47 രൂപയ്ക്ക് അണ്‍ലിമിറ്റഡ് കോളുമായി വോഡാഫോണ്‍..!


അടുത്തതായി വോഡാഫോണ്‍ ഉപയോക്താക്കളുടെ ഊഴമാണ്‌. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം കമ്പനിയായ വോഡാഫോണ്‍ തങ്ങളുടെ ഉപയോക്താക്കള്‍ക്കായി പുതിയ പ്രീപെയ്ഡ് പ്ലാന്‍ പ്രഖ്യാപിച്ചു.

അണ്‍ലിമിറ്റഡ് കോളുകള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടാണ് ഈ പ്ലാന്‍ വോഡാഫോണ്‍ അവതരിപ്പിച്ചത്. ഈ പ്ലാന്‍ പ്രകാരം നിങ്ങള്‍ക്ക് 7,500 സെക്കന്‍ഡുകളോ അല്ലെങ്കില്‍ 125 മിനിറ്റോ വോയിസ് കോള്‍ സൗജന്യമായി ചെയ്യാം. കൂടാതെ ഇതിനോടൊപ്പം 50 ലോക്കല്‍ എസ്എംഎസ്, 500എംബി ഡേറ്റ എന്നിവ 28 ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കുന്നു. അക്കൗണ്ട് ബാലന്‍സ് ഡിറ്റക്ഷന്‍ മോഡില്‍ ഈ ഓഫര്‍ തിരഞ്ഞെടുക്കാം. ഈ ഓഫര്‍ നിങ്ങള്‍ക്ക് ലഭ്യമാണോ എന്നറിയാന്‍ *121# എന്ന നമ്പറിലേക്ക് ഡയല്‍ ചെയ്താല്‍ മതി.

ടെലികോം ടോക്കിന്റെ റിപ്പോര്‍ട്ട് പ്രകാരം വോഡാഫോണിന്റെ ഈ പ്ലാന്‍ ചെനൈ, കൊല്‍ക്കത്ത, മധ്യപ്രദേശ്, ചത്തീസ്ഗഡ് എന്നീ സര്‍ക്കിളുകളില്‍ മാത്രമാണ് ലഭ്യമാകുക.

ജിയോയുടെ 49 രൂപ പ്ലാനുമായാണ് വോഡാഫോണിന്റെ ഈ പ്ലാന്‍ മത്സരിക്കുന്നത്. എന്നാല്‍ ഇതില്‍ കൂടുതല്‍ ഓഫര്‍ ജിയോ നല്‍കുന്നു. അതായത് അണ്‍ലിമിറ്റഡ് വോയിസ് കോള്‍, 50എസ്എംഎസ്, 1ജിബി ഡേറ്റ എന്നിവ 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. കൂടാതെ ഇതേ കാലയളവില്‍ സൗജന്യ ജിയോ ആപ്‌സ് സബ്‌സ്‌ക്രിപ്ഷനും ഉള്‍പ്പെടുന്നു. കൂടാതെ 47 രൂപയ്ക്ക് എയര്‍ടെല്ലും പ്ലാന്‍ അവതരിപ്പിച്ചിട്ടുണ്ട്. അതില്‍ 150 മിനിറ്റ് ലോക്കല്‍, എസ്റ്റിഡി, റോമിംഗ് കോള്‍, 500എംബി ഡേറ്റ, 50 എസ്എംഎസ് എന്നിവ നല്‍കുന്നു. എന്നാല്‍ എയര്‍ടെല്ലിന്റെ 49 രൂപ പ്ലാനില്‍ 3ജിബി 4ജി ഡേറ്റ ഒരു ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു.

ഇതു കൂടാതെ 100 രൂപയില്‍ താഴെയുളള ബജറ്റ് റീച്ചാര്‍ജ്ജ് പ്ലാനുകളുടെ ലിസ്റ്റ് ഇവിടെ കൊടുക്കുന്നു.

1. ജിയോ 19 രൂപ പ്ലാന്‍

ജിയോയുടെ 19 രൂപ റീച്ചാര്‍ജ്ജ് പ്ലാനില്‍ 1.15ജിബി ഹൈ സ്പീഡ് ഡേറ്റ എന്നിവയ്‌ക്കൊപ്പം ഫ്രീ വോയിസ് കോള്‍, 20എസ്എംഎസ്, ഒരു ദിവസത്തെ ജിയോ ഫ്രീ സബ്‌സ്‌ക്രിപ്ഷന്‍ എന്നിവയും ലഭിക്കുന്നു.

2. ജിയോ 52 രൂപ പ്ലാന്‍

ജിയോ 52 രൂപ പ്ലാനില്‍ 0.15ജിബി ഡേറ്റ പ്രതിദിനം നല്‍കുന്നു. കൂടാതെ ഫ്രീ വോയിസ് കോള്‍, 70എസ്എംഎസ്, ജിയോ ആപ്പ് സബ്‌സ്‌ക്രിപ്ഷന്‍ എന്നിവയും 7 ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കുന്നു.

3. ജിയോ 98 രൂപ പ്ലാന്‍

ജിയോ 98 രൂപ പ്ലാനില്‍ അണ്‍ലിമിറ്റഡ് വോയിസ് കോള്‍, 300എസ്എംഎസ്, ഫ്രീ ജിയോ ആപ്‌സ് സബ്‌സ്‌ക്രിപ്ഷന്‍, 2ജിബി ഡേറ്റ എന്നിവ 28 ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കുന്നു.

4. വോഡാഫോണ്‍ 21 രൂപ പ്ലാന്‍

വോഡാഫോണിന്റെ 21 രൂപ റീച്ചാര്‍ജ്ജ് പ്ലാനില്‍ അണ്‍ലിമിറ്റഡ് 3ജി/4ജി ഡേറ്റ എന്നിവ ഒരു മണിക്കൂര്‍ വാലിഡിറ്റിയില്‍ നല്‍കുന്നു.

5. വോഡാഫോണ്‍ 96 രൂപ പ്ലാന്‍

വോഡാഫോണിന്റെ 96 രൂപ പ്ലാനില്‍ 2ജിബി 3ജി/4ജി ഡേറ്റ 28 ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കുന്നു.

6. എയര്‍ടെല്‍ 48 രൂപ പ്ലാന്‍

എയര്‍ടെല്ലിന്റെ 48 രൂപ പ്ലാനില്‍ 400എംബി 2ജി/3ജി/ 4ജി ഡേറ്റ 10 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു.

7. എയര്‍ടെല്‍ 93 രൂപ പ്ലാന്‍

എയര്‍ടെല്ലിന്റെ 93 രൂപ പ്ലാനില്‍ റോമിംഗ് ഉള്‍പ്പെടെ അണ്‍ലിമിറ്റഡ് കോള്‍ ചെയ്യാം. കൂടാതെ ഇതിനോടൊപ്പം 100എസ്എംഎസ് പ്രതിദിനം, 1ജിബി ഡേറ്റ എന്നിവ 28 ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കുന്നു.

EMI യില്‍ എങ്ങനെ ഒരു സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാം?

Most Read Articles
Best Mobiles in India
Read More About: news offers telecom

Have a great day!
Read more...

English Summary

Unlimited Offers For Vodafone Rs 47 Recharge