ശാസ്ത്രജ്ഞർ മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നത് മൂത്രം ഉപയോഗിച്ച്

ഞങ്ങൾ വികസിപ്പിച്ചെടുത്ത മൈക്രോബയൽ ഫ്യുൽ പവർ സ്റ്റാക്ക് ഉത്പാദിപ്പിച്ച വൈദ്യുതി കൊണ്ട് ഇതുവരെ എസ്.എം.എസ് അയക്കുവാനും, വെബ് ബ്രൌസിങ് എന്നിവ കൂടാതെ ഒരു ഹ്രസ്വ ഫോൺ കോൾ നടത്താനും സാധിച്ചു.


ബ്രിസ്റ്റോൾ റോബോട്ടിക്സ് ലബോറട്ടറിയിൽ നിന്നുള്ള ഡോ. ഇയോണിയസ് ലെറോപ്പോലോസ്, "ആത്യന്തിക മാലിന്യ ഉത്പന്നങ്ങളിൽ നിന്നും ഊർജം ഉണ്ടാക്കാം" എന്ന് അവകാശപ്പെട്ടു. "നമ്മുടെ വിസർജ്യമായ മൂത്രമാണ് ഇതിനായി വേണ്ടത്," അദ്ദേഹം പറഞ്ഞു.

Advertisement

30,000 രൂപയ്ക്കുളളിലെ കിടിലന്‍ ട്രിപ്പിള്‍ ക്യാമറ ഫോണുകള്‍

മൂത്രം ഉപയോഗിച്ച്‌ ഊർജം

"ഈ ഊർജ്ജത്തെ രൂപീകരിച്ചെടുക്കുന്നത്, മൂത്രം മൈക്രോബയോ ഇന്ധന സെല്ലുകളുടെ ഒരു കാസ്കേഡ് വഴി കടത്തി വിട്ടാണ്, ഇതുപയോഗിച്ച് ഞങ്ങൾ ഒരു സാംസംഗ് മൊബൈൽ ഫോൺ ചാർജ് ചെയ്തു", ഇയോണിസ് വ്യക്തമാക്കി. മൂത്രം ഉപയോഗിച്ച്‌ കുളിമുറിയിൽ സ്ഥാപിക്കാവുന്ന സൗകര്യങ്ങൾ ഏറെയാണ്. കുളിമുറിയിലെ വെള്ളം ചൂടാക്കുന്നതിനും, ലൈറ്റ് തെളിയിക്കാനും തുടങ്ങിയ ആവശ്യങ്ങൾക്കായി ഈ സംവിധാനം ഉപയോഗിക്കാമെന്ന് അദ്ദേഹം പറഞ്ഞു.

Advertisement
സാംസംഗ് മൊബൈൽ ഫോൺ ചാർജ് ചെയ്തു

"ഇവിടെ നമ്മൾ കാറ്റിന്റെയോ അല്ലെങ്കിൽ സൂര്യന്റെയോ സവിശേഷത ആശ്രയിക്കുന്നില്ല, യഥാർത്ഥത്തിൽ ഊർജ്ജം സൃഷ്ടിക്കാൻ നമ്മൾ നമ്മുടെ വിസർജ്യമാണ് ഉപയോഗിക്കുന്നത്. അതായത്, മാലിന്യത്തെ ഒരിക്കൽകൂടി പുനരുപയോഗിക്കുന്ന രീതിയാണ് ഇവിടെ പിന്തുടരുന്നത്", ഡോ. ഇയോണിയസ് അഭിപ്രായപ്പെട്ടു.

മൈക്രോ ബയൽ ഫ്യൂൽ

"ഞങ്ങൾ വികസിപ്പിച്ചെടുത്ത മൈക്രോബയൽ ഫ്യുൽ പവർ സ്റ്റാക്ക് ഉത്പാദിപ്പിച്ച വൈദ്യുതി കൊണ്ട് ഇതുവരെ എസ്.എം.എസ് അയക്കുവാനും, വെബ് ബ്രൌസിങ് എന്നിവ കൂടാതെ ഒരു ഹ്രസ്വ ഫോൺ കോൾ നടത്താനും സാധിച്ചു".

മൈക്രോബയൽ ഫ്യുൽ പവർ സ്റ്റാക്ക്

"ഈ ആശയം പരീക്ഷിക്കപ്പെടുകയും അത് വിജയകാരമായി പ്രവർത്തിക്കുകയും ചെയ്യുന്നു - ഈ പ്രക്രിയ വികസിപ്പിക്കുകയും പരിഷ്കരിക്കുകയും ചെയ്യുകയാണെങ്കിൽ, എം.എഫ്.സി വികസിപ്പിച്ച് ബാറ്ററി മുഴുവനായി ചാർജ് ചെയ്യുവാൻ കഴിയും."

എനർജി കൺവെർട്ടർ

ജീവിക്കുന്ന ചെറിയ ജീവികളുടെ ജൈവാവശിഷ്ടങ്ങളെ നേരിട്ട് വൈദ്യുതിയാക്കി മാറ്റുന്ന ഒരു എനർജി കൺവെർട്ടറാണ് എം.എഫ്‌.സി (മൈക്രോ ബയൽ ഫ്യൂൽ).

സ്മാർട്ട് ടോയ്ലറ്റ്

"സ്മാർട്ട് ടോയ്ലറ്റ് വികസിപ്പിക്കുന്നതിനായി അമേരിക്കയിലും ദക്ഷിണാഫ്രിക്കയിലും പങ്കാളികളോടൊപ്പവും പ്രവർത്തിക്കാൻ ഫണ്ടിംഗ് നടത്തുന്നതിനായി ഞങ്ങൾ ഇപ്പോൾ ശ്രമിക്കുകയാണ്." ഈ റോബോട്ടിക്സ് ലബോറട്ടറി, വെസ്റ്റ് ഇംഗ്ലണ്ട് യൂണിവേഴ്സിറ്റിയും ബ്രിസ്റ്റോലിന്റെ യൂണിവേഴ്സിറ്റിയും തമ്മിലുള്ള സഹകരണമാണ്.

Best Mobiles in India

English Summary

The scientists believe the technology has the future potential to be installed in bathrooms to harness the urine and produce sufficient electricity to power showers, lighting or razors as well as mobile phones.