ഏറ്റവും മികച്ച ജോലി സാധ്യതയുളള ഇന്ത്യയിലെ ടെക്‌നോളജി കമ്പനികള്‍


പഠിത്തമൊക്കെ കഴിഞ്ഞാല്‍ ഇന്നത്തെ യുവാക്കളുടെ അടുത്ത സ്വപ്നം ഏറ്റവും നല്ലൊരു ഐടി കമ്പനിയില്‍ ഉയന്ന ശമ്പളമുളള ഒരു ജോലി നേടണം എന്നതാണ്. അതിനായി ഇന്ന ഇവിടെ കുറച്ച് ഐടി കമ്പനികളെ പരിചയപ്പെടുത്തുകയാണ്.

Advertisement

ഓരോ കമ്പനിക്ക് ലഭിച്ച റാംങ്കിംഗും ഇവിടെ കൊടുക്കുന്നു.

Advertisement


SAP Labs

സാപ്പ് ലാബ്‌സ് ആണ് ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. ഈ കമ്പനിയെ ഇന്ത്യയിലെ ഒന്നാം സ്ഥാനത്ത് എത്തിച്ചതിന്റെ പ്രധാന കാരണം കമ്പനിയുടെ സൗകര്യങ്ങളും നയങ്ങളുമാണ്.

Intuit India

ഇന്‍ട്യൂട്ട് ഇന്ത്യയാണ് ഐടി കമ്പനിയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്. ഈ കമ്പനിയിലെ ജീവനക്കാര്‍ക്ക് ഇഷ്ടാനുസൃതമായി ജോലി ചെയ്യാവുന്ന ഓപ്ഷനുകള്‍, മറ്റു ആനുകൂല്യങ്ങള്‍, സൗകര്യങ്ങള്‍ എന്നിവ നല്‍കുന്നു.

Adobe Systems

അഡോബ് സിസ്റ്റംസാണ് നാലാം സ്ഥാനത്ത്. ഇന്ത്യയിലെ ഏറ്റവും പ്രശസ്ഥമായ ജോലി സ്ഥാപനമാണിത്. സ്ത്രീകള്‍ക്കായി പ്രത്യേക പരിശീലനവും വ്യായാമവും നല്‍കുന്നു. ഒപ്പം ആരോഗ്യം വിദ്യാഭ്യാസം എന്നിവയ്ക്കും ആനുകൂല്യങ്ങള്‍ ഉണ്ട്.

Advertisement

Indus Towers

ഇന്‍ഡ്‌സ് ടവേഴ്‌സാണ് ആണ് പതിനൊന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്. ഇന്ത്യയിലാകമനം 1.2 ലക്ഷം ടവറുകളാണ് കമ്പനി സ്ഥാപിച്ചിരിക്കുന്നത്.

Vodafone India

വോഡാഫോണ്‍ ഇന്ത്യയാണ് 13-ാം സ്ഥാനത്ത്. രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനികളില്‍ ഒന്നാണ് വോഡാഫോണ്‍ ഇന്ത്യ. വോഡാഫോണിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് അവിടുത്തെ ജീവനക്കാര്‍ക്ക് പ്രതിഫലമായി നിരവധി പ്രവര്‍ത്തനങ്ങളും ഉണ്ട്.

Pitney Bowes Software India

ഇന്ത്യയില്‍ ഇരുപതാം സ്ഥാനമാണ് ഈ കമ്പനിക്ക്. നോയിഡിയില്‍ സ്ഥിതി ചെയ്യുന്ന ഈ കമ്പനിയില്‍ മികച്ച ജോലി സാധ്യതയും ഒപ്പം ജീവനക്കാര്‍ക്ക് മികവുറ്റ പഠന സൗകര്യങ്ങളും ഒരുക്കുന്നു.

Kantar's Global Delivery Centre

Advertisement

22-ാം സ്ഥാനമാണ് ഈ കമ്പനി നേടിയിരിക്കുന്നത്. ഈ കമ്പനിയില്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് പല തരത്തിലുളള ട്രെയിനിംഗും നല്‍കി പോകുന്നു.

PayPal India

24-ാം സ്ഥാനമാണ് PayPal ഇന്ത്യയ്ക്ക്. തൊഴിലാളി സൗഹൃദ സ്ഥാപനമായി കണക്കാക്കപ്പെടുന്ന ഈ കമ്പനി മികച്ച വളര്‍ച്ച സാധ്യതകള്‍ വാഗ്ദാനം ചെയ്യുന്നു.

John Deere Technology Centre

27-ാം സ്ഥാനമാണ് ഇന്ത്യയില്‍ ഈ കമ്പനിക്ക്. അന്താരാഷ്ട്ര നിലവാരമുളള തൊഴിലിടം പ്രദാനം ചെയ്യുകയും ഒപ്പം തൊഴിലാളികളുമായി കമ്പനി പുലര്‍ത്തുന്ന സമീപനവുമാണ് കമ്പനി പ്രശസ്ഥമാകാനുളള കാരണം.

Cadence Designs Systems

28-ാം സ്ഥാനമാണ് ഈ കമ്പനി നേടിയിരിക്കുന്നത്. അവിടുത്തെ ജോലിക്കാരുടെ ആവശ്യങ്ങള്‍ നല്ലരീതിയില്‍ മനസ്സിലാക്കുന്ന എച്ച്ആര്‍ വിഭാഗമാണ് കമ്പനിയുടെ ഉയച്ചയ്ക്കു കാരണം.

Advertisement

BMC Software

31-ാം സ്ഥാനമാണ് BMC സോഫ്റ്റ്‌വയര്‍ കമ്പനിക്ക്. ഫീഡ്ബാക്ക് പ്രോഗ്രാമുകള്‍, റഫറല്‍ പ്രോഗ്രാമുകള്‍ തുടങ്ങിയവ അവിടുത്തെ തൊഴിലാളികള്‍ക്ക് ഏറെ പ്രയോജനം നല്‍കുന്നു.

Aspire Systems

35-ാം സ്ഥാനമാണ് ഈ കമ്പനി കരസ്ഥമാക്കിയിരുന്നത്. അവിടുത്തെ തൊഴിലാളികള്‍ക്ക് ജീവിതവും അതു പോലെ ജോലിയുമായി മികച്ചൊരു ബാലന്‍സ് സൃഷ്ടിക്കാന്‍ ഈ കമ്പനിയിലൂടെ സാധിക്കും.

Best Mobiles in India

English Summary

Top Technology Companies In India To Make Your Career Better