ഗൂഗിള്‍ അക്കൗണ്ട് സുരക്ഷിതമാക്കാന്‍ അക്കൗണ്ട് ആക്റ്റിവിറ്റി ടൂള്‍



നിങ്ങള്‍ ഗൂഗിള്‍ സെര്‍ച്ച് എഞ്ചിനില്‍ ഏറ്റവും അധികം തേടിയ വാക്കേതാണ്? ഇമെയില്‍ എത്രത്തോളം ഉപയോഗിക്കാറുണ്ട്? ഇന്റര്‍നെറ്റും ഇമെയിലുമെല്ലാം ധാരാളം ഉപയോഗിക്കുന്നവര്‍ക്ക് പോലും ഇതിന് പെട്ടെന്നൊരുത്തരം കണ്ടെത്താനാവില്ല.

ഗൂഗിളിന്റെ ജിമെയില്‍, യുട്യൂബ്, സെര്‍ച്ച് എഞ്ചിന്‍ തുടങ്ങിയ എല്ലാ സേവനങ്ങളും കഴിഞ്ഞ മാസം എത്രമാത്രം ഉപയോഗിച്ചെന്നറിയാനും ഗൂഗിള്‍ അക്കൗണ്ട് കൂടുതല്‍ സുരക്ഷിതമാക്കുന്നതിനും സെര്‍ച്ച് എഞ്ചിന്‍ ഭീമന്‍ ഒരു പുതിയ സംവിധാനം കൊണ്ടുവന്നിട്ടുണ്ട്. അക്കൗണ്ട് ആക്റ്റിവിറ്റി ടൂള്‍ എന്നാണ് ഇതറിയപ്പെടുന്നത്.

Advertisement

ഗൂഗിളിന്റെ വിവിധ സേവനങ്ങള്‍ കഴിഞ്ഞമാസം എത്രത്തോളം ഉപയോഗിച്ചു എന്ന് ഒരു വിശകലനം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് ഉപകരിക്കും. ഗൂഗിള്‍ അക്കൗണ്ട് ഉള്ളവര്‍ക്ക് ഈ സേവനം ഉപയോഗപ്പെടുത്താം.

Advertisement

ഗൂഗിള്‍ അക്കൗണ്ടിലെ സെറ്റിംഗ്‌സില്‍ പോയി പ്രോഡക്റ്റ് ക്ലിക്ക് ചെയ്താല്‍ ഈ ടൂള്‍ ലഭിക്കും. ഇതില്‍ സൈന്‍ ഇന്‍ ചെയ്താല്‍ ഓരോ ഗൂഗിള്‍ സര്‍വ്വീസിനേയും എത്ര ഉപയോഗിച്ചു എന്നതിനെക്കുറിച്ച് റിപ്പോര്‍ട്ട് ഉപയോക്താവിന് ലഭിക്കും.

അതേ പോലെ മറ്റെതെങ്കിലും രാജ്യങ്ങളില്‍ നിന്നോ ഉപകരണത്തില്‍ നിന്നോ നിങ്ങളുടെ അക്കൗണ്ട് ആക്‌സസ് ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെന്ന് കണ്ടെത്തിയാല്‍ പാസ്‌വേര്‍ഡ് ഉടന്‍ മാറ്റാമെന്നതിനൊപ്പം 2 സ്റ്റെപ് വെരിഫേക്കഷന്‍ വഴി സുരക്ഷ ശക്തമാക്കാനും സാധിക്കും.

അക്കൗണ്ട് ആക്റ്റിവിറ്റി ടൂളില്‍ നിന്ന് അക്കൗണ്ട് സൈന്‍ ഇന്‍ ചെയ്ത രാജ്യങ്ങളുടെ പേരുകള്‍, അതിനായി ഉപയോഗിച്ച ബ്രൗസറുകള്‍, ഏത് ഓപറേറ്റിംഗ് സിസ്റ്റമായിരുന്നു ആ ഡിവൈസിന് എന്നെല്ലാം വ്യക്തമാകും. ജിമെയില്‍ ഉപയോഗം, കണക്റ്റഡ് സൈറ്റ് തുടങ്ങിയ മറ്റ് വിവരങ്ങളും ഇതില്‍ നിന്ന് ലഭിക്കും.

Best Mobiles in India

Advertisement