സിഇഎസ് 2015-ല്‍ അവതരിപ്പിച്ച മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍....!


ലാസ് വേഗസില്‍ നടക്കുന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോ-യില്‍ (സിഇഎസ്) പുതിയ സാങ്കേതിക പ്രവണതകളുടെ വ്യക്തമായ ചൂണ്ടുപലകയാണ്. സാങ്കേതിക രംഗത്തെ തലമുതിര്‍ന്ന കമ്പനികളെല്ലാം തന്നെ ഇവിടെ തങ്ങളുടെ വ്യത്യസ്തമായ ഉപകരണങ്ങള്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

Advertisement

മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന ഈ പ്രദര്‍ശന മഹാമഹത്തില്‍ ഇത് വരെ അവതരിപ്പിച്ചിരിക്കുന്ന ഗാഡ്ജറ്റുകളില്‍ എടുത്ത് പറയത്തക്കവ പരിശോധിക്കാനുളള ശ്രമമാണ് ചുവടെ. തിങ്കളാഴ്ച ആരംഭിച്ച സിഇഎസിന് ബുധനാഴ്ചയാണ് സമാപനമാകുന്നത്.

Advertisement

സാങ്കേതികരംഗത്തെ ഭീമന്മാര്‍ വാശിയോടെ, തികഞ്ഞ മത്സരബുദ്ധിയോടെ പ്രദര്‍ശന നഗരിയില്‍ അവതരിപ്പിക്കുന്ന ഈ ഗാഡ്ജറ്റുകളിലൂടെ കടന്ന് പോകുന്നത് നിലവിലെ സാങ്കേതിക പ്രവണതകളുടെ അവബോധം കാഴ്ചക്കാരിലേക്ക് സന്നിവേശിപ്പിക്കുന്നതിന് തീര്‍ച്ചയായും സഹായകരമാണ്.

1

ഫോട്ടോഗ്രാഫി പ്രേമികളെ ലക്ഷ്യമാക്കി എത്തിയിരിക്കുന്ന ഈ സ്മാര്‍ട്ട്‌ഫോണ്‍ 3എക്‌സ് ഒപ്റ്റിക്കല്‍ സൂം ക്യാമറ കൊണ്ട് സമ്പന്നമാണ്. 5.5 ഇഞ്ച് പൂര്‍ണ്ണ എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ 1920 X 1080 റെസലൂഷനില്‍ 403 പിപിഐ വാഗ്ദാനം ചെയ്യുന്നു, കൂടാതെ ഗൊറില്ലാ ഗ്ലാസ് 3 സംരക്ഷണവും നല്‍കിയിരിക്കുന്നു. ക്വാഡ് കോര്‍ ഇന്റല്‍ ആറ്റം 64 ബിറ്റ് പ്രൊസസ്സര്‍ കൊണ്ടാണ് ഫോണ്‍ ശാക്തീകരിച്ചിരിക്കുന്നത്.

 

2

64 ബിറ്റ് ഇന്റല്‍ ആറ്റം ഇസഡ്3560 പ്രൊസസ്സര്‍ കൊണ്ട് ശാക്തീകരിച്ച ലെനൊവൊ-യുടെ ആദ്യ സ്മാര്‍ട്ട്‌ഫോണാണ് ഇത്. 5.5 ഇഞ്ച് ഡിസ്‌പ്ലേ 1920 X 1080 പിക്‌സല്‍ റെസലൂഷനില്‍ 440 പിപിഐ വാഗ്ദാനം ചെയ്യുന്നു.

3

6 ഇഞ്ചിന്റെ വലിയ സ്‌ക്രീനുമായി എത്തിയിരിക്കുന്ന ഈ സ്മാര്‍ട്ട്‌ഫോണ്‍ കൈയിലൊതുങ്ങുന്ന വിലയ്ക്കാണ് (200 $ അഥവാ ഏകദേശം 12,000 രൂപ) വിപണിയിലെത്താന്‍ തയ്യാറെടുക്കുന്നത്. 1280 X 720 സ്‌ക്രീന്‍ മിഴിവില്‍ 1.2 ഗിഗാഹെര്‍ട്ട്‌സില്‍ പ്രവര്‍ത്തിക്കുന്ന സ്‌നാപ്ഡ്രാഗണ്‍ 400 പ്രൊസസ്സറാണ് ഇതിന്റെ ശക്തി.

 

4

റെഡ്മി 2എസ് 4ജി എല്‍ടിഇ പതിപ്പ് 4.7 ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേയില്‍ 1280 X 720 പിക്‌സലുകള്‍ സ്‌ക്രീന്‍ മിഴിവാണ് വാഗ്ദാനം ചെയ്യുന്നത്. 1.2 ഗിഗാഹെര്‍ട്ട്‌സ് ക്വാഡ് കോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 410 (എംഎസ്എം8916) 64 ബിറ്റ് പ്രൊസസ്സറാണ് ഇതിന് ശക്തി പകരുന്നത്. അഡ്രിനൊ 305-ആണ് ഗ്രാഫിക് പ്രൊസസ്സറായി പ്രവര്‍ത്തിക്കുക. റാം ശേഷി 1 ജിബിയാണ്. ഏകദേശം 7,120 രൂപയ്ക്കാണ് ഇത് വിപണിയില്‍ എത്തുക.

5

5.5 ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേയില്‍ 1920 X 1080 പിക്‌സലുകളുടെ പൂര്‍ണ്ണ എച്ച്ഡി റെസലൂഷന്‍ 403 പിപിഐ വാഗ്ദാനം ചെയ്യുന്നു. 1.8 ഗിഗാഹെര്‍ട്ട്‌സ് ഇന്റല്‍ ആറ്റം ഇസഡ്3560 ക്വാഡ് കോര്‍ 64 ബിറ്റ് പ്രൊസസ്സര്‍ കൊണ്ട് ശാക്തീകരിച്ചിരിക്കുന്ന സ്മാര്‍ട്ട്‌ഫോണിന് 2ജിബി റാമാണ് നല്‍കിയിരിക്കുന്നത്. 16 ജിബിയുടെ ഇന്റേണല്‍ മെമ്മറി മൈക്രോഎസ്ഡി കാര്‍ഡ് വഴി വികസിപ്പിക്കാവുന്നതാണ്.

Best Mobiles in India

English Summary

Top smartphones and gadgets announced at CES 2015.