വെറും 69 രൂപക്ക് താഴെ ബ്ലൂടൂത്ത് ഹെഡ്സെറ്റ്, സ്പീക്കർ, സ്മാർട്ട് ലൈറ്റ്, ഫിറ്റ്നസ് ട്രാക്കർ.. 10 തകർ


69 രൂപക്ക് താഴെ നിങ്ങൾക്ക് വാങ്ങാൻ കഴിയുന്ന ചില ഗാഡ്ജറ്റുകളെയും ഉല്പന്നങ്ങളെയും കുറിച്ചാണ് ഇന്ന് ഇവിടെ പറയാൻ പോകുന്നത്. ഇവയിൽ ഏതെങ്കിലുമൊക്കെ നിങ്ങൾക്ക് ആവശ്യമുള്ളതായിരിക്കും എന്ന് തീർച്ച. Paytm മാൾ വഴിയാണ് ഈ സാധങ്ങൾ നിങ്ങൾക്ക് വാങ്ങാൻ കഴിയുക. ഇവയിൽ ഓഫർ വിലക്ക് ലഭിക്കുന്നതും ക്യാഷ്ബാക്ക് ആയും മറ്റും ലഭിക്കുന്ന ആനുകൂല്യങ്ങളും മറ്റും ഉൾപ്പെടുത്തിയിട്ടുണ്ട്.

12 രൂപക്ക് യുഎസ്ബി കേബിൾ

12 രൂപക്ക് യുഎസ്ബി കേബിൾ സ്വന്തമാക്കാൻ ഇപ്പോൾ Paytm മാൾ വഴി സാധിക്കും. 299 രൂപയുടെ കേബിൾ ആണ് ഇപ്പോൾ 12 രൂപക്ക് ലഭ്യമാകുക. ആദ്യമായിട് വാങ്ങുന്നവർക്ക് പ്രോമോ കോഡിന് മേൽ 100 ശതമാനം ക്യാഷ്ബാക്കിലും ലഭ്യമാകും.

37 രൂപക്ക് ഓഡിയോ സ്പ്ലിറ്റർ കേബിൾ

ഒരു ഓഡിയോ ഒന്നിലധികം ഉപകരണങ്ങളിലേക്ക് എത്തിക്കാൻ നിങ്ങളെ സഹായിക്കുന്ന കേബിൾ ആണ് ഓഡിയോ സ്പ്ലിറ്റർ കേബിൾ. ഇപ്പോൾ Paytm മാൾ വഴി ഏറ്റവും കുറഞ്ഞ വിളയായ 37 രൂപക്ക് നിങ്ങൾക്ക് ഇത് സ്വന്തമാക്കാൻ സാധിക്കും.

ബ്ലൂടൂത്ത് ഹെഡ്സെറ്റ്

ഇന്ന് ലഭിക്കാവുന്നതിൽ ഏറ്റവും വിലക്കുറവിൽ ബ്ലൂടൂത്ത് ഹെഡ്സെറ്റ് സ്വന്തമാക്കാൻ Paytm മാൾ അവസരം ഒരുക്കുകയാണ്. 499 രൂപയുടെ ബ്ലൂടൂത്ത് ഹെഡ്സെറ്റിന് വില വരുന്നത് 136 രൂപയാണ്. എന്നാൽ പ്രോമോ കോഡ് വഴി 102 രൂപയുടെ ക്യാഷ്ബാക്ക് കൂടെ ലഭിക്കുന്നതോടെ 34 രൂപ നിങ്ങൾ കൊടുത്താൽ മതിയാകും.

ഹെഡ്സെറ്റ്

ഓഫറിൽ ലഭ്യമാകുന്ന മറ്റൊരു ഉൽപ്പന്നം. മൈക്ക് ഉൾപ്പടെ ലഭ്യമാകുന്ന ഈ ഹെഡ്സെറ്റിന് ഓഫർ വില വരുന്നത് 107 രൂപയാണ്. എന്നാൽ ക്യാഷ്ബാക്കിന് ശേഷം 27 രൂപ നൽകി സ്വന്തമാക്കാം.

മൈക്രോ യുഎസ്ബി കേബിൾ

19 രൂപയുടെ ഈ മൈക്രോ യുഎസ്ബി കേബിൾ ഇപ്പോൾ 2 രൂപ കിഴിവിൽ 17 രൂപക്ക് സ്വന്തമാക്കാൻ സാധിക്കും.

അതിവേഗ ചാര്ജിങ് യുഎസ്ബി കേബിൾ

അതിവേഗ ചാർജ്ജിങ് ആവശ്യങ്ങൾക്കായുള്ള നിലവാരമുള്ള യുഎസ്ബി കേബിൾ ഇപ്പോൾ 63 രൂപയ്ക്കാണ് Paytm മാൾ വഴി ലഭ്യമാകുക. ക്യാഷ്ബാക്കിനായി പ്രോമോ കോഡ് ഉപയോഗിച്ചാൽ മതി.

യുഎസ്ബി പോർട്ടബിൾ ഫാൻ

199 രൂപ വില വരുന്ന യുഎസ്ബി പോർട്ടബിൾ ഫാൻ വില വരുന്നത് ഇപ്പോൾ വെറും 37 രൂപ മാത്രമാണ്. പ്രോമോ കോഡ് വഴിയാണ് ഈ ഓഫറും ലഭ്യമാകുക.

ബ്ലൂടൂത്ത് സ്പീക്കർ

599 രൂപ വിലവരുന്ന ഈ ബ്ലൂബ്ലൂടൂത്ത് സ്പീക്കർ ഇപ്പോൾ Paytm മാൾ വഴി 165 രൂപയ്ക്കാണ് ലഭ്യമാകുന്നത്. എന്നാൽ ഇവിടെയും പ്രോമോ കോഡ് ഉപയോഗിച്ച് കഴിഞ്ഞാൽ 41 രൂപക്ക് നിങ്ങൾക്ക് വാങ്ങാനാവും.

മൈക്കോട് കൂടിയ ബ്ലൂടൂത്ത് ഇയർഫോൺ

മൈക്കോട് കൂടിയ ഈ ബ്ലൂടൂത്ത് ഇയർഫോൺ യഥാർത്ഥ വിലയായ 799 രൂപയിൽ നിന്നും കുറഞ് ഓഫർ വിലയായ 272 രൂപയ്ക്കാണ് ലഭിക്കുക. എന്നാൽ പ്രോമോ കോഡ് നൽകിയാൽ 72 രൂപക്ക് ലഭ്യമാകും.

ടൈപ്പ് സി ഡാറ്റ കേബിൾ

ടൈപ്പ് സി ഡാറ്റ കേബിളും ഓഫർ പ്രകാരം നിങ്ങൾക്ക് വാങ്ങാൻ സാധിക്കുന്ന ഒന്നാണ്. വെറും 18 രൂപ വില വരുന്ന ഈ കേബിൾ പ്രോമോ കോഡ് ഓഫറിൽ 100 ശതമാനവും സൗജന്യമായിത്തന്നെ വാങ്ങാൻ സാധിക്കും.

ഡിജിറ്റൽ വാച്ച്, ഫിറ്റ്നസ് ട്രാക്കർ

449 രൂപ വിലയുള്ള ഈ ഡിജിറ്റൽ വാച്ച്, ഫിറ്റ്നസ് ട്രാക്കർ ഓഫർ വിലയായ 193 രൂപയ്ക്കാണ് ലഭ്യമാകുക എങ്കിലും ക്യാഷ്ബാക്ക് ഓഫർ പ്രകാരം 100 ശതമാന കിഴിവിൽ തന്നെ സ്വന്തമാക്കാൻ സാധിക്കും.

ആൻഡ്രോയ്ഡ് ഫോണിൽ ആപ്പുകൾ തുറക്കാത്ത പ്രശ്നം എങ്ങനെ പരിഹരിക്കാം?

സ്മാർട്ട് സെൻസർ ലൈറ്റ്

199 രൂപ ഓഫർ വിലയിൽ ലഭ്യമാകുന്ന ഈ സ്മാർട്ട് സെൻസർ നൈറ്റ് ലൈറ്റ് പ്രോമോ കോഡ് വഴി 100 ശതമാനം ക്യാഷ്ബാക്ക് ഓഫറിൽ ലഭ്യമാകും.

Most Read Articles
Best Mobiles in India
Read More About: gadgets news technology

Have a great day!
Read more...

English Summary

Top Gadgets You Can Buy Under Rs 69