സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ദുരിഷെട്ടിയുടെ അധ്യാപകന്‍ ആരാണെന്നറിയാമോ?


യു.പി.എസ്.സി നടത്തിയ 2017 സിവില്‍ സര്‍വ്വീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചത് ഏവരും അറിഞ്ഞിട്ടുണ്ടാകുമല്ലോ? ഹൈദ്രബാദ് സ്വദേശിയായ ദുരിഷെട്ടി അനുദീപാണ് ഒന്നാം റാങ്ക് സ്വന്തമാക്കിയത്.

ഒന്നാം റാങ്കു കാരനായ ദുരിഷെട്ടിയുടെ പഠനരീതി ഇങ്ങനെയായിരുന്നു, 'വിവിധ വിഷയങ്ങളെ കുറിച്ച് പഠിക്കാനായി ഇന്റര്‍നെറ്റില്‍ മണിക്കൂറുകളോളം ചിലവഴിക്കും, കൂടാതെ ഗൂഗിള്‍ യൂട്യൂബ് വീഡിയോകളും പരിശീലനത്തില്‍ വളരെയേറെ സഹായിച്ചു'. ഈ സൈറ്റുകള്‍ യുപിഎസ്‌സി പരീക്ഷയില്‍ അദ്ദേഹത്തെ വളരെ ഏറെ സഹായിച്ചിരുന്നെന്നും അങ്ങനെ ഒന്നാം സ്ഥാനം നേടാന്‍ കഴിഞ്ഞുവെന്നും പറയുന്നു.

വെളളിയാഴ്ചയാണ് UPSC സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചത്. കഴിഞ്ഞ 2012ലാണ് ആദ്യമായി ദുരിഷെട്ടി സിവില്‍ സര്‍വ്വീസ് പരീക്ഷ എഴുതിയത്. 2017ല്‍ എഴുതുന്നത് അഞ്ചാം തവണയാണ്. ഗൂഗിളും യൂട്യൂബും തന്റെ പഠതത്തില്‍ പ്രധാന പങ്കു വഹിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ പങ്കെടുക്കുന്ന ഭൂരിഭാഗം പേരും കോച്ചിംഗ് ക്ലാസിനു പോകുന്നവരാണ്. എന്നാല്‍ താന്‍ ഒരു കോച്ചിംഗ് ക്ലാസിനു പോലും പോകാതെ ഇന്റര്‍നെറ്റില്‍ മണിക്കൂറുകളോളം ചെലവഴിക്കുകയായിരുന്നു എന്നും ദുരിഷെട്ടി പറഞ്ഞു. കൂടാതെ ഇപ്പോള്‍ ഓണ്‍ലൈനില്‍ പരീക്ഷയുടെ എല്ലാ കാര്യങ്ങളും ലഭ്യമാകുന്നതിനാല്‍ കോച്ചിംഗ് ക്ലാസുകളില്‍ പോകേണ്ട ആവശ്യമില്ലന്നും അദ്ദേഹം പറഞ്ഞു.

ഒരു പ്രത്യേക വിഷയത്തെ കുറിച്ച് ഗൂഗിളില്‍ സെര്‍ച്ചു ചെയ്താല്‍ അതിനു ബന്ധപ്പെട്ട വിശദാംശങ്ങളും കൂടാതെ വീഡിയോകളും നിങ്ങള്‍ക്കു ലഭിക്കും. കൂടാതെ വിക്കീപീഡിയയും പഠനത്തില്‍ ഒരുപാടു സഹായിച്ചുവെന്നും പറഞ്ഞു.

അസ്യൂസ് സെന്‍ഫോണ്‍ മാക്‌സ് പ്രോ M1 ഫോണിനോട് കിടപിക്കാന്‍ ഇവര്‍

ഇതു കൂടാതെ നിരവധി വെബ്‌സൈറ്റുകള്‍, മാഗസീനുകള്‍, പത്രങ്ങള്‍ എല്ലാം തന്നെ ആവശ്യമായ വിവരങ്ങള്‍ നല്‍കാന്‍ കഴിയും. എന്നിരുന്നാലും നിങ്ങള്‍ക്കു സംശയം എന്തെങ്കിലും ഉണ്ടായാല്‍ യൂട്യൂബിനോടു ചോദിക്കാം. 'യൂട്യൂബ് മികച്ച അധ്യാപകനാണ്, ദുരിഷെട്ടി പറഞ്ഞു.

Most Read Articles
Best Mobiles in India
Read More About: google news youtube internet

Have a great day!
Read more...

English Summary

UPSC Exam Topper Durishetty's Best Tutor Is Youtube And Google