വോഡാഫോണിന്റെ 126ജിബി, 98ജിബി ഹൈ-ഡേറ്റ പ്ലാനുകള്‍ തകര്‍ക്കും


വോഡാഫോണ്‍ ആരേയും ഞെട്ടിച്ചു കൊണ്ട് പുതിയ രണ്ട് പ്രീപെയ്ഡ് ഓഫറുകള്‍ പ്രഖ്യാപിച്ചു. 549 രൂപ 799 രൂപ എന്നീ ഹൈ-ഡേറ്റ പ്ലാനുകള്‍ മറ്റു ടെലികോം ഓപ്പറേറ്റര്‍മാരെ ശരിക്കും ഞെട്ടിക്കുമെന്നതില്‍ യാതൊരു സംശയവുമില്ല.

Advertisement

549 രൂപ പ്ലാനില്‍ 3.5ജിബി 2ജി/3ജി/4ജി ഡേറ്റയും അതു പോലെ 799 രൂപ പ്ലാനില്‍ 4.5ജിബി ഡേറ്റയുമാണ് നല്‍കുന്നത്. വോഡാഫോണിന്റെ 549 രൂപ ജിയോയുടെ 509 രൂപ പ്ലാനുമായി മത്സരിക്കുകയും അതു പോലെ 799 രൂപ ജിയോയുടെ 799 രൂപ പ്ലാനുമായി മത്സരിക്കുകയുമാണ്.

Advertisement

എന്നാല്‍ ഇതു കൂടാതെ എയര്‍ടെല്ലും 549 രൂപ, 799 രൂപ എന്നീ പ്ലാനുകള്‍ 3.5ജിബി ഡേറ്റ 4ജിബി ഡേറ്റ പ്രതിദിനം എന്ന രീതിയില്‍ 28 ദിവസത്തെ വാലിഡിറ്റിയില്‍ അവതരിപ്പിച്ചു.

വോഡാഫോണ്‍ 549 രൂപ പ്ലാന്‍

മുകളില്‍ സൂചിപ്പിച്ചതു പോലെ വോഡാഫോണിന്റെ 549 രൂപ പ്രീപെയ്ഡ് പ്ലാനില്‍ 98 ജിബി ഡേറ്റ 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു കൂടാതെ പ്രതിദിനം 3.5ജിബി ഡേറ്റയും ഇതിലുണ്ട്. ഈ കോംബോ പ്ലാനില്‍ അണ്‍ലിമിറ്റഡ് വോയിസ് കോള്‍, ഫ്രീ ലോക്കല്‍/ എസ്റ്റിഡി റോമിംഗ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയും നല്‍കുന്നു.

വോഡാഫോണിന്റെ ഈ പ്ലാന്‍ ജിയോയുടെ 509 രൂപ പ്ലാനിനെ ലക്ഷ്യം വച്ചു തന്നെയാണ്. എന്നാല്‍ ജിയോയുടെ ഈ പ്ലാനില്‍ 112ജിബി 4ജി ഹൈ സ്പീഡ് ഡേറ്റ 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. അതു പോലെ ഈ പ്ലാനില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്റ്റിഡി, റോമിംഗ് വോയിസ് കോള്‍, 100 എസ്എംഎസ് എന്നിവയും നല്‍കുന്നുണ്ട്.

വോഡാഫോണ്‍ 799 രൂപ പ്രീപെയ്ഡ് പ്ലാന്‍

വോഡാഫോണിന്റെ 799 രൂപ പ്ലാനിലും 28 ദിവസത്തെ വാലിഡിറ്റിയാണ്. എന്നാല്‍ ഇതിലെ പ്രതിദിന ഡേറ്റ 4.5ജിബിയും. ഇതില്‍ മൊത്തം 126ജിബി ഡേറ്റ 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. കൂടാതെ ഇതിനോടൊപ്പം അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോള്‍, 100 ഫ്രീ എസ്എംഎസ് പ്രതിദിനവും ഉണ്ട്.

ഈ പ്ലാന്‍ ജിയോയുടെ 799 രൂപ പ്ലാനിനെയാണ് ലക്ഷ്യം വച്ചിരിക്കുന്നത്. ജിയോയുടെ ഈ പ്ലാനില്‍ മൊത്തം 140ജിബി ഡേറ്റയാണ് നല്‍കുന്നത്. അതായത് പ്രതിദിനം 5ജിബി ഡേറ്റ എന്ന കണക്കില്‍. വോഡാഫോണ്‍ 799 രൂപ പ്ലാനിനെ വച്ചു നോക്കുകയാണെങ്കില്‍ ജിയോയുടെ 799 രൂപ പ്ലാനില്‍ 0.5ജിബി അധിക ഡേറ്റ നല്‍കുന്നു. കൂടാതെ ഇതിനോടൊപ്പം അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി/ റോമിംഗ് കോളുകളും 100 എസ്എംഎസും നല്‍കുന്നു.

പ്ലാനിലെ മറ്റു ഓഫറുകള്‍

ജിയോ മ്യൂസിക്, ജിയോസിനിമ, ജിയോ ടിവി എന്നിങ്ങനെ ജിയോ ആപ്‌സുകള്‍ക്ക് ഫ്രീ സബ്‌സ്‌ക്രിപ്ഷന്‍ ജിയോ നല്‍കുന്നുണ്ട്. എന്നാല്‍ വോഡാഫോണ്‍ തങ്ങളുടെ വോഡാഫോണ്‍ പ്ലേ വഴി എല്ലാ ഉപയോക്താക്കള്‍ക്കും സബ്‌സ്‌ക്രിപ്ഷന്‍ നല്‍കുന്നു.

എങ്ങനെ നിങ്ങളുടെ കീബോർഡ് വൃത്തിയാക്കാം? അറിഞ്ഞിരിക്കേണ്ട മറ്റു കാര്യങ്ങൾ!

Best Mobiles in India

English Summary

Vodafone launches 126GB and 98GB high-data plans to take on Reliance Jio And Airtel