പ്രതിദിനം 1.4ജിബി ഡേറ്റയുമായി വോഡാഫോണിന്റെ കിടിലന്‍ പ്ലാന്‍


താരിഫ് നിരക്കുകളില്‍ വലിയ വ്യത്യാസങ്ങള്‍ വരുത്തിയാണ് വോഡാഫോണ്‍ വിപണി പിടിച്ചടക്കുന്നത്. അതു പോലെ വ്യത്യസ്ഥമായൊരു പ്ലാന്‍ അവതരിപ്പിച്ചിരിക്കുകയാണ് വോഡാഫോണ്‍ ഇപ്പോള്‍. 3ജി, 4ജി ഉപയോക്താക്കള്‍ക്ക് ഈ പ്ലാന്‍ ഉപയോഗിക്കാം.

Advertisement

കൂടാതെ ഈയിടെയാണ് എയര്‍ടെല്‍ തങ്ങളുടെ പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് പുതിയ പദ്ധതികള്‍ അവതരിപ്പിച്ചത്. ടെലികോം ടോക്കിന്റെ റിപ്പോര്‍ട്ട് പ്രകാരം വോഡാഫോണിന്റെ പുതിയ പ്ലാന്‍ 458 രൂപയാണ്. ഈ പ്ലാനിന്റെ കീഴില്‍ ഉപയോക്താക്കള്‍ക്ക് പ്രതിദിനം 1.4ജിബി ഡേറ്റ, അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോള്‍, പ്രതി ദിനം 100 എസ്എംഎസ് എന്നിവ 84 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു.

Advertisement

എയര്‍ടെല്ലിന്റേയും റിലയന്‍സ് ജിയോയുടേയും 448 രൂപ പ്ലാനിനെ ലക്ഷ്യം വച്ചാണ് വോഡാഫോണിന്റെ ഈ പുതിയ പ്ലാന്‍. എയര്‍ടെല്ലിന്റെ 448 രൂപ പ്ലാനില്‍ 1.4ജിബി ഡേറ്റ 100 എസ്എംഎസ് പ്രതി ദിനം, അണ്‍ലിമിറ്റഡ് കോള്‍ എന്നിവ 82 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. എന്നാല്‍ ജിയോയുടെ 448 രൂപ പ്ലാനില്‍ പ്രതിദിനം 2ജിബി ഡേറ്റ, പ്രതിദിനം 100 എസ്എംഎസ്, അണ്‍ലിമിറ്റഡ് കോള്‍ എന്നിവ 84 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു.

കഴിഞ്ഞ ആഴ്ച വോഡാഫോണ്‍ മൂന്നു പ്രീപെയിഡ് പ്ലാനുകള്‍ അവതരിപ്പിച്ചു. 1.4ജിബി ഡേറ്റ, 1.5ജിബി ഡേറ്റ, 2ജിബി ഡേറ്റ, 3ജിബി ഡേറ്റ, 4.5ജിബി ഡേറ്റ എന്നിങ്ങനെയുളള വ്യത്യസ്ഥമായ രീതിയിലെ പ്രതിദിന പ്ലാനുകള്‍ തിരഞ്ഞെടുക്കാം.

Advertisement

209 രൂപ, 479 രൂപ, 528 രൂപ എന്നീ പുതിയ പ്ലാനുകളുടെ വാലിഡിറ്റി യഥാക്രമം 28 ദിവസം, 84 ദിവസം, 90 ദിവസം എന്നിങ്ങനെയാണ്. ഈ മൂന്നു പ്രീപെയ്ഡ് പ്ലാനുകളിലും 1.5ജിബി ഡേറ്റ പ്രതിദിനം, 250 മിനിറ്റ് പ്രതിദിനം, ലോക്കല്‍/എസ്റ്റിഡി/റോമിംഗ് ഫ്രീ കോളുകള്‍, 100 എസ്എംഎസ് പ്രതിദിനം എന്നിവ ലഭിക്കുന്നു.

എസിയുള്ള ഹെല്‍മറ്റ് എത്തിക്കഴിഞ്ഞു; ഇനി വിയര്‍ക്കാതെ ബൈക്കോടിക്കാം

Best Mobiles in India

Advertisement

English Summary

Vodafone new plan offering 1.4GB data per day