ലോകത്തെ ഏറ്റവും മികച്ച ഹൈടെക് ഫുട്‌ബോള്‍ സ്‌റ്റേഡിയങ്ങള്‍


അടുത്തകാലത്തായി ലോകത്തെ ഫുട്‌ബോള്‍ സ്‌റ്റേഡിയങ്ങളെല്ലാം ഹൈടെക് ആണ്. ഹെ ടെക് എന്നു പറഞ്ഞാല്‍ എല്ലാ അര്‍ഥത്തിലും. അടയ്ക്കാനും തുറക്കാനും കഴിയുന്ന മേല്‍ക്കൂര, പുല്‍ത്തകിടിയിലെ ചൂട് മിതമായി നിലനിര്‍ത്തുന്ന ഗ്രൗണ്ടുകള്‍, മൈതാനത്തെ ഓരോ നേരിയ ചലനവും ഒപ്പിയെടുക്കുന്ന ക്യാമറകള്‍ അങ്ങനെ സാങ്കേതിക വിദ്യ പരമാവധി പ്രയോജനപ്പെടുത്തിയാണ് ഇന്ന് സ്‌റ്റേഡിയങ്ങള്‍ നിര്‍മിക്കുന്നത്.

Advertisement

ഇതിനെല്ലാം കടപ്പെട്ടിരിക്കുന്നത് സാങ്കേതിക വിദ്യയോടാണ് എന്നതില്‍ തര്‍ക്കമില്ല. നമുക്ക് ചിന്തിക്കാന്‍ കഴിയുന്നതിലും വലുതാണ് പല സ്‌റ്റേഡിയങ്ങളിലേയും സംവിധാനം.

Advertisement

ഈ സ്‌റ്റേഡിയങ്ങള്‍ കാണാനും അവയെ കുറിച്ച് കൂടുതല്‍ അറിയാനും താല്‍പര്യമുണ്ടോ?. എങ്കില്‍ താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

#1

ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോള്‍ ഗ്രൗണ്ട് യോകൊഹാമ ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയമാണ്. ഒരു വര്‍ഷമെടുത്താണ് ഗ്രൗണ്ടിലെ പുല്‍ത്തകിടി ഒരുക്കിയത്. മാത്രമല്ല, ആവശ്യമാവുമ്പോള്‍ അടയ്ക്കാനും തുറക്കാനും കഴിയുന്ന മേല്‍ക്കൂരയും സ്‌റ്റേഡിയത്തിനുണ്ട്. ഇതുകൂടാതെ രണ്ട് കൂറ്റന്‍ സ്‌ക്രീനുകള്‍, 824 ലൈറ്റുകള്‍ എന്നിവയും ഉണ്ട്.

 

#2

മറ്റൊരു അത്ഭുതമാണ് ഈ സ്‌റ്റേഡിയം. 2006-ലെ ഫുട്‌ബോള്‍ ലോകകപ്പിനു മുമ്പാണ് ഇതിന്റെ നിര്‍മാണം പൂര്‍ത്തിയായത്. ഗ്രൗണ്ടില്‍ ഒരുക്കിയിരിക്കുന്ന പുല്‍ത്തകിടിയുടെ സംരക്ഷണത്തിനായി തനിയെ താപനില നിയന്ത്രിക്കുന്ന സംവിധാനം ഗ്രൗണ്ടില്‍ ഒരുക്കിയിട്ടുണ്ട്. ഇതു കൂടാതെ എക്കോ ഒഴിവാക്കുന്നതിനുള്ള ശബ്ദ നിയന്ത്രണ സംവിധാനവും ഉണ്ട്.

 

#3

ഫുട്‌ബോളിന്റെ ഈറ്റില്ലമായ ബ്രസീലിന്റെ കാര്യം പറയേണ്ടതില്ലല്ലോ. ഇതും ഏറ്റവും മികച്ച സ്‌റ്റേഡിയങ്ങളിലൊന്നാണ്. ഏകദേശം രണ്ടുലക്ഷത്തോളം പേര്‍ക്ക് ഇരിക്കാവുന്ന മറാക്കാന സ്‌റ്റേഡിയവും സാങ്കേതിക വിദ്യയുടെ കാര്യത്തില്‍ മികച്ചു നില്‍ക്കുന്നു.

 

#4

എടുത്തുമാറ്റാവുന്ന പുല്‍ത്തകിടിയാണ് ഈ സ്‌റ്റേഡിയത്തിന്റെ പ്രത്യേകതകളിലൊന്ന്. ഏകദേശം 12 മില്ല്യന്‍ പൗണ്ട് ഭാരം വരുന്ന ട്രേയിലാണ് പുല്‍തകിടിയുള്ളത്. യന്ത്രസഹായത്തോടെ കളിനടക്കുമ്പോള്‍ സ്‌റ്റേഡിയത്തിലേക്ക് കൊണ്ടുവരികയും ആവശ്യം കഴിഞ്ഞാല്‍ സുരക്ഷിതമായ മറ്റൊരു ഭാഗത്തേക്ക് നീക്കുകയുമാണ് ചെയ്യുന്നത്.

 

#5

സാങ്കേതിക വിദ്യ ഏറ്റവും മനോഹരമായി ഉപയോഗിച്ചിരിക്കുന്ന സറ്റേഡിയമാണ് ഇത്്. അസ്വാഭാവികമായി എന്തെങ്കിലും കണ്ടാല്‍ കണ്ട്രോള്‍ സെന്ററില്‍ വിവരമറിയിക്കുന്ന തെര്‍മല്‍ ക്യാമറകള്‍, സുരക്ഷയ്ക്കായി ആളില്ലാ വിമാനങ്ങള്‍ എന്നിവയെല്ലാമുണ്ട് ഈ സ്‌റ്റേഡിയത്തില്‍.

 

#6

1960-ലെ ഒളിംപിക് മത്സരങ്ങള്‍ക്ക് വേദിയായിട്ടുള്ള സ്‌റ്റേഡിയമാണ് ഇത്. എന്നാല്‍ പിന്നീട് ധാരാളം പരിഷ്‌കാരങ്ങള്‍ സ്‌റ്റേഡിയത്തില്‍ വരുത്തി. സൂര്യപ്രകാശം കടത്തിവിടുകയും അതേ സമയം മറ്റു കാലാവസ്ഥാ വ്യതിയാനങ്ങളൊന്നും ബാധിക്കാത്ത രീതിയിലും ഉള്ള സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്.

 

#7

80000 പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന സറ്റേഡിയം ഫുട്‌ബോള്‍ പ്രേമികള്‍ക്ക് പ്രിയപ്പെട്ടതാണ്.

 

#8

ഇറ്റലിയിലെ മനോഹരമായ സ്‌റ്റേഡിയമാണ് ഇത്. എവിടെയിരുന്നാലും വ്യക്തമായി മത്സരം വീക്ഷിക്കാന്‍ കഴിയുന്ന തരത്തിലാണ് സ്‌റ്റേഡിയം നിര്‍മിച്ചിരിക്കുന്നത്.

 

Best Mobiles in India