ഇനി രക്തം പരിശോധിക്കാം വേദനിക്കാതെ


രക്തം പരിശോധിക്കാന്‍ പേടിക്കുന്നുവോ? സൂചിക്കുത്തി ഇറക്കി രക്തം പരശോധിക്കല്‍ ഒന്ന് ചെറുതായി പേടിക്കാത്തവര്‍ ആരും തന്നെ ഉണ്ടാവില്ല. ഇന്ന് ഒരു വിധം എല്ലാ രോഗത്തിനും രക്തം പരിശോധിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാറുണ്ട്. എങ്കില്ലിതാ പേടിക്കാതെ രക്ത്തം പരിശോധിക്കാന്‍ ഒരു യന്ത്രം.ടച്ച് എച്ച് ബി എന്ന പേരിലറിയപ്പെടുന്ന ഒരു കൊച്ചുയന്ത്രം.

Advertisement

മൊബൈല്‍ പോലെതോന്നിക്കുന്ന ഈ യന്ത്രത്തില്‍ വളരെ വേഗത്തില്‍ രക്ത്തം പരിശോധിക്കാന്‍ കഴിയും.പള്‍സ് റേറ്റ്,ടെബറേച്ചര്‍,ഹീമോഗ്ലോബിന്‍, എന്നിവ അറിയുവാന്‍ ഇതിലുടെ സാധിക്കുന്നു.ഡോക്ടര്‍ അഭിഷേക് സെന്‍,മെഷ്‌കിന്‍ ഇഗ്‌വാലേ,യോഗേഷ് പട്ടേല്‍ എന്നിവരാണ് ഈ യന്ത്രം കണ്ടുപിടിച്ചത്.എന്തായാല്ലും സൂചിക്കാണുമ്പോള്‍ പേടിക്കുന്നവര്‍ക്ക് ഒന്ന് സമാധാനിക്കാം.ഇതില്‍ ഒന്ന് ഹലോ എന്നു മാത്രം പറഞ്ഞാല്‍ മതി അപ്പോള്‍ തന്നെ റിസള്‍ട്ട് കാണാം.ഇതു ഒരു ബയോസെന്‍സ് ടെക്‌നോളജിയാണ്. ബാറ്ററി കൊണ്ട് പ്രവര്‍ത്തിക്കാവുന്ന തരത്തിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്.

Advertisement

ഇന്ന് പലരും പേടിച്ചാണ് രകതം പരിശോധിക്കാന്‍ തന്നെ പോകുന്നത് കാരണം പലരോഗങ്ങളും പകരുന്നത് ഇങ്ങനെയുള്ള പരിശോധനയിലൂടെയാണ്.ഇതു ദിനംപ്രതിവരുന്ന വാര്‍ത്തക്കളില്‍ നമ്മള്‍ക്ക് കാണാം. ഇന്തൃയില്‍ വന്നു കഴിഞ്ഞ ടച്ച് എച്ച് ബി ഇനി നമ്മുടെ നാട്ടിലും വരുമെന്ന് നമ്മുക്ക് പ്രതീ്ക്ഷിക്കാം.

Best Mobiles in India

Advertisement