ട്രൂകോളര്‍ ആപിന് 100 മില്ല്യണ്‍ ഉപയോക്താക്കളായി....!


കോളര്‍ ഐഡി, കോള്‍ ബ്ലോക്കിംഗ് ആപ്ലിക്കേഷനായ ട്രൂ കോളറിന് 100 മില്ല്യണ്‍ ഉപയോക്താക്കളായി. ഇതില്‍ 45 മില്ല്യണ്‍ ഉപയോക്താക്കളും ഇന്ത്യയില്‍ നിന്നുളളവരാണ്. 600,000 ഉപഭോക്താക്കളാണ് എല്ലാ ആഴ്ചയും ഈ ആപ് ഉപയോഗിക്കുന്നതിനായി പുതുതായി എത്തുന്നത്.

Advertisement

ആന്‍ഡ്രോയിഡ്, ഐഒഎസ്, വിന്‍ഡോസ് ഫോണ്‍ എന്നിവയെക്കൂടാതെ ബ്ലാക്ക്‌ബെറി, ബ്ലാക്ക്‌ബെറി 10, സിമ്പിയന്‍, സീരീസ് 40 പ്ലാറ്റ്‌ഫോമിലുളളവരും ഈ ആപ് ഉപയോഗിക്കുന്നുണ്ട്.

Advertisement

ഈ ആപിന്റെ ആന്‍ഡ്രോയിഡ് പതിപ്പില്‍ പുതിയ ചില സവിശേഷതകള്‍ കൂടി ചേര്‍ത്തിരിക്കുന്നു. നിങ്ങള്‍ എന്‍ടര്‍ ചെയ്യുന്ന പേരിനും, നമ്പറിനും അനുസരിച്ച് ആവശ്യമുളള വിവരങ്ങള്‍ റിയല്‍ ടെമ്മില്‍ പ്രധാന സെര്‍ച്ച് ബാര്‍ തരുന്നതാണ്. കൂടാതെ നിങ്ങളുടെ കോണ്‍ടാക്റ്റ് ലിസ്റ്റില്‍ ഉള്‍പ്പെടാത്ത നമ്പറുകളേയും ട്രൂകോളറിന്റെ 1.5 മില്ല്യണ്‍ ഡാറ്റാബേസില്‍ നിന്നും തിരയുന്നതാണ്.

പുതിയ ട്രൂകോളറിന്റെ പ്രവര്‍ത്തനം അറിയുന്നതിനായി താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.

Best Mobiles in India

Advertisement

English Summary

Truecaller hits 100 million users mark.