വോഡാഫോണും ജിയോയും തങ്ങളുടെ പുതിയ അണ്‍ലിമിറ്റഡ് പ്ലാനുകളില്‍ മത്സരം


വോഡാഫോണ്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി പുതിയ പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ചു. ' വാല്യൂ-ഫോര്‍-മണി' എന്ന പേരില്‍ ഇടയ്ക്കിടെ പല ഓഫറുകളും വോഡാഫോണ്‍ പ്രഖ്യാപിക്കുന്നുണ്ട്. 21 രൂപയുടെ പ്ലാനാണ് വോഡാഫോണ്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ജിയോയുടെ 19 രൂപ പ്ലാനിനെ ലക്ഷ്യം വച്ചാണ് വോഡാഫോണിന്റെ ഈ പുതിയ പ്ലാന്‍. ഈ പ്ലാനില്‍ വോഡാഫോണ്‍ അണ്‍ലിമിറ്റഡ് ഡാറ്റ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. 24 മണിക്കൂറത്തെ ഓഫര്‍ എന്ന പേരിലാണ് വോഡാഫോണ്‍ ഇത് അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ 24 മണിക്കൂര്‍ ലഭിക്കുന്നുണ്ടോ? നമുക്ക് നോക്കാം.

മോഡാഫോണ്‍ 21 രൂപ പ്ലാന്‍

24 മണിക്കൂറത്തെ കാലാവധിയാണെങ്കിലും ഈ പ്ലാന്‍ വലിഡിറ്റി ഒരു മണിക്കൂര്‍ മാത്രമാണ്. ഈ ഒരു മണിക്കൂറില്‍ ഉപയോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് 3ജി/ 4ജി ഡാറ്റ ഉപയോഗിക്കാം. എന്നാല്‍ ജിയോയുടെ 19 രൂപപ്ലാനുമായി താരതമ്യം ചെയ്യുമ്പോള്‍ അനേകം വ്യത്യാസങ്ങള്‍ ഉണ്ട്. ഈ രണ്ടു പ്ലാനുകളും പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കു മാത്രമാണ്.

ജിയോ 19 രൂപ പ്ലാന്‍

ജിയോയുടെ 19 രൂപ പ്ലാനില്‍ 150എംബി 4ജി ഡാറ്റയാണ് വാഗ്ദാനം ചെയ്യുന്നത്. കൂടാതെ അണ്‍ലിമിറ്റഡ് വോയിസ് കോളും 20 എസ്എംഎസും പിന്നെ ജിയോ ആപ്‌സുകളായ മൈജിയോ ആപ്‌സ്, ജിയോ സിനിമ, ജിയോ മ്യൂസിക്, ജിയോ ടിവി അങ്ങനെ പല ആപ്‌സുകളും ആക്‌സസ് ചെയ്യാം. ജിയോ ഓഫറില്‍ വോയിസ് കോളിംഗും ഡാറ്റ ആനുകൂല്യങ്ങളും നല്‍കുന്നുണ്ട്.

ഷവോമി സ്മാര്‍ട്ട്‌ഫോണ്‍ എക്‌സ്‌ച്ചേഞ്ച് ഓഫര്‍ ഓണ്‍ലൈനിലൂടെ എങ്ങനെ ചെയ്യാം?

വോഡാഫോണ്‍ 299 രൂപ പ്ലാന്‍

വോഡാഫോണ്‍ ഏറ്റവും അടുത്തിടെ പ്രഖ്യാപിച്ച മറ്റൊരു പ്ലാനാണ് 299 രൂപയുടേത്. ഈ പ്രീപെയ്ഡ് പ്ലാനില്‍ അണ്‍ലിമിറ്റഡ് കോളിംഗിനോടൊപ്പം 1ജിബി ഡാറ്റ പ്രതിദിനം നല്‍കുന്നു. 56 ദിവസമാണ് പ്ലാന്‍ വാലിഡിറ്റി. കൂടാതെ ഇതിനോടൊപ്പം അണ്‍ലിമിറ്റഡ് ലോക്കല്‍ എസ്റ്റിഡി കോളുകള്‍, 1ജിബി 2ജി ഡാറ്റ പ്രതി ദിനം, 100 എസ്എംഎസും ഉള്‍പ്പെടുന്നു. ഫ്രീ വോയിസ് കോളില്‍ പ്രതിദിനം പരമാവധി 250 മിനിറ്റും, പ്രതിവാരം 1000 മിനിറ്റുമാണ്. നിവലില്‍ മദ്ധ്യപ്രദേശിലും ചത്തിസ്ഗണ്ഢ് സര്‍ക്കിളുകളിലും മാത്രമാണ്.

ഇതോടൊപ്പം പ്രഖ്യാപിച്ച മറ്റു രണ്ടു പ്ലാനുകളാണ് 158 രൂപ പ്ലാനും 151 രൂപ പ്ലാനും. 158 രൂപ പ്ലാനില്‍ 28 ദിവസത്തെ വാലിഡിറ്റിയില്‍ 1ജിബി ഡാറ്റ പ്രതിദിനം നല്‍കുന്നു, എന്നാല്‍ 151 രൂപ പ്ലാനില്‍ 28 ദിവസത്തെ വാലിഡിറ്റിയില്‍ മൊത്തം നല്‍കുന്ന ഡാറ്റ 1ജിബി ആണ്.

Most Read Articles
Best Mobiles in India
Read More About: vodafone telecom news

Have a great day!
Read more...

English Summary

Vodafone has announced a new prepaid pack that offers truly unlimited 3G/ 4G data access for a time period of one hour and a validity of one day.