യാത്രക്കാര്‍ക്ക് ഡ്രൈവര്‍മാരെ സൗജന്യമായി വിളിക്കാം; ഊബറിന്റെ പുതിയ ഫീച്ചര്‍


യാത്രക്കാര്‍ക്ക് ഡ്രൈവര്‍മാരെ സൗജന്യമായി വിളിക്കാവുന്ന പുത്തന്‍ ഫീച്ചറുമായി ഓണ്‍ലൈന്‍ ടാക്‌സി സേവനദാതാവായ ഊബര്‍. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഈ സവിശേഷത അവതരിപ്പിച്ചിരുന്നെങ്കിലും വിപണിയില്‍ ലഭ്യമാക്കുന്നത് ഇതാദ്യാണ്. ഇന്ത്യയൊട്ടാകെ പുതിയ ഫീച്ചര്‍ നിലവില്‍ വരും.

Advertisement

'സേഫ് കോളിംഗ് ഫ്രം ഊബര്‍ ആപ്പ്' എന്നതാണ് ഫീച്ചറിന്റെ പേര്. വോയിസ് ഓവര്‍ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ (VoIP) അധിഷ്ഠിതമായാണ് ഫീച്ചര്‍ പ്രവര്‍ത്തിക്കുന്നത്. അതായത് നോര്‍മല്‍ കോളിംഗില്‍ നിന്നും വ്യത്യസ്തമായി ഉപേയാക്താക്കള്‍ക്ക് ഇന്റര്‍നെറ്റ് ഡാറ്റ ഉപയോഗിച്ചു കോള്‍ ചെയ്യാനാകും.

Advertisement

പുതിയ ഫീച്ചര്‍ ലഭ്യമാകണമെങ്കില്‍ പ്ലേ സ്റ്റോറില്‍ നിന്നും ഏറ്റവും പുതിയ വേര്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യണം. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് ഊബര്‍ കോമിക് സീരീസ് പുറത്തിറക്കിയത്. മദ്യപിച്ച് വാഹനമോടിക്കുമ്പോഴും അശ്രദ്ധമായി വാഹനമോടിക്കുമ്പോഴുമുണ്ടാക്കുന്ന വിപത്തുകള്‍ ചൂണ്ടിക്കാട്ടുന്നതാണ് കോമിക് സീരീസ്.

അമര്‍ ചിത്രകഥ, ട്വിന്‍കിള്‍ കോമിക്‌സ് എന്നീ സീരീസുകളുടെ ഉപജ്ഞാതാക്കളാണ് ഊബറിനായും കോമിക് സീരീസ് പുറത്തിറക്കിയത്. കേന്ദ്ര റോഡ്-ട്രാന്‍സ്‌പോര്‍ട്ട്-ഹൈവേസ് വകുപ്പു മന്ത്രി നിഥിന്‍ ഗഗഡ്കരിയാണ് കോമിക് സീരീസ് പുറത്തിറക്കിയത്.

മുംബൈയില്‍ ബോട്ട് സര്‍വീസും ഈയിടെ ഊബര്‍ അവതരിപ്പിച്ചിരുന്നു. മഹാരാഷ്ട്ര മാരിടൈം ബോര്‍ഡുമായി സഹകരിച്ചാണ് ബോട്ട് സര്‍വീസ് ആരംഭിച്ചത്. പ്രധാനപ്പെട്ട കോസ്റ്റല്‍ റൂട്ടുകളായ എലിഫന്റാ ഐലന്റ്, ഗേറ്റ് വേ ഓഫ് ഇന്ത്യ, മണ്ഡ്വ ജെട്ടി എന്നിവയെ തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് സര്‍വീസ്.

Advertisement

രണ്ടു വേരിയന്റുകളിലായാണ് ബോട്ട് സര്‍വീസ് ആരംഭിച്ചത്. 6-8 സീറ്ററും 10 സീറ്ററുമാണ് ഇവ. ഈ സേവനം മുംബൈയില്‍ ഊബര്‍ ആപ്പ് മുഖേനയാണ് ഉപയോഗിക്കാനാവുക.

രണ്ടുമാസം 'വീട്ടിലിരുന്ന് ജോലി' ചെയ്ത് ഇരുപത്തിയാറുകാരൻ നേടിയത് 36 ലക്ഷം

Best Mobiles in India

Advertisement

English Summary

Uber's latest feature will allow riders free calling to drivers