തോഷിബ ആദ്യ എന്‍എഫ്‌സി മെമ്മറി കാര്‍ഡ് അവതരിപ്പിച്ചു....!


മെമ്മറി കാര്‍ഡില്‍ നിന്ന് നേരിട്ട് ഡാറ്റാ കൈമാറ്റത്തിന് സഹായിക്കുന്നതിനായി നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ (എന്‍എഫ്‌സി), വൈഫൈ തുടങ്ങിയ സങ്കേതങ്ങളുള്ള മെമ്മറി കാര്‍ഡുകള്‍ പുറത്തിറക്കാനൊരുങ്ങി തോഷിബ.

Advertisement

കണ്‍സ്യൂമര്‍ ഇലക്ട്രിക് ഷോ 2015-ലാണ് തോഷിബ ഈ മെമ്മറി കാര്‍ഡുകള്‍ അവതരിപ്പിച്ചത്. ബില്‍ട്ട്ഇന്‍ എന്‍എഫ്‌സിയുള്ള എസ്എച്ച്ഡിസി കാര്‍ഡും, വൈഫൈ ഹോട്ട് സ്‌പോട്ടോട് കൂടിയ ഫ്‌ളാഷ് എയര്‍ 3 എസ്ഡി കാര്‍ഡുമാണ് തോഷിബ പരിചയപ്പെടുത്തിയത്. ഇവ ഫെബ്രുവരിയില്‍ വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Advertisement

ഫോണിലെ ചിത്രങ്ങളും മറ്റു ഡേറ്റയുമെല്ലാം കാര്‍ഡ് റീഡറിന്റെയോ ഡേറ്റാ കേബിളിന്റെയോ സഹായമില്ലാതെ തന്നെ ഫോണിലേക്കോ ലാപ്‌ടോപ്പിലേക്കോ മറ്റു ഗാഡ്ജറ്റുകളിലേക്കോ മാറ്റാനാകും എന്നതാണ് ഈ മെമ്മറി കാര്‍ഡുകളുടെ ആകര്‍ഷണം.

ഫോണിലെ എന്‍എഫ്‌സി ഓണ്‍ ചെയ്ത ശേഷം ഫോണിനടുത്ത് മെമ്മറി കാര്‍ഡ് കൊണ്ടുവന്നാല്‍ ഉപയോക്താവിന് കാര്‍ഡിലെ വിവരങ്ങള്‍ ഫോണ്‍ സ്‌ക്രീനില്‍ ലഭ്യമാകും.

തോഷിബ അവതരിപ്പിച്ച മൂന്നാം തലമുറ ഫ്‌ളാഷ് എയര്‍ 3 വയര്‍ലെസ് എസ്ഡി കാര്‍ഡില്‍ ഡാറ്റ കൈമാറുന്നതിനായി ലാപ്‌ടോപിലേക്കും സ്മാര്‍ട്ട്‌ഫോണിലേക്കും കണക്ടു ചെയ്യുന്നതിനുള്ള ലോക്കല്‍ നെറ്റ്‌വര്‍ക്ക് ആക്‌സസ്സ് പോയിന്റ് മെമ്മറി കാര്‍ഡില്‍ തന്നെ ഉള്‍ക്കൊളളിച്ചിരിക്കുന്നു. ഇതുപയോഗിച്ച് ഡാറ്റ അനായാസം കൈമാറ്റം ചെയ്യാവുന്നതാണ്.

Advertisement

വൈഫൈ കാര്‍ഡിന്റെ 16 ജിബിയ്ക്ക് ഏതാണ്ട് 5000 രൂപയും, 2 ജിബിയ്ക്ക് 6200 രൂപയുമാണ് വില.

Best Mobiles in India

Advertisement

English Summary

Toshiba unveils FlashAir III WI-Fi enabled SD card, and one with built-in NFC.