ന മറ്റൊരു മികച്ച സ്ഥാപനം.

Tata Communications Limited (റാങ്ക് 78)

മറ്റുള്ള ടാറ്റ സ്ഥാപനങ്ങളെ പോലെ തന്നെ മികച്ച തൊഴിൽ സൗകര്യങ്ങൾ ആണ് Tata Communications Limitedഉം ഒരുക്കുന്നത്.

HP (റാങ്ക് 88)

ഈ അന്താരാഷ്ട്ര കമ്പനി തങ്ങളുടെ മറ്റു രാജ്യങ്ങളിൽ ഉള്ള സ്ഥാപനങ്ങളിൽ നടപ്പിലാക്കുന്ന പോലെ തന്നെ മികച്ച സൗകര്യങ്ങൾ ഇവിടെയും ഒരുക്കുന്നു.

Hitachi Consulting Software Services (റാങ്ക് 90)

സോഫ്റ്റ്‌വെയർ രംഗത്ത് പ്രവർത്തിക്കുന്ന ഈ കമ്പനി മികച്ച സോഫ്റ്റ്‌വെയർ സേവനങ്ങൾ ലോകമൊട്ടുക്കും നൽകുന്നതോടൊപ്പം ജോലിക്കാരുടെ കാര്യത്തിലും ഏറെ ശ്രദ്ധ പുലർത്തുന്ന സ്ഥാപനം ആണ്.

Infostretch Corporation (റാങ്ക് 98)

98ആം സ്ഥാനത്തുള്ള ഈ കമ്പനി ജോലിക്കാരുടെ ആവശ്യങ്ങൾ മനസ്സിലാക്കുകയും അവർക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യുന്ന മറ്റൊരു മികച്ച സ്ഥാപനമാണ്.

Intelenet Global Services (റാങ്ക് 99)

ലിസ്റ്റിലെ അവസാനത്തെ സ്ഥാപനമാണ് Intelenet Global Services. മികച്ച തൊഴിൽ സൗകര്യങ്ങൾ തന്നെയാണ് ഈ കമ്പനിയെയും ഈ ലിസ്റ്റിൽ ഉൾക്കൊള്ളിക്കുന്നത്.

Most Read Articles
Best Mobiles in India
Read More About: news technology hp

Have a great day!
Read more...

English Summary

Top 25 IT Companies to Start a Career in India