ബജറ്റ്: ഇനി ഫോണ്‍ ബില്‍ കൂടും



ധനമന്ത്രി പ്രണബ് മുഖര്‍ജി ഇന്നവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ ഐടി മേഖലയുമായി ബന്ധപ്പെടുത്താവുന്ന രണ്ട് സുപ്രധാന പ്രഖ്യാപനങ്ങളാണ് വന്നത്. ഒന്ന് സേവനനികുതി വര്‍ധനയും മറ്റൊന്ന് മൊബൈല്‍ ഘടകങ്ങളുടെ കസ്റ്റംസ് തീരുവ ഒഴിവാക്കിയതുമാണ്. രണ്ടും സാധാരണക്കാരുമായി ബന്ധപ്പെട്ടിരിക്കുന്നു.

സേവനനികുതിയിലെ വര്‍ധന ഉപയോക്താക്കളുടെ പ്രതിമാസ ഫോണ്‍ ബില്‍ വര്‍ധിപ്പിക്കാനിടവരും. മൊബൈല്‍ ഫോണ്‍ ഘടകങ്ങളുടെ കസ്റ്റംസ് തീരുവ

Advertisement

ഒഴിവാക്കിയതിലൂടെ മൊബൈല്‍ ഫോണിന്റെ വിലകുറയാനുമാണ് സാധ്യത.

Advertisement

എല്‍സിഡി, എല്‍ഇഡി പാനലുകളുടെ കസ്റ്റംസ് തീരുവ ഒഴിവാക്കിയത് ടിവി, ലാപ്‌ടോപ്, പിസി മോണിറ്ററുകളുടെ വിപണിയെ അനുകൂലമായി ബാധിക്കുമെന്നാണ് കണക്കാക്കുന്നത് ടെലികോം ടവറുകള്‍ നിര്‍മ്മിക്കാന്‍ പ്രത്യേക ഫണ്ടിന് രൂപം നല്‍കുമെന്നും ധനമന്ത്രി ബജറ്റ് അവതരണത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Best Mobiles in India

Advertisement