ലക്ഷക്കണക്കിന് വ്യാജ അക്കൗണ്ടുകൾ നീക്കം ചെയ്ത് ട്വിറ്റർ; പണി കിട്ടി ട്രംപ് അടക്കം നിരവധി പ്രമുഖർ


ഏതൊരു ട്വിറ്റർ അക്കൗണ്ടിനെ സംബന്ധിച്ചെടുത്തോളവും ഏറ്റവും വലിയ കരുത്ത് അതിനുള്ള ഫോളോവേർസ് ആണെന്ന് നമുക്കറിയാം. പല സെലിബ്രിറ്റികൾക്കും രാഷ്‌ട്രീയക്കാർക്കും മറ്റു പ്രമുഖർക്കുമെല്ലാം തന്നെ ഇത്തരത്തിൽ ലക്ഷക്കണക്കിന് ആരാധകരും ഉണ്ട്. എന്നാൽ ഇവയിൽ ചെറുതല്ലാത്ത പക്ഷം വ്യാജ ട്വിറ്റർ അക്കൗണ്ടുകൾ ഉള്ള ഫോളോവേർസും ഉണ്ട്.

Advertisement

ഇവയെ എല്ലാം തന്നെ ട്വിറ്റർ നീക്കം ചെയ്താൽ എങ്ങനെയുണ്ടാകും. പല സെലിബ്രിറ്റികൾക്കും നല്ലൊരു ശതമാനം ആരാധകർ നഷ്ടമാകും. അതാണ് ഇപ്പോൾ ട്വിറ്ററിൽ സംഭവിച്ചിരിക്കുന്നത്. ഇത്തരത്തിൽ വ്യാജ അക്കൗണ്ടുകൾ ഉള്ള ലക്ഷക്കണക്കിന് ആളുകളെ ട്വിറ്റർ നീക്കം ചെയ്തിരിക്കുകയാണ് ഇപ്പോൾ. അതോടെ പലരുടെയും അക്കൗണ്ടുകൾ പോയി എന്ന് മാത്രമല്ല, പല സെലിബ്രിറ്റികൾക്കും തങ്ങളുടെ ആരാധകരുടെ എണ്ണത്തിൽ ഗണ്യമായ കുറവും സംഭവിച്ചിരിക്കുകയാണ്.

Advertisement

ട്വിറ്റർ കുറച്ചുകൂടി സുതാര്യമാക്കുന്നതിന്റെ ഭാഗമായി കമ്പനി നടപ്പിലായാക്കിയ ഈ പദ്ധതി ഒരു രീതിയിൽ ട്വിറ്ററിന് ഏറെ ഗുണം ചെയ്യുമെങ്കിലും മറ്റൊരു രീതിയിൽ പല പ്രമുഖർക്കും ഏറെ ഫോളോവേഴ്സിനെ നഷ്ടപ്പെടുന്നതിനും കാരണമായിരിക്കുകയാണ് ഇപ്പോൾ. വ്യക്തമായ മെയിൽ വിലാസം വഴി വെരിഫൈ പോലും ചെയ്യാത്ത ഇത്തരം അക്കൗണ്ടുകൾ എല്ലാം തന്നെ മരവിപ്പിച്ചിട്ടുണ്ട്. ഇവരുടെ പൊതുസ്വഭാവം മുൻനിർത്തിയാണ് ഈ തീരുമാനം.

കൃത്യമായ വിവരങ്ങളില്ലാത്തതും ഒരുപക്ഷേ ഫോളോവേർസ് ആവശ്യങ്ങൾക്ക് മാത്രമായി നിർമിക്കപ്പെട്ടതുമായ ഇത്തരം അക്കൗണ്ടുകൾ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ട്വിറ്റർ യാതൊരു രീതിയിലുള്ള വിട്ടുവീഴ്ചക്കും തയ്യാറാക്കുകയും ചെയ്തിരുന്നില്ല. ഇത് ഫോളോവേർസ് കൂടാനായി വാങ്ങിക്കൂട്ടുന്ന രാഷ്ട്രീയകാർക്കെല്ലാം തന്നെ ബുദ്ധിമുട്ടാകുകയും ചെയ്തിരിക്കുകയാണ്.

Advertisement

ഫോളോവേർസ് എണ്ണത്തിൽ നിന്നും പുറത്താക്കപ്പെട്ട ഈ പ്രൊഫൈലുകൾ ട്വിറ്ററിൽ നിന്നും തത്കാലം നീക്കം ചെയ്യപ്പെടില്ല. പക്ഷെ അവരെ ആഡ് ചെയ്യാനും സാധിക്കില്ല. മൊത്തം ട്വിറ്ററിൽ ഉള്ള പ്രൊഫൈലുകളുടെ 6 ശതമാനത്തോളം വരുന്ന ഇത്തരം വ്യാജ അക്കൗണ്ടുകളെ സംബന്ധിച്ചുള്ള ജോലികൾ ട്വിറ്റർ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്.

വാഷിംഗ്ടൻ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് മാത്രം ഒരു ലക്ഷം ഫോളോവേർസ് നഷ്ടമായിട്ടുണ്ട്. മുൻ പ്രസിഡന്റ് ബറാക്ക് ഒബാമക്ക് നഷ്ടമായത് 4 ലക്ഷം ഫോളോവേർസിനെയും ആണ്. ഇത് സെലിബ്രിറ്റികളിൽ എത്തുമ്പോൾ എണ്ണം ഇനിയും കൂടും.

എന്തുതന്നെ ചെയ്‌തിട്ടും ടിവിയുടെ ശബ്ദം നേരെയാകുന്നില്ലേ?? ഈ 4 കാര്യങ്ങൾ ചെയ്തുനോക്കൂ..!

Best Mobiles in India

Advertisement

English Summary

Twitter Removes Millions of Fake Accounts