വോഡഫോൺ ഐഡിയ ലിമിറ്റഡ് കമ്പനിക്ക് നഷ്‌ടമായത് 5,005 കോടി രൂപ


വോഡഫോൺ ,ഐഡിയ എന്നീ കമ്പനികളുടെ ലയനത്തോടെ ഇപ്പോൾ കമ്പനി അറിയപ്പെടുന്നത് 'വോഡഫോൺ ഐഡിയ ലിമിറ്റഡ്' എന്നാണ്. ഇരു കമ്പനികളും അനവധി പദ്ധതികൾ മുന്നിൽ കണ്ടുകൊണ്ടുള്ള ലയനമാണ് സംഭവിച്ചിരിക്കുന്നത്. വോഡഫോൺ ഐഡിയ ലിമിറ്റഡ്, വോഡഫോൺ ഇന്ത്യ, ഐഡിയ സെല്ലുലർ തുടങ്ങിയ കമ്പനികൾ ഉടൻ തന്നെ വോഡഫോൺ ഐഡിയ ലിമിറ്റഡ് എന്ന പേരിൽ അറിയപ്പെടും. ലയനത്തിനുശേഷം ഇരു കമ്പനികൾക്കും വലിയൊരു നഷ്ടമാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്.

പാസ്‌വേഡ് ഹാക്ക് ചെയ്യപ്പെട്ടാല്‍ അറിയിക്കാന്‍ ഗൂഗിള്‍ ക്രോം എക്‌സ്‌റ്റെന്‍ഷന്‍

ടെലികോം കമ്പനികൾ

വോഡഫോൺ, ഐഡിയ തുടങ്ങിയ ഇരു കമ്പനികളും തമ്മിൽ ലയിച്ചതിനു ശേഷമുള്ള രണ്ടാം പാദത്തിൽ കമ്പനിക്ക് വൻ നഷ്ടമാണ് നേരിട്ടിരിക്കുന്നത്. റിലയൻസ് ജിയോയുടെ വരവോടെ പ്രതിസന്ധിയിലായ ഇരു കമ്പനികളും ഒന്നിച്ച് ചെലവ് ചുരുക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയാണ്. എന്നാൽ വർഷത്തിലെ മൂന്നാം പാദത്തിൽ കമ്പനിക്ക് സംഭവിച്ച നഷ്ടം 5000 കോടി രൂപയാണ്.

റിലയൻസ് ജിയോ

കഴിഞ്ഞ ഓഗസ്റ്റിലാണ് ഇരു ടെലികോം കമ്പനികളും ഒന്നിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചത്. ഇതിനു ശേഷം പുറത്തുവന്ന ആദ്യ പാദ റിപ്പോർട്ടിലും ഇരു കമ്പനികൾക്കും നഷ്ടമായിരുന്നു. മൂന്നാം പാദത്തിൽ വോഡഫോൺ-ഐഡിയ കമ്പനികളുടെ വരുമാനം 11,765 കോടി രൂപയാണ്. അതായത് രണ്ടു ശതമാനത്തിന്റെ ഇടിവാണ് പുതിയ റിപ്പോർട്ടിൽ കാണിക്കുന്നത്.

വോഡഫോൺ–ഐഡിയ സി.ഇ.ഒ

വിപണിയിലെ തടസങ്ങളും പ്രശ്നങ്ങളും പരിഹരിക്കുന്നതിനായി 25,000 കോടി രൂപയുടെ നിക്ഷേപം നടത്തിയിരുന്നു. അടുത്ത പാദത്തിൽ തന്നെ ഇരു കമ്പനികളും ഒന്നിച്ചതിന്റെ മാറ്റങ്ങൾ കാണുവാൻ സാധിക്കുമെന്ന് വോഡഫോൺ-ഐഡിയ സി.ഇ.ഒ ബലേഷ് ശർമ പറഞ്ഞത്. 3.5 കോടി വരിക്കാരാണ് കഴിഞ്ഞ തവണ ഇരുകമ്പനികൾക്കുമായി നഷ്ട്ടപ്പെട്ടിരിക്കുന്നത്. കൈയിൽ നിന്നും പോയതിന്റെ ഇരട്ടി തിരിച്ചുപിടിക്കുന്നതിനുള്ള ശ്രമത്തിലാണ് ഇപ്പോൾ ഇരു കമ്പനികളും.

വോഡഫോൺ ഐഡിയ ലിമിറ്റഡ്

ഓരോ മാസവും റീചാർജ് ചെയ്യണമെന്ന ഇരു കമ്പനികളുടെയും ചട്ടം കാരണം വരിക്കാർ പോർട്ട് ചെയ്തത് മറ്റു സര്‍വീസുകളിലേക്ക് മാറുകയോ അല്ലെങ്കിൽ പുതിയ സേവന ദാതാക്കളെ സ്വീകരിക്കുകയോ ചെയ്യുന്നുണ്ട്. ഓരോ മാസവും 35 രൂപയ്ക്കെങ്കിലും റീചാർജ് ചെയ്തില്ലെങ്കിൽ 28 ദിവസത്തിനു ശേഷം വിളിക്കാനുള്ള സൗകര്യം നഷ്‌ടമാകും.

Most Read Articles
Best Mobiles in India
Read More About: vodafone idea telecom news

Have a great day!
Read more...

English Summary

Vodafone Idea reported on Wednesday its second quarterly loss since Vodafone Plc merged its Indian operations with Idea Cellular in August last year, though the figure was smaller than expected.