ഇതാണ് വോഡാഫോണിന്റെ 279 രൂപയുടെ പുതിയ പ്രീപെയ്ഡ് പ്ലാന്‍..!


വോഡാഫോണ്‍ തങ്ങളുടെ വരിക്കാര്‍ക്കായി പുതിയ പ്രീപെയ്ഡ് താരിഫ് പ്ലാന്‍ അവതരിപ്പിച്ചിരിക്കുകയാണ്. 279 രൂപയുടെ ഏറ്റവും വില കുറഞ്ഞ താരിഫ് പദ്ധതിയുടെ വാലിഡിറ്റി 84 ദിവസമാണ്. കൂടാതെ ഈ പ്ലാന്‍ ലക്ഷ്യം വച്ചിരിക്കുന്നത് വോഡാഫോണിനേയും റിലയന്‍സ് ജിയോയേയുമാണ്.
വോഡാഫോണ്‍ ഐഡിയ ലയത്തിനു ശേഷം ടെലികോം തങ്ങളുടെ ഉപയോക്താക്കള്‍ക്കായി പുതിയ പ്ലാനുകള്‍ അവതരിപ്പിച്ചിരിക്കുകയാണ്.

Advertisement

ഈ പ്ലാന്‍ ലഭ്യമാകുന്നത്.

ടെലികോം ടോക്കിന്റെ റിപ്പോര്‍ട്ടു പ്രകാരം വോഡാഫോണിന്റെ 279 രൂപ പ്രീപെയ്ഡ് പ്ലാനില്‍ അതിക ഡേറ്റയ്ക്കു പകരം വോയിസ് കോളിനാന് പ്രധാന്യം നല്‍കിയിരിക്കുന്നത്. മറ്റൊരു കാര്യം കൂടി, കര്‍ണ്ണാടക, മുംബൈ എന്നീ തിരഞ്ഞെടുത്ത സര്‍ക്കിളുകളില്‍ മാത്രമാണ് ഈ പ്ലാന്‍ ലഭ്യമാകുന്നത്. കൂടാതെ 4ജി കവറേജ് ഇല്ലാത്ത സര്‍ക്കിളുകളിലും ഈ പ്ലാന്‍ ലഭിക്കില്ല എന്നും ടെലികോം കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

Advertisement
വോഡാഫോണ്‍ 279 രൂപ പ്ലാന്‍

മുകളില്‍ സൂചിപ്പിച്ചതു പോലെ 279 രൂപയുടെ പ്ലാന്‍ ലക്ഷ്യം വച്ചിരിക്കുന്നത് നിരവധി കോളുകള്‍ ചെയ്യുന്ന വരിക്കാരെയാണ്‌.

പ്രതിദിനം 250 മിനിറ്റും പ്രതിവാരം 1000 മിനിറ്റും സൗജന്യ കോളുകളാണ് ഇതില്‍ നല്‍കുന്നത്. ഇതിനോടൊപ്പം മൊത്തത്തില്‍ 4ജിബി 3ജി/4ജി ഡേറ്റയും 84 ദിവസത്തെ വാലിഡിറ്റിയില്‍ കമ്പനി നല്‍കുന്നുണ്ട്.

 

ഈ ശ്രേണിയിലെ ഏറ്റവും കുറഞ്ഞ താരിഫ് പദ്ധതി

84 ദിവസം കാലാവധി നല്‍കുന്ന ഏറ്റവും കുറഞ്ഞ താരിഫ് പദ്ധതിയാണ് ഇത്. മറ്റൊരു ടെലികോം കമ്പനികളും 300 രൂപയില്‍ താഴെ വില വരുന്ന പ്രീപെയ്ഡ് പദ്ധതികള്‍ ഒന്നും പ്രഖ്യാപിച്ചിട്ടില്ല. വോഡാഫോണ്‍ അവതരിപ്പിച്ച 84 ദിവസത്തെ വാലിഡിറ്റിയിലെ മറ്റൊരു പദ്ധതിയാണ് 448 രൂപ പ്ലാന്‍. ഇതില്‍ 1.4ജിബി ഡേറ്റയാണ് പ്രതിദിനം നല്‍കുന്നത്. ഒപ്പം FUP ലിമിറ്റോടു കൂടി അണ്‍ലിമിറ്റഡ് വോയിസ് കോളും പ്രതിദിനം 100 എസ്എംഎസും നല്‍കുന്നു.

രണ്ടു ഗംഭീര നോക്കിയ മോഡലുകൾ, അതും കയ്യിലൊതുങ്ങുന്ന വിലയിൽ.. ഏത് വാങ്ങണം?


Best Mobiles in India

English Summary

Vodafone launches Rs. 279 prepaid pack for 84 days