300 രൂപക്ക് താഴെ നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്ന ഏറ്റവും മികച്ച 10 പ്രീപെയ്ഡ് പ്ലാനുകൾ


അണ്‍ലിമിറ്റഡ് വോയിസ് കോളുകളും അതിവേഗ ഡേറ്റയും നല്‍കി ഉപയോക്താക്കളെ വട്ടം ചുറ്റിക്കുകയാണ് ടെലികോം കമ്പനികള്‍. വ്യത്യസ്ഥ വിലയിലെ വ്യത്യസ്ഥ പ്ലാനുകള്‍ കമ്പനികള്‍ ഇങ്ങനെ വാരിക്കോരി നല്‍കുമ്പോള്‍ ഏതു തിരഞ്ഞെടുക്കണമെന്ന ആശയക്കുഴപ്പമായിരിക്കും ഉപയോക്താക്കള്‍ക്ക്.

Advertisement

അഞ്ചോ, പത്തോ രൂപയുടെ വ്യത്യാസമാകും ഓരോ കമ്പനികളും നല്‍കുന്നത്. എന്നാല്‍ ഒരു വ്യത്യാസവും ഇല്ലാതെ തന്നെ ഓഫറുകള്‍ നല്‍കുന്ന കമ്പനികളും ഉണ്ട്. ഇതു കൂടാതെ ഉപയോക്താക്കളെ കൂടുതല്‍ ആകര്‍ഷിക്കാനായി പല പദ്ധതികളും ടെലികോം കമ്പനികള്‍ പുതുക്കിയിരിക്കുകയും ചെയ്യുന്നു.

Advertisement

ഇവയെല്ലാം കണക്കിലെടുത്ത് 300 രൂപയ്ക്കുളളിലെ മികച്ച പ്രീപെയ്ഡ് പ്ലാനുകളുടെ ലിസ്റ്റ് ഞങ്ങള്‍ ഇവിടെ കൊടുക്കുന്നു.

1. ജിയോ 98 രൂപ പ്രീപെയ്ഡ് പ്ലാന്‍

ജിയോയുടെ ഏറ്റവും വില കുറഞ്ഞ പ്രീപെയ്ഡ് പ്ലാനാണ് ഇത്. ഇതില്‍ നിങ്ങള്‍ക്ക് അണ്‍ലിമിറ്റഡ് വോയിസ് കോള്‍, 300എസ്എംഎസ്, ഫ്രീ ജിയോ ആപ്‌സ് സബ്‌സ്‌ക്രിപ്ഷന്‍, 2ജിബി ഡേറ്റ എന്നിവ 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു.

2. ജിയോ 149 രൂപ പ്രീപെയ്ഡ് പ്ലാന്‍

ഈ പ്ലാനില്‍ അണ്‍ലിമിറ്റഡ് വോയിസ് കോള്‍, പ്രതിദിനം 100എസ്എംഎസ്, ഫ്രീ ജിയോ ആപ്‌സ് സബ്‌സ്‌ക്രിപ്ഷന്‍, പ്രതിദിനം 1.5ജിബി ഹൈ സ്പീഡ് ഡേറ്റ എന്നിവ 28 ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കുന്നു.

3. ജിയോ 198 രൂപ പ്രീപെയ്ഡ് പ്ലാന്‍

ഈ പ്ലാനില്‍ നിങ്ങള്‍ക്ക് 2ജിബി 4ജിബി ഡേറ്റ പ്രതി ദിനം, അണ്‍ലിമിറ്റഡ് വോയിസ് കോള്‍, പ്രതിദിനം 100 എസ്എംഎസ്, ഫ്രീ ജിയോ ആപ്‌സ് സബ്‌സ്‌ക്രിപ്ഷന്‍ എന്നിവ 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു.

4. ജിയോ 299 രൂപ പ്രീപെയ്ഡ് പ്ലാന്‍

299 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനില്‍ നിങ്ങള്‍ക്ക് 3ജിബി ഡേറ്റ പ്രതിദിനം, അണ്‍ലിമിറ്റഡ് വോയിസ് കോള്‍, 100 എസ്എംഎസ് പ്രതിദിനം, ഫ്രീ ജിയോ അപ്‌സ് സബ്‌സ്‌ക്രിപ്ഷന്‍ എന്നിവ 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു.

5. എയര്‍ടെല്‍ 229 രൂപ പ്രീപെയ്ഡ് പ്ലാന്‍

എയര്‍ടെല്ലിന്റെ ഈ പ്ലാനില്‍ അണ്‍ലിമിറ്റഡ് വോയിസ് കോള്‍, അണ്‍ലിമിറ്റഡ് റോമിംഗ്, 100എസ്എംഎസ് പ്രതിദിനം, 1.4ജബി ഡേറ്റ പ്രതിദിനം എന്നിവ 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു.

6. എയര്‍ടെല്‍ 249 രൂപ പ്രീപെയ്ഡ് പ്ലാന്‍

എയര്‍ടെല്‍ 249 രൂപ പ്ലാനില്‍ അണ്‍ലിമിറ്റഡ് വോയിസ് കോള്‍, അണ്‍ലിമിറ്റഡ് റോമിംഗ്, 100 എസ്എംഎസ് പ്രതിദിനം, 2ജിബി ഡേറ്റ പ്രതിദിനം എന്നിവ 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു.

7. ഐഡിയ 227 രൂപ പ്രീപെയ്ഡ് പ്ലാന്‍

ഐഡിയയുടെ 227 രൂപ പ്ലാനില്‍ 1.4ജിബി 3ജി/ 4ജി ഡേറ്റ പ്രതിദിനം നല്‍കുന്നു. ഇതിനോടൊപ്പം അണ്‍ലിമിറ്റഡ് വോയിസ് കോളും പ്രതിദിനം നല്‍കുന്നു, എന്നാല്‍ അതില്‍ പ്രതിദിന ലിമിറ്റ് 250 മിനിറ്റും പ്രതിവാരം ലിമിറ്റ് 1000 മിനിറ്റുമാണ്.

8. വോഡാഫോണ്‍ 199 രൂപ പ്രീപെയ്ഡ് പ്ലാന്‍

വോഡാഫോണിന്റെ ഈ പ്ലാനില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്റ്റിഡി, റോമിംഗ് കോളുകള്‍ക്കൊപ്പം 1.4ജിബി 4ജി/ 3ജി ഡേറ്റ പ്രതിദിനം, 100 എസ്എംഎസ് പ്രതിദിനം, വോഡാഫോണ്‍ പ്ലേ ആപ്പ് ഫ്രീ ആക്‌സസ് എന്നിവ 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു.

9. വോഡാഫോണ്‍ 196 രൂപ പ്രീപെയ്ഡ് പ്ലാന്‍

ഈ പ്ലാനില്‍ നിങ്ങള്‍ക്ക് അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി/ റോമിംഗ് കോള്‍, 1ജിബി 4ജി/3ജി ഡേറ്റ എന്നിവ 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു.

10. വോഡാഫോണ്‍ 225 പ്രീപെയ്ഡ് പ്ലാന്‍

വോഡാഫോണിന്റെ 255 രൂപ പ്ലാനില്‍ അണ്‍ലിമറ്റഡ് ലോക്കല്‍, എസ്റ്റിഡി, റോമിംഗ് കോളുകള്‍, 2 ജിബി 3ജി/ 4ജി ഡേറ്റ, 100 എസ്എംഎസ് പ്രതിദിനം, വോഡാഫോണ്‍ പ്ലേ ആപ്‌സ് ഫ്രീ ആക്‌സസ് എന്നിവ 28 ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കുന്നു.

4ജിക്ക് ശേഷം മറ്റൊരു വിപ്ലവവുമായി ജിയോയുടെ ബ്രോഡ്ബാൻഡ് ഉടൻ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?

Best Mobiles in India

English Summary

Top prepaid plans under Rs 300