ടി.വി ചാനല്‍ തെരഞ്ഞെടുക്കുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് 31 ലേക്ക് നീട്ടി


ടി.വി ചാനല്‍ വരിക്കാര്‍ക്ക് തങ്ങള്‍ക്കിഷ്ടപ്പെട്ട ചാനലുകള്‍ തെരഞ്ഞെടുക്കുന്നതിനുള്ള അവസാന തീയതി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) മാര്‍ച്ച് 31 ലേക്കു നീട്ടി. ഇഷ്ട ചാനലുകള്‍ സാവധാനം തെരഞ്ഞെടുക്കാനുള്ള സൗകര്യമാണ് ഇപ്പോള്‍ ഉപയോക്താക്കള്‍ക്കു ലഭിച്ചിരിക്കുന്നത്. നിലവില്‍ ഇതുവരെയും ഇഷ്ട ചാനലുകള്‍ തെരഞ്ഞെടുക്കാത്ത ഉപയോക്താക്കള്‍ക്കായി അനുയോജ്യ പ്ലാനും അവതരിപ്പിക്കാന്‍ കമ്പനികളോട് ട്രായ് നിര്‍ദേശിച്ചിട്ടുണ്ട്.

ട്രായ് തന്നെയാണ് ഇക്കാര്യം ഔദ്യാഗികമായി അറിയിച്ചിരിക്കുന്നത്. ഉപയോക്താക്കളുടെ ഇതുവരെയുള്ള ഉപയോഗക്രമവും ഭാഷയും വിലയിരുത്തിവേണം പുതിയ പ്ലാനുകള്‍ നല്‍കാന്‍. ഇതിനായാണ് പ്രധാനമായും അവസാന തീയതി മാര്‍ച്ച് 31ലേക്ക് ട്രായ് നീട്ടിയത്. അവസാന തീയതിക്കു മുന്‍പ് സൗജന്യമായി പുതിയ പ്ലാനിലേക്കു മാറാനുള്ള സൗകര്യവും നിലവില്‍ ഒരുക്കിക്കഴിഞ്ഞു.

ഉപയോക്താക്കള്‍ക്ക് എത്രയും വേഗം 'ബെസ്റ്റ് ഫിറ്റ് പ്ലാനി'ന്റെ വിവരങ്ങള്‍ എത്തിക്കാനും ട്രായ് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. നിലവില്‍ ഏകദേശം 100 മില്ല്യണ്‍ കേബിള്‍ സര്‍വീസും 67 മില്ല്യണ്‍ ഡി.റ്റി.എച്ച് കണക്ഷനുമാണ് ഇന്ത്യയിലുള്ളത്. ഇതില്‍ 64 ശതമാനം കേബിള്‍ ഉപയോക്താക്കളും 35 ശതമാനം ഡി.റ്റി.എച്ച് ഉപയോക്താക്കളും മാത്രമാണ് ഇഷ്ട ചാനലുകള്‍ തെരഞ്ഞെടുത്തത്.

ബാക്കിയുള്ള ഉപയോക്താക്കളെക്കൂടി മുഖ്യധാരയിലേക്കു കൊണ്ടുവരുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് സേവനദാതാക്കളോട് ട്രായ് നിര്‍ദേശിച്ചു. ലോക്കല്‍ കേബിള്‍ ഓപ്പറേറ്റര്‍ വഴി നേരിട്ടോ കോള്‍ സെന്റര്‍ നമ്പരില്‍ നിന്നും നേരിട്ടു വിളിച്ചോ ഇന്റര്‍നെറ്റ് വഴിയോ പരമാവധി ഉപയോക്താക്കളെ അവസാന തീയതിക്കു മുന്‍പ് പുതിയ സ്‌കീമില്‍ ഉള്‍പ്പെടുത്തണമെന്നും ട്രായ് നിര്‍ദേശം നല്‍കി.

ഉപയോക്താക്കളില്‍ പുതിയ രീതിയിയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി കൃത്യമായ മാര്‍ഗരേഖ തയ്യാറാക്കി ബോധവത്കരിക്കാനും നിര്‍ദേശമുണ്ട്. നിലവില്‍ ലോംഗ് ടേം പായ്ക്ക് ഉപയോഗിക്കുന്നവര്‍ക്ക് കോണ്‍ട്രാക്ട് സമയം കഴിയുന്നതുവരെ സേവനം തുടരാനുള്ള അവസരവും ട്രായ് നല്‍കിക്കഴിഞ്ഞു.

സൈബര്‍ ക്രൈമിന്റെ കാരണങ്ങളും പ്രതിരോധമാര്‍ഗ്ഗങ്ങളും

Most Read Articles
Best Mobiles in India
Read More About: tv news technology

Have a great day!
Read more...

English Summary

TRAI extends deadline to choose TV channels until March 31: TRAI