വോഡാഫോൺ ഐഡിയയ്ക്ക് നഷ്ടമായത് എട്ട് കോടി ഉപയോക്താക്കൾ, 4,882 കോടി രൂപ

അതുകൊണ്ടു തന്നെ ഉപയോക്താക്കളുടെ തള്ളിക്കയറ്റം ജിയോയിലേക്ക് പോകുന്നതിൽ അതിശയിക്കാനില്ല. എന്നാൽ, മറ്റുള്ള കമ്പനികൾക്ക് അവരുടെ ഉപയോക്താക്കളെയാണ് നഷ്ട്ടമാകുന്നത്.


ടെലികോം മേഖലയിൽ റിലയൻസ് ജിയോയുടെ കടന്നുവരവ് ബാക്കിവരുന്ന ടെലികോം കമ്പനികളെ കടത്തിവെട്ടിയിരിക്കുകയാണ്. ഇപ്പോൾ വൻ പ്രതിസന്ധിയാണ് ഈ കമ്പനികൾ നേരിടുന്നത്. ഉപയോക്തക്കൾക്ക് നിരവധി ആനുകൂല്യങ്ങളാണ് ജിയോ വാഗ്ദാനം ചെയ്യുന്നത്.

Advertisement

അതുകൊണ്ടു തന്നെ ഉപയോക്താക്കളുടെ തള്ളിക്കയറ്റം ജിയോയിലേക്ക് പോകുന്നതിൽ അതിശയിക്കാനില്ല. എന്നാൽ, മറ്റുള്ള കമ്പനികൾക്ക് അവരുടെ ഉപയോക്താക്കളെയാണ് നഷ്ട്ടമാകുന്നത്.

Advertisement

വോഡഫോണ്‍

ടെലികോം സേവനദാതാവായ വോഡഫോണ്‍ ഐഡിയയുടെ സാമ്പത്തിക വര്‍ഷത്തെ നാലാം സാമ്പത്തിക റിപ്പോര്‍ട്ട് പ്രസിദ്ധികരിച്ചു. റിലയന്‍സ് ജിയോയുടെ താരിഫ് പ്ലാനുകളുടെ സാന്നിധ്യം കമ്പനിയെ ഇപ്പോഴും ആശങ്കയിലാക്കുന്നുണ്ട് എന്ന് വ്യക്തമാക്കുന്നതാണ് പുതിയ കണക്കുകള്‍.

റിലയന്‍സ് ജിയോ

കമ്പനിയുടെ പ്രവര്‍ത്തന വരുമാനം മൂന്നാം പാദത്തില്‍ 11,764.8 കോടി രൂപയില്‍ നിന്നും നാലാം പാദത്തില്‍ 11,775 കോടിയിലേക്ക് ഉയര്‍ന്നിട്ടുണ്ട്. മറ്റ് ടെലികോം കമ്പനികളേക്കാള്‍ കൂടുതലാണിത്. എയര്‍ടെലിന് 10,632 കോടിയും റിലയന്‍സ് ജിയോയ്ക്ക് 11,106 കോടി രൂപയുമാണ് പ്രവര്‍ത്തന വരുമാനം.

4G ഉപയോഗം

മൂന്നാം പാദത്തില്‍ 5004.60 കോടി രൂപയുടെ നഷ്ടമുണ്ടായിരുന്നതില്‍ നാലാം പാദത്തില്‍ 4881 രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത് എന്നാണ് റിപ്പോർട്ട് വോഡഫോണ്‍ ഐഡിയയുടെ 4G ഉപയോഗം 294800 കോടി മെഗാബൈറ്റ് ആയി ഉയര്‍ന്നിട്ടുണ്ട്.

വോഡഫോണ്‍ ജിയോ

റിലയന്‍സ് ജിയോ വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യത്തിലും വോഡഫോണ്‍ ഐഡിയയ്ക്ക് 54 ലക്ഷം പുതിയ 4G ഉപയോക്താക്കളെ ലഭിച്ചുവെന്ന് കണക്കുകള്‍ പറയുന്നു. 8.07 കോടി 4G ഉപയോക്താക്കളാണ് വോഡഫോണ്‍ ഐഡിയയ്ക്കുള്ളത്. എന്നാല്‍ ജിയോയുടെ 30.67 കോടി ഉപയോക്താക്കളും 4G ഉപയോക്താക്കളാണ്.

ഉപയോക്താക്കളുടെ നഷ്ടം

ഡിസംബറില്‍ 3.51 കോടി ഉപയോക്താക്കളുടെ നഷ്ടം റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ നാലാം പാതത്തില്‍ 5.32 ഉപയോക്താക്കളെയാണ് നഷ്ടമായത്. അതായത് കഴിഞ്ഞ ആറ് മാസത്തിനിടെ എട്ട് കോടിയിലധികം ഉപയോക്താക്കളെ കമ്പനിയ്ക്ക് ഇല്ലാതായി. അതേസമയം ചിലവില്‍ നേരിയ കുറവുണ്ടായിട്ടുണ്ട്. ചിലവ് 18,226.10 കോടിയില്‍ നിന്നും 17,599.60 ലേക്ക് കുറഞ്ഞു.

ടെലികോം

റിലയന്‍സ് ജിയോയുടെ വരവോടെയുണ്ടായ കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാണ് വോഡഫോണും ഐഡിയയും തമ്മിൽ കൈകോർത്ത് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 31-ന് വോഡഫോണ്‍ ഐഡിയ എന്ന പേരില്‍ പുതിയ കമ്പനിയ്ക്ക് തുടക്കം കുറിച്ചത്.

ഏയർടെൽ

അതുവരെ രാജ്യത്ത് രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ടായിരുന്ന ഈ സ്ഥാപനങ്ങള്‍ ഒന്നിച്ചതോടെ ഉപയോക്താക്കളുടെ എണ്ണത്തില്‍ വോഡഫോണ്‍ ഐഡിയ രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാവായി മാറി. മാര്‍ച്ച് 31ലെ കണക്കനുസരിച്ച് 33.41കോടി ഉപയോക്താക്കളാണ് വോഡഫോണ്‍ ഐഡിയയ്ക്കുള്ളത്.

Best Mobiles in India

English Summary

Vodafone Idea, which recently concluded Rs 25,000 crore rights issue, is looking to monetise investments in tower venture as well as fibre assets, Deutsche Bank said adding that it believed the transactions will provide it adequate liquidity to maintain capex program and fund spectrum payments.