ലാപ്‌ടോപ്പുകള്‍ക്ക് 20,000 രൂപ വരെ ക്യാഷ്ബാക്ക് ഓഫറുമായി പേറ്റിഎം മാള്‍..!


വമ്പിച്ച ക്യാഷ്ബാക്ക് ഓഫറുമായി പേറ്റിഎം രംഗത്ത്. ഇത്തവണ വിദ്യാര്‍ത്ഥികള്‍ക്കാണ് 'Campus Lap-Shop' ക്യാമ്പയിന്റെ കീഴില്‍ ഒട്ടനവധി ഡിസ്‌ക്കൗണ്ടുകളും അതു പോലെ ക്യാഷ്ബാക്ക് ബാക്ക് ഓഫറുകളും നല്‍കുന്നത്. ഈ ഓഫര്‍ ഓഗസ്റ്റ് 10ന് അവസാനിക്കും.

ക്യാമ്പയന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് 20,000 രൂപ വരെയാണ് ക്യാഷ്ബാക്ക് ലഭിക്കുന്നത്. വ്യത്യസ്ഥ വിഭാഗങ്ങളിലായാണ് ലാപ്‌ടോപ്പുകള്‍ വേര്‍തിരിച്ചിരിക്കുന്നത്. അതായത് എഞ്ചിനിയര്‍മാര്‍ക്കും കോഡറുകള്‍ക്കുമുളള ലാപ്‌ടോപ്പുകള്‍, ആര്‍ട്ട് ആന്റ് ലോ വിദ്യാര്‍ത്ഥികള്‍ക്കുളള ലാപ്‌ടോപ്പുകള്‍, ആര്‍ക്കിടെക്റ്റുകള്‍ക്കും ഡിസൈനര്‍മാര്‍ക്കുമുളള ലാപ്‌ടോപ്പുകള്‍, ബിസിനസ് മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികള്‍ക്കായുളള ലാപ്‌ടോപ്പുകള്‍ എന്നിങ്ങനെ.

#. എഞ്ചിനിയര്‍മാര്‍ക്കും കോഡര്‍മാര്‍ക്കുമുളള ലാപ്‌ടോപ്പുകള്‍

ഇവര്‍ക്കു വേണ്ടിയുളള ലാപ്‌ടോപ്പുകളുടെ വില ആരംഭിക്കുന്നത് 34,990 രൂപ മുതലാണ്. ഈ വിഭാഗത്തില്‍ 6,600 രൂപ വരെയാണ് ക്യാഷ്ബാക്ക് ലഭിക്കുന്നത്, അതും HP Pavilion-15-cc129tx Core i5 എട്ടാം ജനറേഷന്‍, Lenovo Ideapad Core (80XL041N) ഇന്റര്‍ കോര്‍ i5 ഏഴാം ജനറേഷന്‍ എന്നീ ലാപ്‌ടോപ്പുകള്‍ക്ക്.

#. ലോ ആന്റ് ആര്‍ട്ട് വിദ്യാര്‍ത്ഥികള്‍ക്ക്

ലോ ആന്റ് ആര്‍ട്ട് വിദ്യാര്‍ത്ഥികളുടെ ലാപ്‌ടോപ്പ്കളുടെ വില ആരംഭിക്കുന്നത് 23,990 രൂപ മുതലാണ്. ഡെല്‍ ഇന്‍സ്പിറോണ്‍, ലെനോവോ ഐഡിയപാഡ് 320, ഏസര്‍ ആസ്പയര്‍ E 15 എന്നീ ലാപ്‌ടോപ്പുകളാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

#. ആന്‍ക്കിടെക്റ്റുകള്‍ക്കും ഡിസൈനറുകള്‍ക്കും

ആന്‍ക്കിടെക്റ്റുകള്‍ക്കും ഡിസൈനറുകള്‍ക്കുമുളള ലാപ്‌ടോപ്പിന്റെ വില ആരംഭിക്കുന്നത് 39,990 രൂപ മുതലാണ്. എച്ച്പി 15-bs 180tx Notebook Core i5, അസ്യൂസ് വിവോബുക്ക് S15 K510UQ-BQ668T Core i5 എട്ടാം ജനറേഷന്‍ എന്നിങ്ങനെ അനവധി ലാപ്‌ടോപ്പുകള്‍ ഈ ക്യാറ്റഗറിയില്‍ ഉള്‍പ്പെടുന്നു.

#. ബിസിനസ് ആന്റ് മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികള്‍ക്ക്

ബിസിനസ് ആന്റ് മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികളുടെ ലാപ്‌ടോപ്പുകളുടെ വില ആരംഭിക്കുന്നത് 23,990 രൂപ മുതലാണ്. 11,000 രൂപ വരെ നിങ്ങള്‍ക്കിന് ക്യാഷ്ബാക്ക് ലഭിക്കുന്നു.

#. വ്യത്യസ്ഥ ക്യാറ്റഗറികളായ ഫാഷന്‍, മൂവികള്‍, സ്മാര്‍ട്ട് സ്പീക്കറുകള്‍, പ്രിന്ററുകള്‍ എന്നിവയ്ക്ക് 30,000 വരെയുളള ഷോപ്പിംഗ് വ്വൗച്ചറുകള്‍ നല്‍കുന്നു. ഈ വ്വൗച്ചറുകള്‍ അലന്‍ സോളി, റെഡ് ടേപ്പ്, ആമസോണ്‍ എക്കോ, മൈക്രോസോഫ്റ്റ് ഓഫീസ് എന്നീ ബ്രാന്‍ഡുകള്‍ക്കാണ് നല്‍കുന്നത്.

ഇതു കൂടാതെ ലാപ്‌ടോപ്പ് വാങ്ങുന്നവര്‍ക്ക് നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും ഉണ്ട്. ഐസിഐസിഐ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ചു വാങ്ങുന്നവര്‍ക്ക് 10 ശതമാനം വരെ ക്യാഷ്ബാക്കും ലഭിക്കുന്നു. ജൂലൈ 15 വരെ മാത്രമേ ഐസിഐസിഐ ബാങ്ക് ഉപഭോക്താക്കള്‍ക്ക് ഈ ഓഫര്‍ ഉളളൂ.

ഇനി രാജ്യത്ത് എവിടെ നിന്നും പാസ്സ്പോർട്ടിന് അപേക്ഷിക്കാം; പുത്തൻ സംവിധാനവും ആപ്പുമായി സർക്കാർ

Most Read Articles
Best Mobiles in India
Read More About: paytm news computer

Have a great day!
Read more...

English Summary

Under 'Campus Lap-Shop' campaign, Paytm Mall Offers Cashback Of Up To Rs 20,000 For Students