പ്രതിമാസം 500 രൂപയില്‍ താഴെയുളള മികച്ച പോസ്റ്റ്‌പെയ്ഡ് പ്ലാനുകള്‍


രാജ്യത്തെ ടെലികോം വമ്പന്‍മാരായ വോഡാഫോണ്‍, എയര്‍ടെല്‍, ജിയോ എന്നിവയുടെ യുദ്ധം കനക്കുന്നു. ജിയോയുടെ താരിഫ് പ്ലാനുകള്‍ കീഴടക്കി ഏറ്റവും കൂടുതല്‍ ഉപയോക്താക്കളെ സൃഷ്ടിക്കാനാണ് വോഡാഫോണിന്റേയും എയര്‍ടെല്ലിന്റേയും നീക്കം. നിലവിലെ ടെലികോം കമ്പനികള്‍ എല്ലാം തന്നെ ഏകദേശം ഒരേ സവിശേഷതയിലെ പ്ലാനുകളാണ് വാഗ്ദാനം ചെയ്യുന്നത്. അതു കൊണ്ടു തന്നെ ഓരോ പ്ലാനുകളും ഉപയോക്താക്കളെ ഏറെ ആശയക്കുഴപ്പത്തിലാക്കുന്നു.

Advertisement

ഇന്നിവിടെ 500 രൂപയ്ക്കുളളിലെ ഏറ്റവും മികച്ച പോസ്റ്റ്‌പെയ്ഡ് പ്ലാനുകളുടെ ഒരു പട്ടിക കൊടുക്കുകയാണ്. വോഡാഫോണ്‍, എയര്‍ടെല്‍, ജിയോ എന്നിവയില്‍ നിന്നും മികച്ച പ്ലാനുകള്‍ നിങ്ങള്‍ക്കു തിഞ്ഞെടുക്കാം.

Advertisement

ജിയോ 199 പോസ്റ്റ്‌പെയ്ഡ് പ്ലാന്‍

ജിയോയുടെ 199 രൂപ പ്ലാനില്‍ ജിസ്ടിയും ചേര്‍ത്താണ് പ്രതിമാസം ഈടാക്കുന്നത്. ഈ പ്ലാനില്‍ നിങ്ങള്‍ക്ക് 25ജിബി ഹൈ-സ്പീഡ് 4ജി ഡേറ്റ, ലോക്കല്‍/എസ്റ്റിഡി അണ്‍ലിമിറ്റഡ് വോയിസ് കോള്‍, പ്രതിദിനം 100എസ്എംഎസ് എന്നിവ നല്‍കുന്നു. എന്നാല്‍ ബാക്കി വരുന്ന ഡേറ്റ അടുത്ത മാസത്തേക്ക് ഉപയോഗിക്കാന്‍ സാധിക്കുമോ എന്നതിനെ കുറിച്ച് ജിയോ ഒന്നും തന്നെ വ്യക്തമാക്കിയിട്ടില്ല. ഈ പ്ലാനില്‍ പ്രീ-ആക്ടിവേറ്റഡ് ISD കോളുകള്‍ക്ക് 50 പൈസയാണ് മിനിറ്റിന് ഈടാക്കുന്നത്.

വോഡാഫോണ്‍ 299 രൂപ പ്ലാന്‍

വോഡാഫോണിന്റെ 299 രൂപ പ്ലാന്‍ ഓണ്‍ലൈനിലൂടെ റീച്ചാര്‍ജ്ജ് ചെയ്യാന്‍ സാധിക്കില്ല. അടുത്തുളള വോഡാഫോണ്‍ സ്‌റ്റോറില്‍ പോയി റീച്ചാര്‍ജ്ജ് ചെയ്യാവുന്നതാണ്. എന്നാല്‍ ഈ പ്ലാന്‍ ഔദ്യോഗിക വോഡാഫോണ്‍ ആപ്പിലൂടേയും റീച്ചാര്‍ജ്ജ് ചെയ്യാം, അതും തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് മാത്രം. ആനുകൂല്യങ്ങളെ കുറിച്ചു പറയുകയാണെങ്കില്‍ 20ജിബി ഡേറ്റയാണ് നല്‍കുന്നത്. 200ജിബി വരെ ഡേറ്റ റോളോവറും ഉണ്ട്.

Advertisement

എന്നാല്‍ ഈ പ്ലാനില്‍ ആമസോണ്‍ പ്രൈം/ നെറ്റ്ഫ്‌ളിക്‌സ് സൗജന്യ അംഗത്വം നല്‍കുന്നില്ല. കൂടാതെ ലോക്കല്‍, എസ്റ്റിഡി, റോമിംഗ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയും ഈ പ്ലാനില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

എയര്‍ടെല്‍ 299 പോസ്റ്റ്‌പെയ്ഡ് പ്ലാന്‍

വോഡാഫോണിന്റെ 299 രൂപ പ്ലാനിനെ പോലെ എയര്‍ടെല്ലിന്റെ 299 പോസ്റ്റ്‌പെയ്ഡ് പ്ലാനും എയര്‍ടെല്ലിന്റെ ഓഫ്‌ലൈന്‍ സ്റ്റോറില്‍ നിന്നും റീച്ചാര്‍ജ്ജ് ചെയ്യാം. എന്നാല്‍ ഇത് 5ജി ഹൈ-സ്പീഡ് ആണ്. ഇതില്‍ അണ്‍ലിമിറ്റഡ് വോയിസ് കോളുകള്‍ക്കൊപ്പം ഒരു ബില്ലിംഗ് സൈക്കിള്‍ കാലാവധിയുളള 4ജി ഡേറ്റയും പ്രതിദിനം 100 എസ്എംഎസും നല്‍കുന്നു.

വോഡാഫോണ്‍/എയര്‍ടെല്‍ 399 പോസ്റ്റ്‌പെയ്ഡ് പ്ലാന്‍

Advertisement

ഈ രണ്ടു കമ്പനികളുടേയും പോസ്റ്റ്‌പെയ്ഡ് പ്ലാന്‍ ആരംഭിക്കുന്നത് 399 രൂപ മുതലാണ്. വോഡാഫോണ്‍ 399 രൂപ പ്ലാനില്‍ 40ജിബി 4ജി ഡേറ്റയും 200ജിബി വരെ ഡേറ്റ റോള്‍ഓവര്‍ സംവിധാവനും ഉണ്ട്. എല്ലാ വോഡാഫോണ്‍ റെഡ് പ്ലാനുകള്‍, അതായത് 399 രൂപ മുതല്‍ ആരംഭിക്കുന്നവ, ആവശ്യാനുസരണം ആമസോണ്‍ പ്രൈം ലഭിക്കുന്നു.

എയര്‍ടെല്ലിന്റെ 399 രൂപ ഇന്‍ഫിനിറ്റി പോസ്റ്റ്‌പെയ്ഡ് പ്ലാനില്‍ 20ജിബി ഡേറ്റ പ്രതിമാസം ലഭ്യമാണ്. എന്നാല്‍ എയര്‍ടെല്‍ 399 പ്ലാനില്‍ 500ജിബി ഡേറ്റ വരെ റോള്‍ഓവര്‍ സംവിധാനം ഉണ്ട്. ഈ പ്ലാനില്‍ കോംപ്ലിമെന്ററി ആമസോണ്‍ പ്രൈം സബ്‌സ്‌ക്രിപ്ഷന്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എങ്കിലും ഇതില്‍ വിങ്ക് മ്യൂസിക്, എയര്‍ടെല്‍ ടിവി എന്നിവ കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്ഷനായി നല്‍കുന്നു. ഈ രണ്ടു 399 രൂപ പ്ലാനിലും അണ്‍ലിമിറ്റഡ് കോളിംഗ്, 100 എസ്എംഎസ് പ്രതിദിനം എന്നിവയും ഉണ്ട്.

Advertisement

വവേയ് പി 20 പ്രോ,പി 20 ലൈറ്റ് ,നോവ 3 ,നോവ 3 ഐ എന്നിവ വിലക്കുറവിൽ

Best Mobiles in India

English Summary

Vodafone, Airtel, Jio: Which Is The Best Postpaid Plans Under Rs 500 Per Month