ഗൂഗിൾ ഉപയോഗിക്കുന്ന ഏതൊരാളും അറിഞ്ഞിരിക്കേണ്ട 10 പ്രധാനപ്പെട്ട വെബ്‌സൈറ്റുകള്‍


ഇന്റര്‍നെറ്റില്‍ ഏകീകൃത സ്വഭാവമുളള വിലാസങ്ങളെ സൂചിപ്പിക്കാനുളള വിലാസമാണ് യൂണിഫോം റിസോഴ്‌സ് ലൊക്കേഷന്‍ അഥവാ യു.ആര്‍.എല്‍.

Advertisement

മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ഇന്റര്‍നെറ്റ് ബ്രൗസ് ചെയ്യുന്നതിലും ഏതെങ്കിലും നെറ്റ്വര്‍ക്ക് സൈറ്റുകള്‍ സന്ദര്‍ശിക്കുന്നതിലും നിങ്ങളുടെ വെബ് ബ്രൗസറിലെ വിലാസ ബാറില്‍ വ്യത്യസ്ഥ തരത്തിലുളള അക്ഷരങ്ങള്‍ നിങ്ങള്‍ കണ്ടിരിക്കുമല്ലോ? അതിനെയാണ് യുആര്‍എല്‍ എന്നു പറയുന്നത്.

Advertisement

വെബില്‍ ഏറ്റവും കൂടുതല്‍ തിരയുന്ന സെര്‍ച്ച് എഞ്ചിനാണ് ഗൂഗിള്‍ എന്ന് എല്ലാവര്‍ക്കും അറിയാം. ഗൂഗിള്‍ ഉപയോക്താവ് അറിഞ്ഞിരിക്കേണ്ട ഏറ്റവും മികച്ച യുആര്‍എല്‍ ഏതൊക്കെ എന്നു നോക്കാം, അതായത് വെബ്‌സൈറ്റുകള്‍.

Android Device Manager

നിങ്ങളുടെ നഷ്ടപ്പെട്ട ആന്‍ഡ്രോയിഡ് ഉപകരണത്തിന്റെ സ്ഥാനം എളുപ്പത്തില്‍ കണ്ടു പിടിക്കാം ഈ വെബ്‌സൈറ്റിലൂടെ. നിങ്ങളുടെ ഉപകരണത്തിന്റെ നഷ്ടപ്പെട്ട ഡാറ്റകള്‍ എവിടുരുന്ന് വേണമെങ്കിലും ഡിലീറ്റും ചെയ്യാം.

View & Listen Audio History

നിങ്ങളുടെ വോയിസ് കമാന്റുകള്‍ ഉപയോഗിച്ച് നിങ്ങളുടെ ഉപകരണത്തില്‍ ഇതുവരെ ഉപയോഗിച്ച എല്ലാ ഗൂഗിള്‍ സെര്‍ച്ചും പരിശോധിക്കാം.

Content Removal from Google

നിങ്ങളുടെ ഉളളടക്കം മറ്റേതെങ്കിലും വെബ്‌സൈറ്റില്‍ നിന്നോ ബ്ലോഗില്‍ നിന്നോ പകര്‍ത്തിയതായി കണ്ടെത്തിയാല്‍, ഗൂഗിളില്‍ DMCA പരാതി നല്‍കിയാല്‍ മതി. കുറ്റവാളികളെ കണ്ടെത്തിയാല്‍ മറ്റൊരു വെബ്‌സൈറ്റില്‍ നിന്നും ഉളളടക്കം നീക്കം ചെയ്യപ്പെടും.

Checking all saved Passwords

നിങ്ങല്‍ ഗൂഗിള്‍ ക്രോം അല്ലെങ്കില്‍ ആന്‍ഡ്രോയിഡ് വെബ് ഉപയോഗിക്കുകയാണെങ്കില്‍, നിങ്ങള്‍ക്ക് അറിയാമായിരിക്കും നിങ്ങള്‍ ഉപയോഗിക്കുന്ന അക്കൗണ്ടുകളുടെ പാസ്‌വോഡുകള്‍ എല്ലാം തന്നെ ഗൂഗിള്‍ സേവ് ചെയ്യുന്നുണ്ടെന്ന്. എന്നാല്‍ ഈ വെബ്‌സൈറ്റില്‍ ഒരു പ്ലെയിന്‍ വാചകമായി നിങ്ങള്‍ക്കു പരിശോധിക്കാം.

Viewing the Google Web History

My Activity Panelന്റെ കീഴിലായി ഗൂഗിള്‍ അക്കൗണ്ടിലെ ഏതെങ്കിലും ഗൂഗിള്‍ സേവനങ്ങള്‍ അല്ലെങ്കില്‍ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുമ്പോള്‍ നിങ്ങളുടെ എല്ലാ വെബ് പ്രവര്‍ത്തനങ്ങളും പരിശോധിക്കുക.

നിങ്ങളുടെ യുഎസ്ബി പെൻഡ്രൈവിന് പാസ്സ്‌വേർഡ് സെറ്റ് ചെയ്യുന്നത് എങ്ങനെ?

Google Fonts

നിങ്ങളുടെ പ്രോജക്ടുകള്‍ക്കോ വെബ്‌സൈറ്റുകള്‍ക്കോ വേണ്ടി ഫോണ്ട് ഫയലുകള്‍ വേണമെങ്കില്‍ ഇതു മികച്ച സ്ഥലമാണ്.

Google Analytics

നിങ്ങള്‍ സ്വന്തമായി വെബ്‌സൈറ്റ് സൃഷ്ടിച്ചോ? അതോ നിങ്ങള്‍ ബ്ലോഗുകള്‍ ഉപയോഗിക്കുന്നുണ്ടോ? അങ്ങനെയാണെങ്കില്‍ നിങ്ങളുടെ വെബ്‌സൈറ്റില്‍ അല്ലെങ്കില്‍ ബ്ലോഗില്‍ എത്തുന്ന ട്രാഫിക്കിനെ കൃത്യമായി ട്രാക്കു ചെയ്യാന്‍ കഴിയും.

Recently Used Devices

ഒടുവില്‍ നിങ്ങള്‍ അക്കൗണ്ട് തുറന്ന ഡിവൈസുകളെ കണ്ടെത്താം. കൂടാതെ ആ ഡിവൈസുളുകളുടെ അക്കൗണ്ട് വിശദാംശങ്ങളും പരിശോധിക്കാം.

Signup without Gmail

Username_@gmail.com എന്ന രീതിയില്‍ അല്ലാതെ ജിമെയില്‍ അക്കൗണ്ട് സൃഷ്ടിക്കാന്‍ അറിയില്ലേ? എന്നാല്‍ ഈ ലിങ്ക് ഉപയോഗിച്ച് Username_@yahoo.com മുതലായവ സൃഷ്ടിക്കാം.

Backup Data

നിങ്ങളുടെ ഗൂഗിള്‍ ഡാറ്റ സുരക്ഷിതമായി സൂക്ഷിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? അത് എളുപ്പത്തില്‍ ചെയ്യാനായി Google Takeout URL എടുത്ത് അവിടുന്ന് തന്നെ ഉപയോഗിക്കാം.

Best Mobiles in India

English Summary

Top Websites That Every Google User Should Know