വിവോ X21 അന്താരാഷ്ട്ര വിപണികളിലേക്ക്..!


ഈ മാര്‍ച്ചിലായിരുന്നു വിവോ X21 ചൈനിയല്‍ അവതരിപ്പിച്ചത്. ആദ്യമായി ഡിസ്‌പ്ലേയില്‍ ഫിങ്കര്‍പ്രിന്റ് സെന്‍സര്‍ കൊണ്ടു വരുന്ന സ്മാര്‍ട്ട്‌ഫോണായിരുന്നു വിവോ X20. ഇപ്പോള്‍ ഈ ഫോണ്‍ അന്താരാഷ്ട്ര വിപണികളില്‍ അവതരിപ്പിക്കുകയാണ്. മേയ് അഞ്ച് മുതല്‍ ഫോണ്‍ സിംഗപ്പൂരില്‍ വില്‍പനക്കെത്തും. സിംഗപൂരില്‍ ഫോണിന്റെ വില SGD 799 ആണ്, അതായത് ഇന്ത്യന്‍ വില ഏകദേശം 39,900 രൂപ.

Advertisement

മേയ് അഞ്ചിനു ശേഷം മീ, സ്റ്റാര്‍ഹബ്, മറ്റു റീട്ടെയില്‍ പങ്കാളികളുമായി ചേര്‍ന്ന് ഫോണിന്റെ വില്‍പന തുടരും. അണ്ടര്‍ ഡിസ്‌പ്ലേ ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍ ആണ് വിവോ X21ന്റെ ഹൈലൈറ്റ് എന്നു പറയുന്നത്. കൂടാതെ ഫേഷ്യല്‍ റെകഗ്നിഷന്‍ സവിശേഷതയും ഫോണിലുണ്ട്.

Advertisement

ചൈനയില്‍ വിവോ X21 64ജിബി വേരിയന്റിന് 29,999 രൂപയും 128ജിബി വേരിയന്റിന് 33,000 രൂപയുമാണ്. എന്നാല്‍ ഒരു പ്രത്യേക അണ്ടര്‍ ഡിസ്‌പ്ലേ ഫിങ്കര്‍പ്രിന്റ് സെന്‍സര്‍ ഉപയോഗിച്ച ഫോണിന് (128ജിബി വേരിയന്റ്) 37,100 രൂപയാണ്.

വിവോ X21ന്റെ സവിശേഷതകള്‍

19:9 അനുപാതത്തില്‍ 6.28 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയാണ്. ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ വേര്‍ഷനായ ഓറിയോ 8.1 ഒഎസിലാണ് ഫോണിന്റെ പ്രവര്‍ത്തനം. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 660 SoC ചിപ്‌സെറ്റിനോടൊപ്പം അഡ്രിനോ 512 GPU ആണ് ഫോണിന് കരുത്ത് പകരുന്നത്.

6ജിബി റാമാണ് ഫോണിനുളളത്. ഒപ്പം 64ജിബി/ 128ജിബി ഇന്റേര്‍ണല്‍ മെമ്മറിയും. മികച്ച ക്യാമറയാണ് ഫോണിന്. അതായത് മുന്നില്‍ 12എംപി/ 5എംപി ഇരട്ട ക്യാമറകളാണ്, ഒപ്പം എല്‍ഇഡി ഫ്‌ളാഷും ഉണ്ട്. 12 എംപി ഐഫോണ്‍ മാതൃകയിലുളളതാണ് മുന്‍ ക്യാമറ.

Advertisement

വൺപ്ലസ് 6 ഇങ്ങെത്തുകയാണ്; ഫോണിനെ കുറിച്ച് അറിയേണ്ടതെല്ലാം

3ജി മാപ്പിംഗ്, ഫേസ് വേക്ക് എന്നീ സവിശേഷതകളും മുന്‍ ക്യാമറയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 3200എംഎഎച്ച് ബാറ്ററിയാണ് ഫോണിനുളളത്. വൈഫൈ, ബ്ലൂ്ട്ടൂത്ത്, പെന്‍ഡ്രൈവ് ഘടിപ്പിക്കാനുളള OTG കണക്ടിവിറ്റി ഉള്‍പ്പെടെയുളള യുഎസ്ബി 2.0 എന്നിവയും ഫോണിലുണ്ട്. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍ എന്നിവ സെന്‍സറുകളുമാണ്.

Best Mobiles in India

Advertisement

English Summary

Vivo X21 With Under Display Fingerprint Scanner Gets Its First Global Launch