വോഡാഫോണിന്റ 597 രൂപ പ്ലാനിനെ കുറിച്ച് നിങ്ങള്‍ അറിഞ്ഞോ?


പുതിയ പ്ലാനുമായി വോഡാഫോണ്‍ എത്തിയിരിക്കുന്നു. ഇത്തവണ വോഡാഫോണിന്റെ പുതിയ പ്ലാന്‍ ലക്ഷ്യം വച്ചിരിക്കുന്നത് റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍ എന്നിവയെ ആണ്.

വോഡാഫോണ്‍ അടുത്തിടെ അവതരിപ്പിച്ച 159 രൂപ പ്ലാനിനു ശേഷം 597 രൂപ പ്ലാനാണ് അവതരിപ്പിച്ചിരിക്കുന്നത്. എയര്‍ടെല്ലിന്റെ 597 രൂപ പ്ലാനുമായി മത്സരിക്കുന്ന ഇൗ പ്ലാന്‍, എയര്‍ടെല്ലിന്റെ അതേ ആനുകൂല്യയങ്ങള്‍ തന്നെയാണ്.

വോഡാഫോണ്‍ 597 രൂപ പ്ലാന്‍

വോഡാഫോണിന്റെ 597 രൂപ പ്ലാനിന്റെ വാലിഡിറ്റി 168 ദിവസമാണ്. 10ജിബി ഹൈ സ്പീഡ് 4ജി ഡേറ്റ, പ്രതിദിനം 100 എസ്എംഎസ്, അണ്‍ലിമിറ്റഡ് ലോക്കല്‍ എസ്റ്റിഡി കോളുകള്‍ എന്നിവയാണ് നല്‍കുന്നത്. ഇതില്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്ക് 112 ദിവസമാണ് വാലിഡിറ്റി, എന്നാല്‍ ഫീച്ചര്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഇതേ പ്ലാനില്‍ 168 ദിവസവും വാലിഡിറ്റി നല്‍കുന്നു. വോഡാഫോണ്‍ ആപ്പിലൂടേയും വെബ്‌സൈറ്റിലൂടേയും ഈ പ്ലാന്‍ നിങ്ങള്‍ക്കു റീച്ചാര്‍ജ്ജ് ചെയ്യാവുന്നതാണ്.

എയര്‍ടെല്‍ 597 രൂപ പ്ലാന്‍

എയര്‍ടെല്ലിന്റെ ഈ പ്ലാനില്‍ 10ജിബി ഡേറ്റ, പ്രതിദിനം 100 എസ്എംഎസ്, FUP ഇല്ലാതെ അണ്‍ലിമിറ്റഡ് കോള്‍, സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്ക് 178 ദിവസം വാലിഡിറ്റി എന്നിവയാണ് നല്‍കുന്നത്. എന്നാല്‍ ഫീച്ചര്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഇതിലധികം വാലിഡിറ്റി നല്‍കുമോ എന്ന് അറിയില്ല. തിരഞ്ഞെടുത്ത പ്രദേശങ്ങളില്‍ മാത്രമേ ഈ പ്ലാന്‍ ലഭ്യമാകൂ. എയര്‍ടെല്ലിന്റേയും വോഡാഫോണിന്റേയും 597 രൂപ പ്ലാന്‍ മത്സരിക്കുന്നത് ജിയോയുടെ 999 രൂപ പ്ലാനോടൊപ്പമാണ്.

ജിയോ 999 രൂപ പ്ലാന്‍

ജിയോ 999 രൂപ പ്ലാനില്‍ അണ്‍ലിമിറ്റഡ് വോയിസ് കോള്‍, പ്രതിദിനം 100 എസ്എംഎസ്, 60ജിബി 4ജി ഡേറ്റ എന്നിവ 90 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു.

വോഡാഫോണ്‍ 159 രൂപ പ്ലാന്‍

നിങ്ങള്‍ കുറഞ്ഞ വിലയിലെ പ്രീപെയ്ഡ് പ്ലാന്‍ നോക്കുകയാണെങ്കില്‍ വോഡാഫോണിന്റെ 159 രൂപ പ്ലാന്‍ മികച്ചതാണ്. ഇതില്‍ പ്രതിദിനം 1ജിബി ഡേറ്റ (മൊത്തത്തില്‍ 28 ജിബി ഡേറ്റ), അണ്‍ലിമിറ്റഡ് വോയിസ് കോള്‍, പ്രതിദിനം 100 എസ്എംഎസ് എന്നിവ 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. എന്നാല്‍ ഈ പ്ലാനില്‍ വ്യത്യസ്ഥ സര്‍ക്കിളുകളില്‍ വിവിധ ആനുകൂല്യങ്ങളാണ് നല്‍കുന്നത്. ചിലര്‍ക്ക് 100 എസ്എംഎസ് വാഗ്ദാനം ചെയ്യുന്നുണ്ട്, എന്നാല്‍ മറ്റു ചിലര്‍ക്ക് 100 എസ്എംഎസ് നല്‍കുന്നില്ല.

കമ്പ്യൂട്ടറില്‍ നഷ്ടപ്പെട്ട ഫയലുകള്‍ കണ്ടെത്താനായി ഇതാ നാലു മാര്‍ഗ്ഗങ്ങള്‍..!

Most Read Articles
Best Mobiles in India
Read More About: vodafone airtel jio telecom

Have a great day!
Read more...

English Summary

Vodafone Launches Rs. 597 Recharge With 168-Day Validtiy