വോഡാഫോണ്‍ ഐഡിയ സ്ത്രീകള്‍ക്കായി മൊബൈല്‍ അധിഷ്ഠിത സുരക്ഷ സേവനം ആരംഭിച്ചു!


വോഡാഫോണ്‍ ഐഡിയ സ്ത്രീകള്‍ക്കായി മൊബൈല്‍ അധിഷ്ഠിത സുരക്ഷ സേവനം ആരംഭിച്ചു. 'വോഡാഫോണ്‍ സഖി' എന്ന പേരില്‍ അവതരിപ്പിച്ച ഈ സേവനത്തിലൂടെ അടിയന്തര അലേര്‍ട്ടുകള്‍, അടിയന്തര ബാലന്‍സ്, സ്വകാര്യ നമ്പര്‍ റീച്ചാര്‍ജ്ജ് തുടങ്ങിയ സൗകര്യങ്ങളാണുളളത്.

Advertisement

വോഡാഫോണ്‍ പ്രീ-പെയ്ഡ് സേവനം ഉപയോഗിക്കുന്ന രാജ്യത്തെ മുഴുവന്‍ സ്‌ക്രീകള്‍ക്കുമാണ് ഈ സേവനം ലഭ്യമാകുന്നത്. ഒരു ബാലന്‍സോ അല്ലെങ്കില്‍ ഇന്റര്‍നെറ്റ് സേവനമോ ഇല്ലാതെ തന്നെ ഈ സേവനം പ്രവര്‍ത്തിക്കും.

Advertisement

'ഇന്ത്യയില്‍ ഒരു ബില്ല്യന്‍ മൊബൈല്‍ കണക്ഷനുകള്‍ ഉണ്ട്, അതില്‍ പകുതിയും സ്ത്രീകളാണ്. എന്നാല്‍ മൊബൈല്‍ സബ്‌സ്‌ക്രൈബര്‍മാരില്‍ 18 ശതമാനത്തില്‍ താഴെയാണ് സ്ത്രീകള്‍. കൂടാതെ മിക്ക സ്ത്രീകളും ഫീച്ചര്‍ ഫോണുകളും അടിസ്ഥാന ഫോണുകളുമാണ് ഉപയോഗിക്കുന്നത്.

എന്നാല്‍ വോഡാഫോണ്‍ ഐഡിയയുടെ ഈ ഒരു സേവനം മൊബൈല്‍ പ്രവേശനത്തില്‍ സ്ത്രീകളെ കൂടുതല്‍ ബന്ധിപ്പിക്കാന്‍ അവസം നല്‍കുന്നു', വോഡാഫോണ്‍ ഐഡിയയുടെ കണ്‍സ്യൂമര്‍ ബിസിനസ്, അസോസിയേയറ്റ് ഡയറക്ടര്‍ അവനീഷ് ഖോസ്ല പറഞ്ഞു.

ATMൽ കയറുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണേ.. പണം നഷ്ടമായിട്ട് പറഞ്ഞിട്ട് കാര്യമുണ്ടാവില്ല!

Best Mobiles in India

Advertisement

English Summary

Vodafone Idea launches mobile-based safety service for women.