രാജ്യത്തെ മൊത്തം ടാക്സി ഡ്രൈവർമാർക്കും മാതൃകയായി ഈ ടാക്സി ഡ്രൈവർ!!


ഇന്നത്തെ കാലത്ത് യൂബർ, ഓല ടാക്സി ഡ്രൈവർമാരെ കുറിച്ചുള്ള അനവധി പരാതികളും പ്രശ്നങ്ങളും പരാതികളും നിത്യേനയെന്നോണം നമ്മൾ കേട്ടുകൊണ്ടിരിക്കുന്നതാണ്. മാനസികമായ ഉപദ്രവങ്ങൾ മുതൽ ശാരീരികമായി പരിക്കേൽപ്പിച്ച സംഭവങ്ങൾ വരെ ഇത്തരം ഓൺലൈൻ ടാക്സി സേവനങ്ങളുടെ ഡ്രൈവർമാരിൽ നിന്നും അനുഭവപ്പെട്ടിട്ടുള്ളതായി പലരും റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്.

Advertisement

ഒരു യുബർ ഡ്രൈവറുടെ നല്ല മനസ്സിന്റെ കഥ

അത്തരത്തിലുള്ള വാർത്തകളെല്ലാം തന്നെ ഏറെ പ്രശ്നങ്ങൾക്ക് വഴിവെക്കുകയും ഇത്തരം ഓൺലൈൻ ടാക്സി സേവനങ്ങളോടുള്ള ആളുകളുടെ മതിപ്പിൽ വിള്ളലേല്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ നേരെ തിരിച്ച് വളരെ മാന്യമായ രീതിയിലുള്ള സേവനങ്ങളിലൂടെ കയ്യടി നേടിയ ഒരുപിടി ഡ്രൈവർമാരെയും നമുക്ക് പലപ്പോഴും കാണാൻ കഴിഞ്ഞിട്ടുണ്ട്. അത്തരത്തിൽ ഒരു യൂബർ ഡ്രൈവറുടെ നല്ല മനസ്സിനെ കുറിച്ചാണ് ഇന്നിവിടെ പറയാൻ പോകുന്നത്.

Advertisement
ഒന്നര മണിക്കൂർ നേരം രാത്രിയിൽ ഒറ്റയ്ക്കായ സ്ത്രീകൾക്ക് കാവൽ

കൊൽക്കത്തയിൽ നിന്നുള്ള സന്തോഷ് എന്ന യൂബർ ഡ്രൈവർ ആണ് ഇന്ന് വാർത്തകളിലും സോഷ്യൽ മീഡിയയിലും താരമായിരിക്കുന്നത്. അർധരാത്രി തന്റെ കാറിൽ കയറിയ യുവതിയെയും സുരക്ഷിതമായി അവരുടെ വീട്ടിൽ എത്തിച്ചു എന്നത് മാത്രമല്ല, അവർ താമസിക്കുന്ന സ്ഥലത്തെ ഗേറ്റ് അടച്ചിട്ടതിനാൽ അത് തുറക്കുന്നത് വരെ അതായത് ഒന്നര മണിക്കൂർ നേരം അവരുടെ സുരക്ഷയോർത്ത് ഡ്രൈവർ അവരുടെ അടുത്ത് തന്നെ നിൽക്കുകയായിരുന്നു.

സംഭവം ഇങ്ങനെ..

സംഭവം നടന്നത് രാത്രി ഒരുമണിയോടെയായിരുന്നു. പ്രിയഷ്മിത ഗുഹാ എന്ന യുവതിയും അവരുടെ അമ്മയും കൂടെ സന്തോഷിന്റെ യുബർ കാറിൽ വീട്ടിലേക്ക് പോകുകയായിരുന്നു. താമസസ്ഥലത്തെത്തിയപ്പോൾ ഗേറ്റ് അടച്ചിട്ടിരിക്കുന്ന. ഒന്നും ചെയ്യാനില്ല. രണ്ടു സ്ത്രീകളും നട്ടപ്പാതിര നേരത്ത് നടുറോഡിൽ ഒറ്റക്കുള്ള അവസ്ഥയിൽ. സന്തോഷിന് വേറൊന്നും ചിന്തിക്കേണ്ടി വന്നില്ല. അവർ താമസസ്ഥലത്ത് പ്രവേശിച്ച് സുരക്ഷിതരായി എന്നുറപ്പ് വരുത്തിയതിന് ശേഷം മാത്രമായിരുന്നു സന്തോഷ് അവിടം വിട്ടുപോയത്.

 


 

യുവതിയുടെ ട്വീറ്റ്

സംഭവത്തെ തുടർന്ന് യുവതി സന്തോഷിനോടുള്ള നന്ദിസൂചകമായി ഈ സംഭവം ട്വീറ്റ് ചെയ്യുകയുണ്ടായി. അതോടെ സന്തോഷിന്റെ നല്ല മനസ്സിനെ പുറംലോകം അറിയുകയായിരുന്നു. സംഭവം അവസാനം യൂബറിന്റെ ചെവിയിലും എത്തിയതോടെ യൂബർ സന്തോഷിനെ വിളിച്ചുവരുത്തി അഭിനന്ദിക്കുകയായിരുന്നു. സംഭവം യൂബർ ഔദ്യോഗികമായി ട്വീറ്റ് ചെയ്യുകയും ചെയ്തു.

 


 

അഭിനന്ദങ്ങളുമായി രാജ്യം മൊത്തം

ഏതായാലും യുവതിയുടെ ട്വീറ്റ് ശ്രദ്ധിക്കപ്പെട്ടതോടെ രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നുമായി സന്തോഷിനെ തേടി അഭിനന്ദനപ്രവാഹങ്ങൾ എത്തുകയായിരുന്നു. സന്തോഷിന് തക്കതായ ഉപഹാരം നൽകി അദ്ദേഹത്തെ കാര്യമായി അഭിനന്ദിക്കണമെന്നും രാജ്യത്തിന് മൊത്തം അഭിമാനമാണ് സന്തോഷിനെ പോലുള്ള ഡ്രൈവർമാർ എന്നും അടക്കം നിരവധി കമന്റുകളാണ് പലരും യുവതിയുടെയും യൂബറിന്റെയും ട്വീറ്റിന് താഴെ ഇട്ടത്.

ഒരു പുതിയ ആൻഡ്രോയിഡ് ഫോൺ വാങ്ങിയാൽ അതിൽ ആദ്യം ചെയ്യേണ്ട 8 കാര്യങ്ങൾ!

Best Mobiles in India

English Summary

Uber Driver Waits 1.5 Hrs with Women at Night for their Safety.