ഇമോജികൾ സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ പ്രശ്‌നം ഗുരുതരം


ഇമോജികൾ ഉപയോഗിക്കുന്നതിന്റെ പേരിൽ ഇത്തരം ഒരു സംഭവം ആദ്യമായിരിക്കും. ഓരോ ഇമോജിക്കും ഓരോ അർഥം ഉണ്ട് എന്ന് പറയുന്നത് തന്നെയാണ് കാര്യം. അതനുസരിച്ച് ഇമോജികൾ സൂക്ഷിച്ച് ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്. ഇത്തരം ഒരു സംഭവമാണ് യു.എ.ഇയിൽ ഇപ്പോൾ നടന്നത്.

ഇമോജികൾ

യു.എ.ഇയിൽ സമൂഹമാധ്യമങ്ങളിലെ സന്ദേശങ്ങളിൽ ഇമോജി ഉൾപ്പെടുത്തുമ്പോള്‍ സൂക്ഷിക്കേണ്ടതുണ്ട്, പ്രത്യകിച്ചും അതൊരു ഗൾഫ് രാഷ്ട്രമാകുമ്പോൾ കാര്യങ്ങൾ ഗൗരവത്തോടെ കാണണം. തെറ്റായ രീതിയിൽ ഇത് ഉപയോഗിച്ചാൽ നിങ്ങൾക്ക് കോടതി നടപടി നേരിടേണ്ടി വരും.

യു.എ.ഇ കോടതി

ഇത്തരത്തിലുള്ള ഒരു സംഭവമാണ് റാസ് അൽ ഖൈമയിൽ നടന്നത്. ഒരു കൂട്ടം ആളുകളുടെ ചിത്രത്തിന് കീഴെ കുറുക്കന്റെ ഇമോജികൾ പോസ്റ്റ് ചെയ്ത് ഇവരെ അപകീർത്തിപ്പെടുത്തി എന്ന കേസാണ് ഏഷ്യൻ വംശജനായ പ്രവാസിക്ക് കോടതിയിൽ നേരിടേണ്ടി വന്നത്.

യു.എ.ഇ

നായ,കുറുക്കൻ,പന്നി എന്നീ ഇമോജികളിലൂടെ മറ്റുള്ളവരെ അപകീർത്തിപ്പെടുത്താനാണ് ചിലർ ശ്രമിക്കുകയെന്നു അഭിഭാഷകൻ ഹമദ് അൽ ദബാനി പറയുന്നു. ഇത്തരത്തിൽ ഒരു കേസ് വരുമ്പോൾ പരാതി നല്കുന്ന ആളുടെയും പ്രതിയുടെയും ബന്ധത്തെ കുറിച്ചും അന്വേഷിച്ച ശേഷമായിരിക്കും തുടർന്നുള്ള നടപടികൾ. പ്രതിക്കെതിരെ ആരോപിക്കപ്പെട്ട കുറ്റം ചെയ്തുവെന്ന് തെളിഞ്ഞാൽ അയാൾക്ക് മേൽ കോടതി പിഴ ചുമത്തുമെന്നും അൽ ദബാനി വ്യക്തമാക്കി.

ഇമോജികൾ ഉൾപ്പെടുത്തുമ്പോള്‍

അതേസമയം കത്തിയോ,മറ്റു ആയുധങ്ങളുടെയോ ഇമോജി അയക്കുന്നത് ഭീക്ഷണിക്ക് തുല്യമാണെന്നും അപരിചിതയാ സ്ത്രീയ്ക്ക് ഹൃദയത്തിന്റെയോ,പൂക്കളുടെയോ എമോജി അയക്കുന്നത് പീഡനത്തിന് തുല്യമാണെന്നും മറ്റൊരു അഭിഭാഷകൻ ഹനാൻ അൽ ബെയ്ദ് പറഞ്ഞു.

Most Read Articles
Best Mobiles in India
Read More About: uae emoji law news

Have a great day!
Read more...

English Summary

From another viewpoint, lawyer Hanan Al Bayed said that misuse of emoji can be offensive, as sending an emoji of a knife or weapon could be considered as a threat. She added that an emoji of a flower or a heart to a woman could be considered as harassment if they don't know each other.