ഇനി മലയാളം യുണികോഡ് നേരിട്ട് ടൈപ് ചെയ്യാം... ടൈപ്ഇന്നിലൂടെ


കംപ്യൂട്ടറിൽ മലയാളത്തിൽ ടൈപ് ചെയ്യുന്നവർക്ക് അത് നോട് പാഡ് ഉൾപ്പെടെയുള്ള ആപ്ളിക്കേഷനുകളിൽ പേസ്റ്റ് ചെയ്യുന്നതിനും സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്യുന്നതിനുമെല്ലാം യുണികോഡിലേക്ക് കൺവേർട് ചെയ്യേണ്ടതുണ്ട്. എന്നാൽ ഇനിമുതൽ ഏത് വിൻഡോസ് ആപ്ളിക്കേഷനിലും നേരിട്ട് മലയാളം യുണികോഡ് ടൈപ് ചെയ്യാം. എങ്ങനെയെന്നല്ലേ. ടൈപ്ഇന്നിന്റെ സഹായത്തോടെ.

Advertisement

ടൈപ്ഇൻ എന്നത് ടൈപിറ്റിനു സമാനമായ യൂടിലിറ്റിയാണ്. സാധാരണയായി ടൈപിറ്റിൽ കംപോസ് ചെയ്യുമ്പോൾ അത് പിന്നീട് യുണികോഡിലേക്ക് കൺവേർട് ചെയ്യേണ്ടതുണ്ട്. എന്നാൽ ടൈപിന്നിൽ കൺവേർട് ചെയ്യേണ്ട കാര്യമില്ല. നേരിട്ട് കംപോസ് ചെയ്യാം. വിൻഡോസ് ആപ്ളിക്കേഷനുകളിൽ മാത്രമെ ഇത് സാധ്യമാവു.

Advertisement

ഇൻസ്ക്രിപ്റ്റ്, ജി.ഐ.എസ്.ടി, ടൈപ് റൈറ്റർ, പഞ്ചാരി, Varityper Phonetic , എന്നീ ഫോണ്ടുകൾ ടൈപിന്നിൽ ലഭ്യമാണ്. കാപ്സ് ലോക് ഓൺ ചെയ്താൽ മലയാളത്തിലും കാപ്സ് ലോക് ഓഫ് ചെയ്താൽ ഇംഗ്ളീഷിലും ടൈപ് ചെയ്യാൻ കഴിയും. ടൈപ്ഇൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കൽ ക്ളിക് ചെയ്യുക.

Best Mobiles in India

Advertisement