കടലില്‍ നഷ്ടപ്പെട്ട സ്മാര്‍ട്ട്‌ഫോണ്‍ തിരികെയെത്തിച്ച് റഷ്യന്‍ സ്‌പൈയായ തിമിംഗലം; വീഡിയോ വൈറല്‍


റഷ്യന്‍ നേവി പരിശീലിപ്പിച്ച ബെലൂഗ തിമിംഗലത്തിന്റെ വീഡിയോ വൈറലാകുന്നു. നോര്‍വെയിലെ ബമ്മര്‍ഫെസ്റ്റില്‍ യുവതിയുടെ കൈയ്യില്‍നിന്നും കടലിലേക്ക് നഷ്ടപ്പെട്ടുപോയ സ്മാര്‍ട്ട്ഫാണ്‍ തിരികെയെത്തിച്ചു നല്‍കിയാണ് ബെലൂഗ തിമിംഗലും താരമായത്. മനിസ്‌കയെന്നാണ് യുവതിയുടെ പേര്.

Advertisement

കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം നടന്നത്. ഇക്കാര്യം മനിസ്‌ക തന്റെ കൂട്ടുകാരോട് പങ്കുവെച്ചു. വീഡിയോയും ചിത്രീകരിക്കുകയുണ്ടായി. കയ്യില്‍ നിന്നും കടലിലേക്കു വീണുപോയ സ്മാര്‍ട്ട്‌ഫോണ്‍ കടിച്ചുപിടിച്ചുകൊണ്ട് യുവതിക്ക് തിരികെ നല്‍കുന്ന വീഡിയോയാണിത്. ഇന്‍സ്റ്റാഗ്രമിലൂടെ പങ്കുവെച്ച് ഈ വീഡിയോക്ക് 19,000 ലൈക്കുകളാണ് ഇതിനോടകം ലഭിച്ചത്.

Advertisement

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് എക്വിപ്‌മെന്റ് എന്ന് തിമിംഗലത്തിന്റെ ശരീരത്തില്‍ മുദ്രണം ചെയ്തിട്ടുണ്ട്. റഷ്യന്‍ നാവികസേന കൃത്യമായ പരിശീലനം നല്‍കിയ ശേഷം മാരിടൈം സ്‌പൈയായി ഉപയോഗിച്ചുവരികയാണ് ഈ തിമിംഗലത്തിനെ.


ക്യാമറയോ ആയുധങ്ങളോ ഇത്തരം തിമിംഗലങ്ങളില്‍ ഘടിപ്പിച്ചിട്ടുണ്ടാകുമെന്ന് ഇതിനോടകം വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ റഷ്യന്‍ പ്രതിരോധ മന്ത്രാലയം ഇക്കാര്യങ്ങള്‍ നിരസിച്ചു. കടല്‍ ജീവികളെ ഒരുതരത്തിലും പ്രതിരോധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നില്ല എന്നായിരുന്നു റഷ്യയുടെ പ്രതികരണമെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ജര്‍മന്‍ ബ്രോഡ്കാസ്റ്ററായ ഡിയൂചെ വെല്ലെ പറയുന്നതനുസരിച്ച് ഇത്തരം ബെലൂഗ തിമിംഗലങ്ങളെ പ്രത്യേകതരം തെറാപ്പി ജീവജാലമായിട്ടാണ് ഉപയോഗിച്ചു വരുന്നത്. പ്രത്യേക പരിഗണന വേണ്ടിവരുന്ന കുട്ടികള്‍ക്ക് ഇത്തരം തിമിംഗലങ്ങളെ ഉപയോഗിച്ച് ട്രെയിനിംഗ് നല്‍കാറുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.

Advertisement

ഒരു വർഷത്തേക്ക് സൗജന്യ ജിയോ പ്രൈം സബ്സ്ക്രിപ്ഷൻ, എങ്ങനെയെന്ന് ഇവിടെ പരിശോധിക്കാം

Best Mobiles in India

Advertisement

English Summary

The 'Russian spy' whale returned a woman's dropped phone in a viral video. Here's what you need to know