വെറും പത്ത് രൂപയ്ക്ക് അൺലിമിറ്റഡ് ജിയോ ഡിടിഎച്ച്; ഈ മെസ്സേജ് നിങ്ങൾക്ക് വന്നുവോ..


ടെക് ലോകത്ത് ഇപ്പോൾ ഓഫറുകളുടെ പൂരമാണ്. കമ്പനികൾ തമ്മിലുള്ള മത്സരം മുറുകുമ്പോൾ മുന്നിലെത്താനായി ഓരോ കമ്പനികളും നിത്യേന പുത്തൻ ഓഫാറുകളുമായി വന്നുകൊണ്ടിരിക്കുന്നു. കൂട്ടത്തിൽ അന്നും ഇന്നും ജിയോ തന്നെയാണ് മുമ്പിൽ. ഇന്റർനെറ്റ് ഡാറ്റാ ഓഫറുകളിൽ അവിശ്വസനീയമാം വിധം ഞെട്ടിക്കുന്ന ഓഫറുകൾ നൽകികൊണ്ട് ജിയോ രംഗത്ത് വന്നതും ആളുകൾ കൂട്ടത്തോടെ ജിയോ കണക്ഷനുകൾ എടുത്തതും നമ്മൾ കണ്ടു.

Advertisement

ഇതോടെ മറ്റു കമ്പനികളും പിടിച്ചുനിൽക്കാനായി ജിയോയെ പോലെ ഓഫറുകൾ നൽകുവാനും തുടങ്ങി. ഇപ്പോഴിതാ പുതിയൊരു ജിയോ ഓഫ്ഫർ ആണ് എല്ലാവരുടെയും സംസാരവിഷയം. 10 രൂപക്ക് അൺലിമിറ്റഡ് ജിയോ ഡിടിഎച്ച് ലഭിക്കുമെന്ന് പറയുന്ന ഓഫ്ഫർ. എന്താണ് ഇതിന് പിന്നിലെ സത്യമെന്ന് നോക്കാം.

Advertisement

'JIO PHONE & DTH Rs. 10 only for lifetime free channels register now offer for 1st 1000 customers avail this offer http://jiodevices.online/ Book now' എന്ന രീതിയിൽ ഒരു മെസ്സേജ് ആണ് പലർക്കും ലഭിച്ചിട്ടുള്ളത്. സൗജന്യം എന്ന വാക്ക് എവിടെയെങ്കിലും കണ്ടാൽ മതി അപ്പോഴേക്കും ചാടിക്കേറി ക്ലിക്ക് ചെയ്യാൻ നമ്മൾ ഓരോരുത്തരും മിടുക്കരായത് കൊണ്ട് നമ്മെപ്പോലുള്ള ആളുകളെ വഞ്ചിക്കാനുള്ള വെറും കെണി മാത്രമാണ് ഇതെന്ന് മനസ്സിലാക്കാതെ നമ്മൾ കേറി ക്ലിക്ക് ചെയ്യും.

സ്വാഭാവികം മാത്രം. പക്ഷെ അറിഞ്ഞിരിക്കുക ഇത് വെറും തട്ടിപ്പ് മാത്രമാണ്. ഇത്തരത്തിൽ ഒരു മെസ്സേജ് വന്നവർ അത് തുറന്നാൽ നേരെ പോകുക ജിയോയുടേതെന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള ഒരു വെബ്സൈറ്റിലേക്കാണ്. ഇത്തരം കാര്യങ്ങളിൽ കാര്യമായ വിവരം ഒന്നും തന്നെയില്ലാത്ത ഒരു സാധാരണക്കാരനെ സംബന്ധിച്ചെടുത്തോളം ഇത് ജിയയുടെ ശരിക്കുള്ള വെബ്സൈറ്റ് ആണെന്ന് തോന്നൽ വരും.

Advertisement

അടുത്തതായി ഓഫർ ലഭ്യമാകാനായി അവിടെ ഒരു ഫോം പൂരിപ്പിക്കേണ്ടതുണ്ട്. കാർഡ് നമ്പർ, സിവിവി അടക്കമുള്ള നിങ്ങളുടെ ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് എന്നിവയുടെ പൂർണവിവരങ്ങൾ അവിടെ നൽകേണ്ടതുണ്ട്. അങ്ങനെ അവിടെ കൊടുത്താൽ തന്നെ അടുത്ത പേജിലേക്ക് പോകുക എന്ന ഒരു ഓപ്ഷൻ ഇല്ല. പകരം നിങ്ങളുടെ ബാങ്ക് വഴി ഇടപാട് നടത്താൻ സാധിക്കുന്നില്ല എന്ന രീതിയിൽ ഒരു എറർ കാണിക്കും.

എത്ര തവണ ആവർത്തിച്ച് കാർഡ് വിവരങ്ങൾ നൽകിയാലും ഇത് തന്നെയായിരിക്കും സ്ഥിതി. ഒരു പത്തു രൂപ ഓഫറും ലഭിക്കുകയുമില്ല. ഇത് വെറുമൊരു പ്രാങ്ക് മെസ്സേജ് എന്നതിലുപരി ഗൗരവമായി തന്നെ കാണേണ്ടതുണ്ട് നമ്മൾ. കാരണം ഇത്തരത്തിൽ നമ്മളുടെ ക്രെഡിറ്റ് കാർഡിന്റെയും ഡെബിറ്റ് കാർഡിന്റെയുമെല്ലാം വിവരങ്ങൾ നൽകുന്നതിലൂടെ നമ്മുടെ ബാങ്ക് അക്കൗണ്ടിന്റെ വിലപ്പെട്ട വിവരങ്ങൾ ഈ തട്ടിപ്പ് നടത്തുന്നവർക്ക് ലഭ്യമാകുന്നു.

Advertisement

വോഡാഫോണും ജിയോയും തങ്ങളുടെ പുതിയ അണ്‍ലിമിറ്റഡ് പ്ലാനുകളില്‍ മത്സരം

ഒരുപക്ഷെ ആ സമയത്ത് നമ്മുടെ അക്കൗണ്ടിൽ നിന്നും പണമൊന്നും എടുത്തിട്ടില്ലെങ്കിലും പിന്നീട് ഒരു പക്ഷെ ഏതെങ്കിലും രീതിയിൽ നമ്മുടെ ബാങ്ക് അക്കൗണ്ടിനെ അത് സാരമായി ബാധിച്ചേക്കാം. അതിനാൽ ഇത്തരത്തിൽ വരുന്ന മെസ്സേജുകൾ തീർത്തും ശ്രദ്ധയോടെ മാത്രം കൈകാര്യം ചെയ്യുക.

ജിയോയുടേത് ആവട്ടെ, മറ്റു ഏതെങ്കിലും ഒരു കമ്പനിയുടേതാകട്ടെ, ഇത്തരത്തിൽ ഒരു മെസ്സേജ് നിങ്ങളുടെ ഫോണിലേക്ക് വരുമ്പോൾ ചെയ്യേണ്ടത് ഉടൻ തന്നെ ചാടിക്കയറി ക്ലിക്ക് ചെയ്യുകയോ വിലപ്പെട്ട വിവരങ്ങൾ നൽകുകയോ ചെയ്യാതിരിക്കുക എന്നതാണ്.

പകരം ഏതു കമ്പനിയുടെ ഓഫർ ആണ് ആ മെസ്സേജിൽ പറയുന്നത് എന്ന് നോക്കി ആ കമ്പനിയുടെ വെബ്സൈറ്റിൽ കയറി ഇത്തരത്തിൽ ഒരു ഓഫർ ആ കമ്പനി നിലവിൽ കൊടുക്കുന്നുണ്ടോ എന്ന് നോക്കുക. ഇനി ഉണ്ടെങ്കിൽ തന്നെ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി മാത്രം ഇത്തരത്തിലുള്ള ഓഫറുകൾ വാങ്ങാനും ശ്രമിക്കുക.

Advertisement

മുമ്പും ജിയോയുടെ പേരിൽ പല തരത്തിലുള്ള തട്ടിപ്പ് മെസ്സേജുകൾ വന്നിട്ടുണ്ട്. പരിധിയില്ലാതെ എത്ര വേണമെങ്കിലും ഡാറ്റ ഉപയോഗിക്കാനുള്ള ഓഫർ, 11 രൂപയുടെ അൺലിമിറ്റഡ് ജിയോ ഡിടിഎച്ച് ഓഫർ എന്ന് തുടങ്ങി സാധാരണക്കാരെ ക്ലിക്ക് ചെയ്യിപ്പിക്കാൻ വേണ്ടി മാത്രമായുള്ള തട്ടിപ്പുകൾ. ഇവയുടെ കൂട്ടത്തിലേക്കാണ് ഈ മെസ്സേജും വന്നിരിക്കുന്നത്.

വെറും മെസ്സേജുകൾ മാത്രമല്ല, പകരം നമ്മൾ കയറുന്ന പല വെബ്സൈറ്റുകളിലും പലപ്പോഴും കാണാം ഇത്തരത്തിൽ നമ്മെ മനംമയക്കുന്ന ഓഫറുകൾ നിറഞ്ഞ പരസ്യങ്ങൾ. പലപ്പോഴും അവ നമ്മെ കൊണ്ടെത്തിക്കുക വമ്പൻ തട്ടിപ്പുകളിലേക്കാവും എന്നതിനാൽ എപ്പോഴും കരുതലോടെയിരിക്കുക. ഇന്റർനെറ്റ് എന്നത് തട്ടിപ്പുകളുടെയും കൂടെ ലോകമാണെന്ന കാര്യവും എപ്പോഴും ഓർമയിലിരിക്കട്ടെ.

Best Mobiles in India

English Summary

some people getting an sms like this- 'JIO PHONE & DTH Rs. 10 only for lifetime free channels register now offer for 1st 1000 customers avail this offer http://jiodevices.online/ Book now'. This is absolutely a prank sms and never share your bank details in this link.