അവസാനം ഊബറിന്റെ പറക്കും ടാക്‌സികൾ എത്തുന്നു; ഡിസൈനുകൾ അതിഗംഭീരം.. അതിമനോഹരം..


പറക്കും ടാക്‌സികൾ വരാൻ പോകുന്നു എന്ന് നമ്മൾ കുറച്ചു കാലമായി കേൾക്കുന്ന ഒരു സംഭവമാണ്. പല കമ്പനികളും പല തരത്തിലുള്ള ആശയങ്ങളും കൊണ്ടുവരികയും ചിലതൊക്കെ നടപ്പിലാക്കാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. അക്കൂട്ടത്തിൽ ഓൺലൈൻ ടാക്സി കമ്പനിയായ ഊബറിന്റെ പറക്കും ടാക്‌സികളും വരുന്നു എന്ന് നമ്മൾ അറിഞ്ഞിരുന്നു. എന്നാൽ ഇപ്പോഴിതാ ആ വാർത്തകൾക്ക് ബലംകൂട്ടുന്ന ചില സംഭവ വികാസങ്ങളാണ് നടന്നത്.

Advertisement

ഏതൊരാളെയും അതിശയിപ്പിക്കുന്ന അമ്പരപ്പിക്കുന്ന ഡിസൈനുകളാണ് ഊബർ അവതരിപ്പിച്ചിരിക്കുന്നത്. ലോസ് ആഞ്ജലസിൽ നടന്ന ചടങ്ങിൽ ആറ് ആർകിടെക്ച്ചർ ഡിസൈനിങ് കമ്പനികളാണ് അവരുടെ ഡിസൈനുകൾ ഊബറിന് വേണ്ടി അവതരിപ്പിച്ചത്. സ്കൈപോർട്സ് (Skyports) എന്ന ഇത്തരം ലാൻഡിങ് പോയിന്റുകൾക്ക് വേണ്ടി ഇവർ തയ്യാറാക്കിയ ആറു ഡിസൈനുകളും നിങ്ങൾക്ക് താഴെ കാണാം.

Advertisement

Humphreys & Partners

ഹംഫ്രിസ് ആൻഡ് പാർട്ണേഴ്സ് ഉണ്ടാക്കിയ "ബീവിവ്" രൂപകൽപന ഓരോ മണിക്കൂറിലും 900 യാത്രക്കാരെ ഉൾക്കൊള്ളിക്കാൻ കഴിയുന്നതാണ്. കൂട്ടത്തിൽ ഏറ്റവും മനോഹരവും ആകർഷകവുമായ പലർക്കും തോന്നാൻ സാധ്യതയുള്ള ഒരു ഡിസൈനും ഇത് തന്നെയാണ്.

Pickard Chilton

പിക്കാർഡ് ചിൽടൺ ഊബറിന്റെ "എലവേറ്റ്" പദ്ധതിക്ക് അക്ഷരാർത്ഥത്തിൽ തന്നെ രൂപം നൽകിയിരിക്കുകയാണ്. ഒരു ഡസനിലധികം തട്ടുകൾ ആകാശത്തിലേക്ക് ഉയർന്നു നിൽക്കുന്ന രീതിയിൽ ആൺ ഇതിന്റെ രൂപകൽപ്പന. ഓരോ മോഡ്യൂളിലും ഒരു മണിക്കൂറിൽ 180 ലാൻഡിംഗുംമൊത്തം മണിക്കൂറിൽ 1800 യാത്രക്കാരെയും ഇത് ഉൾക്കൊള്ളും.

BOKA Powel

1000 ടേക്ക് ഓഫുകളും ലാൻഡിംഗും ഉൾപ്പടെയുള്ള ഡിസൈനാണ് ബോക പവൽ നൽകിയിട്ടുള്ളത്. കാറ്റിന്റെ മാറ്റത്തിനും മറ്റും അനുവദിക്കുന്ന തരത്തിലുള്ള ഘടനയാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്. മൂന്നു മിനിറ്റിൽ തന്നെ ഓരോ ടേക് ഓഫുക എടുക്കാൻ ഇതിന് സാധിക്കും.

ഫേസ്ബുക്കിലും വാട്സാപ്പിലും അയച്ചവർ അറിയാതെ മെസ്സേജുകൾ വായിക്കാനിതാ ഒരു എളുപ്പമാർഗം

Gannett Fleming

ഗണറ്റ് ഫ്ലെമിംഗ് അവരുടെ രൂപകൽപ്പനയെ "പാവ്" എന്നാണ് വിളിക്കുന്നത്. വിളിക്കുന്നു. 600ലധികം ലാൻഡിങ്ങുകളും ടേക്ക് ഓഫുകളും ഒരു മണിക്കൂറിൽ സാധ്യമാകുന്ന ഈ ഡിസൈനിൽ 4000 യാത്രക്കാരെ ഒരു മണിക്കൂറിൽ ഉൾക്കൊള്ളിക്കാനാവും.

Corgan

കോർഗന്റെ വിസ്തൃതമായ രൂപകൽപന പെട്ടെന്ന് നമുക്ക് ഒരു ഫ്ലൈ ഓവർ പോലെയൊക്കെ തോന്നിയേക്കാം. പക്ഷെ ഡിസൈൻ മനോഹരമാണ്. കൂടുതൽ വിസ്താരവും കൂടുതൽ ആളുകളെയും എയർ ടാക്സികളെയും ഉൾക്കൊള്ളിക്കാൻ കഴിയുന്നതുമാണ്.

The Beck Group

ബെക്ക് ഗ്രൂപ്പ് തങ്ങളുടെ രൂപകൽപ്പനക്ക് പ്രചോദനമാക്കിയത് തേനീച്ച കൂടുകളെയാണ്. മണിക്കൂറിൽ 150 വിമാനങ്ങൾ എടുക്കാനും ലാൻഡിംഗ് ചെയ്യാനും സൗകര്യമൊരുക്കുന്ന ഈ സ്കൈപോർട്ട് മണിക്കൂറിൽ 1,000 യാത്രകൾ വരെ നടത്തിക്കാൻ പറ്റുന്നതുമായിരിക്കും.

ഫേസ്ബുക്കിലും വാട്സാപ്പിലും അയച്ചവർ അറിയാതെ മെസ്സേജുകൾ വായിക്കാനിതാ ഒരു എളുപ്പമാർഗം

ഫേസ്ബുക്കിലും വാട്സാപ്പിലുമടക്കം നമ്മൾ ദിനവും എത്രത്തോളം മെസ്സേജുകളാണ് അയക്കുന്നത് എന്നത് നമുക്ക് തന്നെ നിശ്ചയമുണ്ടാവില്ല. സുഹൃത്തുക്കൾക്കും കുടുംബക്കാർക്കുമായി അയക്കുന്നവ, ഗ്രൂപ്പ് മെസ്സേജുകൾ, ജോയ്‌ലിയുമായി ബന്ധപ്പെട്ടവ തുടങ്ങി പല രീതിയിലുള്ള മെസ്സേജുകൾ ദിനവും അയക്കുമ്പോൾ ചിലപ്പോഴെങ്കിലും ചിലർ അയക്കുന്ന മെസ്സേജുകൾ നമുക്ക് വായിക്കുകയും വേണം എന്നാൽ അവർ അറിയാൻ പാടില്ല എന്ന രീതിയിലുള്ള ഒരു സന്ദർഭവം വരാറുണ്ട്. എങ്ങനെ അയച്ച ആൾ അറിയാതെ എങ്ങനെ മെസ്സേജ് വായിക്കാം എന്നതിനെ കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്.

ഫേസ്ബുക്ക് (മെസ്സഞ്ചർ)

ഫേസ്ബുക്ക് മെസ്സഞ്ചറിൽ ചെയ്യേണ്ട കാര്യം അപ്ലം ട്രിക്ക് നിറഞ്ഞ ഒന്നാണ്. ഇത് ഫേസ്ബുക്ക് ആപ്പ് വഴി ചെയ്യേണ്ട എന്തെങ്കിലും സെറ്റിങ്‌സോ മറ്റു ലിങ്കുകളോ ഒന്നുമല്ല. ആകെ നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം. മെസ്സേജ് വന്ന ശേഷം അവ ഓപ്പൺ ചെയ്യുന്നതിന് പകരം ഫോൺ aeroplane മോഡിൽ ആക്കുക. തുടർന്ന് മെസ്സഞ്ചർ തുറന്ന് മെസ്സേജുകൾ വായിക്കാം. ശേഷം ആപ്പ് പൂർണ്ണമായും ക്ലോസ് ചെയ്യുക. അതായത് റീസന്റ് പാനലിൽ നിന്നും കൂടെ നീക്കം ചെയ്യുക. ശേഷം aeroplane മോഡ് മാറ്റി ഫോൺ സാധാരണ പോലെ ഉപയോഗിച്ചു തുടങ്ങാം. അടുത്ത തവണ മെസ്സഞ്ചർ തുറക്കുന്നത് വരെ ആ മെസ്സേജുകൾ നിങ്ങൾ വായിക്കാത്ത പോലെ തന്നെ അയച്ച ആളുകൾക്ക് കാണുന്ന രീതിയിലാക്കാം.

വാട്സാപ്പ്

വാട്സാപ്പിനെ സംബന്ധിച്ചെടുത്തോളം ഇതൊരു സെറ്റിങ്‌സ് തന്നെയാണ്. പ്രത്യേകിച്ച് ട്രിക്കുകളൊന്നും ഇല്ല. ചെയ്യേണ്ടത് വാട്സാപ്പ് സെറ്റിങ്സിൽ പോകുക. അക്കൗണ്ട്സ് സെറ്റിങ്സിൽ പോകുക. പ്രൈവസി തിരഞ്ഞെടുക്കുക. റെസീപ്റ്റ്സ് ഓഫ് ചെയ്ത് വെക്കുക. ഇത്രയേ ഉള്ളൂ. പിന്നീട് ആരുടെ മെസേജ് നിങ്ങൾ വായിച്ചാലും പച്ച നിറത്തിലുള്ള രണ്ടു ടിക്കുകൾ അവർക്ക് കാണില്ല. അതായത് അവർക്ക് നിങ്ങൾ വായിച്ചോ എന്നറിയാൻ പറ്റില്ല എന്ന് സാരം. എന്നാൽ ചെറിയൊരു പ്രശ്നം ഇതിലുണ്ട്. മറ്റുള്ളവർക്ക് നിങ്ങൾ അയക്കുന്ന മെസ്സേജുകൾ അവർ വായിച്ചോ എന്നറിയാൻ നിങ്ങൾക്കും പറ്റില്ല എന്നത് തന്നെ.

ഇൻസ്റ്റാഗ്രാം

ഫേസ്ബുക്ക് മെസ്സഞ്ചറിനെ പോലെ തന്നെ ഇൻസ്റാഗ്രാമിലും റെസിപ്റ്റ് ഓഫ് ചെയ്യുന്ന സൗകര്യം ലഭ്യമല്ല എന്നതിനാൽ പ്രത്യക്ഷത്തിൽ മാർഗ്ഗങ്ങളൊന്നും തന്നെയില്ല. പിന്നെ നിങ്ങൾക്ക് ചെയ്യാവുന്ന കാര്യം നേരത്തെ പറഞ്ഞ പോലെ aeroplane മോഡ് ട്രിക്ക് ഉപയോഗിച്ച് താൽകാലികമായി വായിക്കാത്ത പോലെ ആക്കാം എന്ന് മാത്രം.

ഇവ കൂടാതെയുള്ള പൊതുവായ ഒരു മാർഗ്ഗം

ഇത് ഏതൊരാൾക്കും അറിയുന്നത് തന്നെയാണ്. നിങ്ങളുടെ നോട്ടിഫിക്കേഷൻ ബാറിൽ നിന്നും മെസ്സേജുകൾ വായിക്കുക എന്നത് തന്നെ. ആൻഡ്രോയിഡ് 7 മുതൽ പല ഫോണുകളിലും നോട്ടിഫിക്കേഷൻ വഴി മെസ്സേജുകൾ എക്സ്പാൻഡ് ചെയ്‌താൽ പൂർണ്ണമായും വായിക്കാനും ആവശ്യമെങ്കിൽ റീപ്ലേ കൊടുക്കാനും സാധിക്കും.

ശരീരം വെള്ളത്തിൽ പൊങ്ങിക്കിടക്കാനുള്ള മരുന്ന് സ്വയം പരീക്ഷിച്ചു; അവസാനം പൊങ്ങിയത് ശവശരീരവും!

പരീക്ഷണങ്ങൾ പലവിധത്തിൽ ആളുകൾ നടത്താറുണ്ട്. പുതുതായി കണ്ടെത്തിയ മരുന്നുകളും മറ്റുമൊക്കെ എലികളിലും മറ്റു ജീവികളിലുമൊക്കെയാണ് ആദ്യം പരീക്ഷിക്കുക. വിജയകരമാണെങ്കിൽ മാത്രം മനുഷ്യരിൽ പരീക്ഷിക്കുകയാണ് പതിവ്. എന്നാൽ ഇവിടെ ഒരു സ്റ്റാർട് അപ്പ് സ്ഥാപനത്തിന്റെ സിഇഒ ചെയ്തത് അതിലും കടുത്തതായിരുന്നു.

പരീക്ഷണം സ്വന്തം ശരീരത്തിൽ

വെള്ളത്തിൽ പൊങ്ങിക്കിടക്കുക എന്ന ആശയമാണ് ഇദ്ദേഹത്തിന്റെ തലയിൽ ഉദിച്ചിരുന്നത്. ഇതിനായി ചില മരുന്നുകൾ ഇദ്ദേഹം തന്നെ ഗവേഷണങ്ങളും പഠനവും നടത്തി സ്വയം നിർമ്മിച്ചെടുത്തു. എന്നാൽ അവ മറ്റു ജീവികളിലോ മറ്റോ പരീക്ഷിക്കുന്നതിന് പകരം സ്വന്തം ശരീരത്തിൽ തന്നെ പരീക്ഷിക്കുകയായിരുന്നു. ഫലമോ, തന്റെ ജീവൻ തന്നെ ഈ യുവ സിഇഒക്ക് നഷ്ടപ്പെടുകയായിരുന്നു.

സംഭവിച്ചത് ഇങ്ങനെ

മുകളിൽ പറഞ്ഞ പോലെ മരുന്ന് സ്വയം ഉണ്ടാക്കിയെടുത്ത് സ്വന്തം ശരീരത്തിൽ തന്നെ പരീക്ഷണത്തിനായി ഉപയോഗിച്ച ഈ യുവാവിനെ സ്വന്തം വീട്ടിലെ കുളത്തിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. മരുന്ന് പരീക്ഷിച്ച് സ്വയം മരണത്തിനുള്ള കാരണം ഉണ്ടാക്കുകയായിരുന്നു ഇദ്ദേഹം എന്ന നിഗമനത്തൽ തന്നെയാണ് പോലീസും എത്തിച്ചേർന്നിരിക്കുന്നത്. മറ്റു കൊലപാതകമോ, സംശയാസ്പദമായ സംഭവങ്ങളോ ഒന്നും തന്നെ പൊലീസിന് തോന്നിയിട്ടില്ല. പരീക്ഷണത്തിനോട് അനുബന്ധിച്ച് തയ്യാറാക്കിയ കുളത്തിൽ തന്നെയായിരുന്നു മരണവും.

ഫ്ലോട്ടേഷൻ തെറാപ്പി

വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നതുമായി ബന്ധപ്പെട്ട ഫ്ലോട്ടേഷൻ തെറാപ്പിയിലായിരുന്നു ഈ യുവാവിന്റെ ശ്രദ്ധ മുഴുവൻ. ഈ വിഷയവുമായി ബന്ധപ്പെട്ട പഠനങ്ങൾ നടത്തുന്ന അസെൻസെൻഡ്‌ ബയോമെഡിക്കൽ എന്ന സ്റ്റാർട്ട് അപ്പ് കമ്പനിയുടെ സിഇഒയും ബയോഹാക്കറും കൂടിയായ ആരാൺ ട്രെവിക്ക് കുറച്ചുകാലമായി ഈ വിഷയത്തിൽ ഗവേഷണം നടത്തുകയായിരുന്നു. അങ്ങനെയിരിക്കെയാണ് വാഷിംഗ്ടൺ ഡിസിയിലുള്ള തന്റെ വീട്ടിലെ കുളത്തിൽ വെച്ച് പരീക്ഷണങ്ങൾക്കൊടുവിൽ ദാരുണമായി മരണപ്പെട്ടത്. വെറും 28 വയസ്സ് മാത്രമായിരുന്നു മരണപ്പെടുമ്പോൾ ഈ ചെറുപ്പക്കാരന്റെ പ്രായം.

ഇതിൽ ഓരോ വെബ്സൈറ്റും നിങ്ങളെ അത്ഭുതപ്പെടുത്തും

വെബ്‌സൈറ്റുകളെ ധാരാളം കേട്ടിട്ടുണ്ടാകും എല്ലാവും. അതായത് ഒരു വെബ് സെര്‍വറില്‍ സൂക്ഷിച്ചിരിക്കുന്നതും ഇന്റര്‍നെറ്റ് വഴി ഉപയോഗിക്കുവാന്‍ പറ്റുന്നതും പരസ്പരം ബന്ധപ്പെടുത്തിയിരിക്കുന്നതുമായ വെബ് താളുകള്‍, ചിത്രങ്ങള്‍, ശബ്ദരേഖകള്‍ എന്നിവയുടെ ശേഖരണമാണ് ഒരു വെബ്‌സൈറ്റ്.

എല്ലാവര്‍ക്കും ഉപയോഗിക്കാന്‍ പറ്റുന്ന വിധത്തിലുളള എല്ലാ വെബ്‌സൈറ്റുകളുടേയും കൂട്ടത്തെ 'വേള്‍ഡ് വൈഡ് വെബ്' (World Wide Web) എന്ന് വിളിക്കുന്നു. വെബ്‌സൈറ്റിലെ വിവരങ്ങള്‍ ലഭിക്കുന്നതിന് ഉപയോക്താവിന്റെ കമ്പ്യൂട്ടറില്‍ ഉണ്ടായിരിക്കേണ്ട സോഫ്റ്റ്‌വയര്‍ ആണ് വെബ് ബ്രൗസര്‍.

ഇന്ന് നിങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന കോടിക്കണക്കിന് വെബ്‌സൈറ്റുകള്‍ ഉണ്ട്. അവ വളരെ പ്രയോജനകരവുമാണ്. എന്നാല്‍ ഏതൊക്കെ വെബ്‌സൈറ്റുകളാണ് ഏറ്റവും മികച്ചതെന്ന് തിരഞ്ഞടുക്കാനും വളരെ ബുദ്ധിമുട്ടാണ്.

നിങ്ങള്‍ ബ്രൗസ് ചെയ്യാന്‍ ഇഷ്ടപ്പെടുന്ന ചില വെബ്‌സൈറ്റുകള്‍ ഇവിടെ ഞങ്ങള്‍ പട്ടികപ്പെടുത്തുന്നു.

 

10 Minute Mail

നിങ്ങളുടെ ഈമെയില്‍ വിലാസം ഓണ്‍ലൈന്‍ സേവനങ്ങളില്‍ പരിശോധിക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ? 10 മിനിറ്റ് മെയില്‍ എന്നചിലൂടെ നിങ്ങള്‍ക്കു ചെയ്യാം. അതായത് 10 മിനിറ്റിനു ശേഷം ഇല്ലാതാക്കപ്പെടുന്ന താത്കാലിക ഇമെയില്‍ വിലാസം നിങ്ങള്‍ക്കു ലഭിക്കും. നിങ്ങള്‍ക്ക് അതു വായിക്കാം ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാം കൂടാതെ അവക്കു മറുപടിയും അയയ്ക്കാം.

PicMonkey

ഫോട്ടോ എഡിറ്റിംഗ്, കോളേജ് മെയിക്കിംഗ്, ഗ്രാഫിക്‌സ് ഡിസൈന്‍ എന്നി കാര്യങ്ങള്‍ നിങ്ങള്‍ക്ക് പിക്മങ്കി എന്ന സൈറ്റിലൂടെ സാധിക്കും.

Account Killer

നിങ്ങളുടെ സ്വകാര്യ ഡാറ്റയെ കുറിച്ച് നിങ്ങള്‍ വേവലാതി പെടാറുണ്ടോ? എന്നാല്‍ ഈ വെബ്‌സൈറ്റ് നിങ്ങളുടെ പ്രധാനപ്പെട്ട അക്കൗണ്ടുകളായ സ്‌കൈപ്പ്, ഫേസ്ബുക്ക്, ട്യുറ്റര്‍, ഹോട്ട്‌മെയില്‍, മെസഞ്ചര്‍ എന്നിവ ഡിലീറ്റ് ചെയ്യാനുളള നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു.

What Font is

ഫോണ്ടുകള്‍ ശേഖരിക്കാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നുണ്ടോ? ഇമേജ് ഫയല്‍ അപ്‌ലോഡ് ചെയ്ത ശേഷം ഫോണ്ട് നെയിം ലഭിക്കുന്നതിന് ഈ വെബ്‌സൈറ്റ് സഹായിക്കും. അതായത് വാചകം അടങ്ങിയ ഇമേജുകളെ സ്‌കാന്‍ ചെയ്ത് ഫോണ്ട് നെയിമിനു പേരു നല്‍കും.

Mathway

ഈ വെബ്‌സൈറ്റ് ഓണ്‍ലൈന്‍ കാല്‍ക്കുലേറ്ററായി പ്രവര്‍ത്തിക്കുന്നു. ഗണിത ശാസ്ത്രം എല്ലാം പരിഹരിക്കാന്‍ ഇതിനു കഴിയും.

Join.me

ബിസിനസ് യാത്രകള്‍, സൗഹൃദ സംഭാഷണങ്ങള്‍ എന്നിവയ്ക്ക് ഏറ്റവും മികച്ച വെബ്‌സൈറ്റാണ് ഇത്. ഇവിടെ ചാറ്റുകള്‍ ഷെയര്‍ ചെയ്യാനും ലൈവ് ചാറ്റുകള്‍ നടത്താനും കഴിയും.

Livestream

നിങ്ങളുടെ പ്രീയപ്പെട്ട ഇവന്റില്‍ പ്രവേശനം ലഭിച്ചില്ലേ? വിഷമിക്കേണ്ട, ലൈവ് സ്ട്രീം ഇതിനു പരിഹാരം കാണും, അതായിത് നിങ്ങള്‍ക്ക് ഏതു ഉപകരണത്തില്‍ നിന്നു വേണമെങ്കിലും ആക്‌സസ് ചെയ്യാന്‍ കഴിയും.

Skyscanner

നിങ്ങള്‍ ഒരു യാത്ര ചെയ്യാന്‍ ആഗ്രഹിക്കുകയാണോ? എങ്കില്‍ സ്‌കൈസ്‌കാനറില്‍ നിങ്ങള്‍ക്ക് പെട്ടന്നു തന്നെ സര്‍ച്ച് ചെയ്യാന്‍ കഴിയും. ഫ്‌ളൈറ്റുകളില്‍ ഏറ്റവും വില കുറഞ്ഞ നിരക്ക് ഈ സൈറ്റ് നിങ്ങള്‍ക്കു നല്‍കും.

Get Notify

ബോസ് നിങ്ങളുടെ ഈമെയില്‍ വായിച്ചോ ഇല്ലയോ എന്ന് സംശയമാണോ? ഇനി നിങ്ങള്‍ക്ക് ആശങ്ക വേണ്ട, ഗെറ്റ്‌നോട്ടിഫൈ എന്ന സെറ്റിലൂടെ ഈമെയില്‍ വായിച്ചോ ഇല്ലയോ എന്ന നോട്ടിഫിക്കേഷന്‍ നിങ്ങള്‍ക്കു ലഭിക്കും.

Dictation

കീബോര്‍ഡ് സ്പര്‍ശിക്കാതെ തന്നെ ഈമെയിലുകള്‍ എഴുതാനും ലേഖനങ്ങള്‍ വ്യാഖ്യാനിക്കാനും വലിയ ഡോക്യുമെന്റുകള്‍ സെര്‍ച്ച് ചെയ്യാനും കഴിയും. ഇത് ചെയ്യാനായി ആദ്യം നിങ്ങളുടെ മൈക്രോ ഫോണ്‍ കമ്പ്യൂട്ടറുമായി കണക്ടു ചെയ്ത് 'Start dictation button' ക്ലിക്ക് ചെയ്യുക.

Best Mobiles in India

English Summary

So, these are the award winning designs of Uber's 'Skyport' air taxi services.