ഗൂഗിളും ആപ്പിളും ഫേസ്ബുക്കുമെല്ലാം പ്രവർത്തിക്കുന്നത് ഇവിടെ


ലോകത്തിലെ ഏറ്റവും വലിയ 5 ടെക്ക് കമ്പനികൾ. ആപ്പിൾ, ഗൂഗിൾ, ഫേസ്ബുക്ക്, ടെസ്ല, ഫ്ലിപ്കാർട്ട് എന്നീ ഈ 5 കമ്പനികൾ പ്രവർത്തിക്കുന്ന സ്ഥലങ്ങൾ പരിചയപ്പെടുത്തുകയാണ് ഇന്നിവിടെ. ഒപ്പം കമ്പനിയുടെ താങ്ങും തണലുമായി നിൽക്കുന്ന ഈ ഓഫീസുകളെ കുറിച്ച് നിങ്ങൾക്ക് അധികം അറിയാത്ത കുറച്ചു കാര്യങ്ങൾ കൂടെ ഇവിടെ നിന്നും മനസ്സിലാക്കാം.

Cupertino: ആപ്പിൾ

Apple Park spaceship campus എന്ന പേരിൽ കൂടുതലായി അറിയപ്പെടുന്ന ആപ്പിളിന്റെ കേന്ദ്രം സ്ഥിതി ചെയ്യുന്നത് കാലിഫോർണിയയിലെ Cupertinoൽ ആണ്. 2017 ഏപ്രിലിലാണ് തൊഴിലാളികൾക്കായി ഇത് തുറന്നത്. ഇതിന്റെ ഗവേഷണവു വികസനവു ലാബുകളിൽ 2,000 ൽ കൂടുതൽ ആളുകൾ ഉൾക്കൊള്ളുന്നു. 1993 മുതൽ ആപ്പിളിന്റെ കേന്ദ്രമായിരുന്ന 1 ഇൻഫിനിറ്റ് ലൂപ്പിൻറെ ആസ്ഥാനത്തെ മാറ്റി പകരം വന്നതാണ് ഈ കേന്ദ്രം.

Menlo Park: ഫേസ്ബുക്ക്

2011ൽ ആയിരുന്നു ഫേസ്ബുക്ക് തങ്ങളുടെ ആസ്ഥാനമായ Palo Altoയിലെ ഹെഡ് കോർട്ടേഴ്സിൽ നിന്നും Menlo Parkലേക്ക് മാറിയത്. എന്നാൽ മാറൽ അത്ര എളുപ്പമായിരുന്നില്ല. കാരണം 15 വർഷത്തേക്കായി 14.5 മില്യൺ ഡോളറിന്റെ ലീസ് എഗ്രിമെന്റ് ഒപ്പിട്ടുകൊടുക്കേണ്ടിയിരുന്നു. അതുമാത്രമല്ല, ഒപ്പം Menlo Park സിറ്റിക്ക് ഒരുപാട് ഗുണങ്ങളുണ്ടാകുന്ന പല കാര്യങ്ങളും ചെയ്തുകൊടുക്കുകയും ചെയ്യേണ്ടി വന്നു. ചാരിറ്റബിൾ സംഘടനകൾ, തൊഴിൽ സാധ്യതകൾ ഉണ്ടാക്കൽ, റോഡിലെ വികസന പ്രവർത്തനങ്ങൾ തുടങ്ങു ഒരുപിടി കാര്യങ്ങൾ ഫേസ്ബുക്ക് വഴി ഈ സ്ഥലത്തിന് ലഭിക്കുകയും ചെയ്തു.

Mountain View: ഗൂഗിൾ

കാലിഫോർണിയയിലെ Mountain View ആണ് ഗൂഗിളിനെ സംബന്ധിച്ചെടുത്തോളം തങ്ങളുടെ മുഖ്യ കേന്ദ്രം. ഗൂഗിൾപ്ലെക്സ് എന്ന ഈ സമുച്ചയം ഗൂഗിളിൻറെയും ഗൂഗിളിന്റെ പാരെന്റ് കമ്പനിയായ Alphabet Inc.ന്റെയും കൂടെ കേന്ദ്രമാണ്. ഗൂഗിൾപ്ലെക്സ് 2013 ൽ ഇറങ്ങിയ The Internship എന്ന ചിത്രത്തിൽ കാണിക്കുന്നുണ്ട്. അതുപോലെ എച്ബിഒ ടെലിവിഷൻ പരമ്പരയിലെ സിലിക്കൺ വാലിയിലെ സാങ്കൽപ്പിക ഹെഡ്ക്വാർട്ടേഴ്സിന്റെ പ്രചോദനമായിട്ടുള്ളതും ഇത് തന്നെ.

Stanford Research Park: ടെസ്‌ല

1950ൽ സാൻഫോർഡ് യൂണിവേഴ്സിറ്റിയുടെയും Palo Alto നഗരത്തിന്റെയും സഹകരണത്തിൽ പടുത്തുയർത്തിയ ഈ സാൻഫോർഡ് റിസർച്ച് പാർക്ക് ആണ് ടെസ്‌ലയുടെ കേന്ദ്രം. മുമ്പ് ഫേസ്ബുക്ക് ഹെഡ് കോർട്ടേഴ്സും ഇവിടെ ആയിരുന്നു. 1950 മുതൽ ലോകത്തിലെ ഏറ്റവും മികച്ച പല കമ്പനികളുടെയും കേന്ദ്രം ഈ സാൻഫോർഡ് റിസർച്ച് പാർക്ക് ആയിരുന്നു. എച്ച്പി, ടിബ് ക്കോ തുടങ്ങി പല സ്ഥാപനങ്ങളും ബാങ്കുകളും ഇവിടെ നിന്നാണ് വന്നത് എന്നതും ശ്രദ്ധേയം.

ബംഗളൂരു: ഫ്ലിപ്കാർട്ട്

കൂട്ടത്തിൽ ഒരു ഇന്ത്യൻ കമ്പനിയും. ഇന്ത്യയുടെ ഫ്ളിപ്കാർട്ടിന്റെ ഹെഡ് ഓഫീസ് സ്ഥിതിചെയ്യുന്നത് ബംഗളുരുവിലെ കോരമംഗലയിലാണ്. ഇന്ത്യയുടെ സിലിക്കൺ വാലി എന്ന വിശേഷണം എന്തുകൊണ്ടും അർഹിക്കുന്നതാണ് ഈ സ്ഥാപനം.

4ജി, വാട്ടർപ്രൂഫ്, ഫിംഗർപ്രിന്റ്, 16+8 എംപി ക്യാമറ.. എല്ലാം ഈ 2.5 ഇഞ്ച് ഫോണിൽ ലഭ്യം! ഇത് മാത്രമല്ല..

Most Read Articles
Best Mobiles in India
Read More About: google facebook news technology

Have a great day!
Read more...

English Summary

Top Five Billion Dollar Addresses in Tech World