എതിരാളികളെ കടത്തി വെട്ടാന്‍ ട്വിറ്റര്‍ ഗ്രൂപ്പ് മെസേജിങും വീഡിയോ ഷെയറിങും ആയി എത്തി....!


ട്വിറ്ററില്‍ വീഡിയോ പങ്കിടാനും സ്വകാര്യഗ്രൂപ്പിനുള്ളില്‍ മെസേജുകള്‍ ആയയ്ക്കാനും കഴിയുന്ന സവിശേഷതകള്‍ അവതരിപ്പിച്ചു.

Advertisement

പാസ്‌വേഡ് കൂടാതെ ലോഗിന്‍ ചെയ്യാനുള്ള പുതിയ സംവിധാനം ട്വിറ്റര്‍ അടുത്തിടെയാണ് പ്രഖ്യാപിച്ചത്. ഇതിന് പുറകെയാണ് ട്വിറ്റര്‍ പുതിയ ഫീച്ചറുകള്‍ നല്‍കുന്നത്.

Advertisement

വൈന്‍ ആപ് മുഖേനെ ആറ് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ മാത്രമാണ് ട്വിറ്ററില്‍ പങ്കിടാന്‍ സാധിച്ചിരുന്നത്. ഇനി മുതല്‍ സ്മാര്‍ട്ട്‌ഫോണിലെ ട്വിറ്റര്‍ ആപ്പിന്റെ സഹായത്തോടെ വീഡിയോ എടുക്കാനും എഡിറ്റ് ചെയ്യാനും സാധിക്കുന്നതാണ്, കൂടാതെ 30 സെക്കന്‍ഡ് വരെ ദൈര്‍ഘ്യമുള്ള വീഡിയോ ട്വിറ്ററിലൂടെ പങ്കിടാനും സാധിക്കും.

അതുപോലെ തന്നെ ട്വിറ്ററില്‍ ഗ്രൂപ്പ് മെസേജിങ് സാധിച്ചിരുന്നില്ല. ഒരാള്‍ക്ക് മാത്രമേ സന്ദേശങ്ങള്‍ അയയ്ക്കാന്‍ കഴിയുമായിരുന്നുള്ളു. ഇനി മുതല്‍ 20 പേരടങ്ങിയ ഗ്രൂപ്പില്‍ ഉപയോക്താക്കള്‍ക്ക് പങ്കെടുക്കാവുന്നതാണ്. പരസ്പരം ഫോളോ ചെയ്യാത്തവര്‍ക്കും ഈ ഗ്രൂപ്പ് ചാറ്റില്‍ അംഗങ്ങളാകാം. മാത്രമല്ല, ഗ്രൂപ്പിലുള്ളവര്‍ക്ക് ഗ്രൂപ്പ് ചാറ്റ് സേവ് ചെയ്യാനുളള ഓപ്ഷനുമുണ്ട്.

Advertisement

വില കുറവും മികച്ച ക്യാമറയുമുളള സ്മാര്‍ട്ട്‌ഫോണുകള്‍...!

വാട്ട്‌സ്ആപ് പോലുള്ള സോഷ്യല്‍ മെസേജിങ് സര്‍വീസുകളില്‍ ഗ്രൂപ്പ് ചാറ്റ് വളരെയധികം ആളുകള്‍ ഉപയോഗിക്കുന്ന സവിശേഷതയാണ്. ഇത് കണക്കിലെടുത്താണ് ട്വിറ്ററിന്റെ ഈ നീക്കമെന്ന് വിലയിരുത്തപ്പെടുന്നു.

പ്രധാനപ്പെട്ട അപ്‌ഡേറ്റുകള്‍ ഉപയോക്താക്കള്‍ക്ക് നഷ്ടപ്പെടാതിരിക്കാന്‍ സഹായിക്കുന്ന റികാപ്പ് എന്ന സവിശേഷത കഴിഞ്ഞയാഴ്ചയാണ് ട്വിറ്റര്‍ അവതരിപ്പിച്ചത്. ഉപയോക്താക്കള്‍ ലോഗിന്‍ ചെയ്യാതിരുന്ന സമയങ്ങളില്‍ പോസ്റ്റ് ചെയ്യപ്പെട്ട മികച്ച ട്വീറ്റുകള്‍ ഫീഡിന്റെ മുകളില്‍ പ്രത്യക്ഷപ്പെടാന്‍ സഹായിക്കുന്ന സവിശേഷതയാണിത്.

Best Mobiles in India

Advertisement

English Summary

Twitter Adds Group Direct Messaging, Native Video Sharing Support.