ഫോൺ കോളുകളിലൂടെ സ്ത്രീകൾ അനുഭവിക്കുന്ന ദുരിതം; ട്രൂകോളറിന്‍റെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്


സ്പാം കോളുകളും സന്ദേശങ്ങളും മിക്കവാറും എല്ലാവർക്കും ലഭിക്കാറുണ്ട്. പലരും അവ റിപ്പോർട്ട് ചെയ്യും മറ്റ് ചിലർ കാര്യമാക്കാതെ എടുക്കുകയും ചെയ്യും. ഫോൺ കോളുകളിലൂടെ സ്ത്രീകളെ ശല്യം ചെയ്യുന്ന ആളുകളുടെ എണ്ണം വൻ തോതിൽ വർദ്ധിക്കുന്നതായാണ് ട്രൂകോളർ പുറത്ത് വിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഇന്ത്യയിൽ മൂന്നിൽ ഒന്ന് സ്ത്രീകളും ഇത്തരത്തിലുള്ള ഫോൺ കോളുകളിലൂടെയുള്ള ശല്യം അനുഭവിക്കുന്നവരാണ് എന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

Advertisement

ട്രൂകോളർ പുറത്തിറക്കിയ അതിന്‍റെ വാർഷിക ട്രൂകോളർ ഇൻസൈറ്റ് റിപ്പോർട്ടിലാണ് ഇത്തരം വിവരങ്ങൾ നൽകിയിരിക്കുന്നത്. 2019 ൽ ‘സ്പാം കോളുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന 20 രാജ്യങ്ങളുടെ പട്ടികയും റിപ്പോർട്ടിനൊപ്പം ചേർത്തിട്ടുണ്ട്. ആഗോളതലത്തിൽ സ്പാം കോളുകളുടെ എണ്ണത്തിൽ 18 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

Advertisement

ഏറ്റവും കൂടുതൽ സ്പാം കോളുകൾ ലഭിച്ച രാജ്യങ്ങളുടെ റാങ്കിംഗിൽ ഗണ്യമായ മാറ്റം വെളിപ്പെടുത്തുന്നതാണ് മൂന്നാം പതിപ്പായ പുതിയ റിപ്പോർട്ട്. പ്രതിമാസ ശരാശരി സ്പാം നിരക്ക് മനസിലാക്കാൻ ഉപയോക്താക്കൾ സ്പാം എന്ന് അടയാളപ്പെടുത്തിയതോ 2019 ജനുവരി 1 നും 2019 ഒക്ടോബർ 30 നും ഇടയിൽ ട്രൂകോളർ ഫ്ലാഗുചെയ്ത ഇൻകമിംഗ് കോളുകളിൽ നിന്നോ ട്രൂകോളർ ഡാറ്റ ശേഖരിച്ചു. ഫോൺ നമ്പരുകളോ മറ്റ് വിവരങ്ങളോ ഇല്ലാതെ എണ്ണം എടുക്കുക മാത്രമാണ് ട്രൂകോളർ ചെയ്തത്.

കൂടുതൽ വായിക്കുക: ട്രൂകോളറിന്റെ 'കോള്‍ റെക്കോര്‍ഡിംഗ് ഫീച്ചര്‍' എങ്ങനെ ഉപയോഗിക്കാം?

റിപ്പോർട്ട് അനുസരിച്ച്, ആഗോളതലത്തിൽ ഉപയോക്താക്കൾക്ക് ലഭിക്കുന്ന സ്പാം കോളുകളുടെ എണ്ണത്തിൽ ഇന്ത്യയുടെ സ്ഥാനം അഞ്ചാം സ്ഥാനത്തേക്ക് താഴ്ന്നു, അതേസമയം ഒന്നാം സ്ഥാനത്തേക്ക് ബ്രസീൽ കയറി. ഇന്ത്യൻ ഉപയോക്താക്കൾക്ക് ലഭിച്ച സ്പാം കോളുകൾ ഓരോ ഉപയോക്താവിനും 25.6 കോളുകൾ എന്ന നിരക്കിലേക്ക് ഉയർന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 15% വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

ഇതിലും രസകരമായ കാര്യം ഈ സ്പാം കോളുകളിൽ 10 ശതമാനവും വന്നത് ധനകാര്യ സേവന ദാതാക്കളിൽ നിന്നാണ് എന്നതാണ്. ഇത് കഴിഞ്ഞ വർഷം ലിസ്റ്റ് ചെയ്തിട്ട് പോലും ഇല്ലാതിരുന്ന ഒരു കാറ്റഗറിയാണ്. ഈ വർഷം പുറത്തുവന്ന മറ്റൊരു ഞെട്ടിക്കുന്ന വസ്തുത ഇന്ത്യയിലെ 3 സ്ത്രീകളിൽ ഒരാൾക്ക് പതിവായി ലൈംഗിക സംബന്ധിയായ, മോശം സംഭാഷണങ്ങളോടെയുള്ള കോളുകൾ / എസ്എംഎസ് ലഭിക്കുന്നു എന്നതാണ്.

പല വിഭാഗങ്ങളായാണ് റിപ്പോർട്ട് സ്പാം കോളുകളെ തരം തിരിച്ചിരിക്കുന്നത്. വ്യത്യസ്ത ഓഫറുകളും സേവനങ്ങളും അറിയിക്കുന്നതിനും വിൽക്കുന്നതിനും 67% സ്പാം കോളുകളാണ് ഉണ്ടാക്കുന്നത്. ഇത് രാജ്യത്തെ മുൻനിര ഓപ്പറേറ്റർമാരാണ് ഉണ്ടാക്കുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. മാത്രമല്ല, ഫിൻ‌ടെക് കമ്പനികളും ടെലിമാർക്കറ്റിംഗ് സേവനങ്ങളും ഏറ്റവും വലിയ സ്‌പാമർമാരായി മാറിയിരിക്കുകയാണ്. സ്പാം മെസേജുകളുടെ കാര്യം പരിശോധിച്ചാൽ ഉപയോക്താക്കൾക്ക് പ്രതിമാസം ശരാശരി 61 സ്പാം സന്ദേശങ്ങൾ ഇന്ത്യ പട്ടികയിൽ എട്ടാം സ്ഥാനത്താണ്.

കൂടുതൽ വായിക്കുക: ട്രൂ കോളർ ഉപയോഗിക്കുന്നവർ സൂക്ഷിക്കുക, നിങ്ങളുടെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടേക്കാം

പ്രതിമാസ ശരാശരി സ്പാം നിരക്ക് മനസിലാക്കാൻ ഉപയോക്താക്കൾ സ്പാം എന്ന് അടയാളപ്പെടുത്തിയ അല്ലെങ്കിൽ 2019 ജനുവരി 1 നും 2019 ഒക്ടോബർ 30 നും ഇടയിൽ ട്രൂകോളർ ഫ്ലാഗുചെയ്ത ഇൻകമിംഗ് കോളുകളിൽ നിന്ന് ട്രൂകോളർ അജ്ഞാതമായി ഡാറ്റ ശേഖരിച്ചു. ഉപയോക്താക്കളുടെ ഡാറ്റയിൽ മറ്റ് വിധത്തിലുള്ള ഇടപെടലുകളൊന്നും തന്നെ ഉണ്ടായിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Best Mobiles in India

English Summary

Spam calls and messages are almost everyone’s biggest pet peeve and they have increased even more in volume this year. Truecaller released its annual Truecaller Insights Report, that lists the ‘Top 20 Countries Affected by Spam Calls’ in 2019, as per which the volume of spam calls has seen a staggering growth of 18% globally this year.