കിടിലന്‍ അണ്‍ലിമിറ്റഡ് കോളിംഗ്, ഡാറ്റ ഓഫറുമായി വോഡഫോണ്‍


പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി പുത്തന്‍ അണ്‍ലിമിറ്റഡ് കോളിംഗ്, ഡാറ്റ ഓഫറുമായി വോഡഫോണ്‍. സിറ്റി ബാങ്കുമായി ചേര്‍ന്നാണ് ഓഫര്‍ അവതരിപ്പിച്ചിരിക്കുന്നത്. ടെലിേകാം റിപ്പോര്‍ട്ടു ചെയ്യുന്നതനുസരിച്ച് പ്രതിദിനം 1.5 ജി.ബി 4ജി ഡാറ്റയും അണ്‍ലിമിറ്റഡ് വോയിസ് കോളിംഗും വോഡഫോണ്‍-സിറ്റി ബാങ്ക് ഓഫറിലൂടെ ലഭിക്കും. ഒരുവര്‍ഷത്തേക്കാണ് ഓഫര്‍.

പ്രീപെയ്ഡ് കസ്റ്റമറായിരിക്കണം

നിലവില്‍ വോഡഫോണ്‍ പ്രീപെയ്ഡ് കസ്റ്റമറായിരിക്കണം എന്നതുമാത്രമാണ് നിബന്ധന. ഓഫറിനായി വോഡഫോണ്‍ വെബ്‌സൈറ്റില്‍ കയറി പുതിയ സിറ്റി ബാങ്ക് ക്രഡിറ്റ് കാര്‍ഡിനു അപേക്ഷനല്‍കണം. വോഡഫോണ്‍ ഉപയോക്താക്കള്‍ക്കു മാത്രമേ ക്രഡിറ്റ് കാര്‍ഡ് ലഭിക്കുകയുള്ളൂ. മാത്രമല്ല ആദ്യ മാസം 4,000 രൂപ ക്രഡിറ്റ് കാര്‍ഡില്‍ ചെലവാക്കണമെന്നും നിബന്ധനയുണ്ട്. ഇവര്‍ക്കുമാത്രമാണ് ഓഫര്‍ ലഭിക്കുക.

നിബന്ധനയില്ല

ഒരുതവണയായോ രണ്ടു തവണയായോ 4,000 രൂപ ചെലവാക്കാന്‍ സൗകര്യമുണ്ട്. 4,000 രൂപ മാത്രമേ ചെലവാക്കാവൂവെന്ന് നിബന്ധനയില്ല. ഏറ്റവും കുറഞ്ഞത് 4,000 ചെലവാക്കണമെന്നുമാത്രം.

ഓഫര്‍ ലഭിക്കും.

ഈ നിബന്ധന പൂര്‍ത്തിയാക്കിയാല്‍ പ്രതിദിനം 1.5 ജി.ബി 4ജി ഡാറ്റയും അണ്‍ലിമിറ്റഡ് വോയിസ് കോളിംഗും ലഭിക്കും. അതും ഒരു വര്‍ഷത്തേക്ക്. തെരഞ്ഞെടുത്ത പ്രദേശങ്ങളില്‍ മാത്രമാണ് ഓഫര്‍ ലഭ്യമാക്കിയിട്ടുള്ളത്. ഡല്‍ഹി, നോയിഡ, ജെയ്പൂര്‍, ചണ്ഡീഗഢ്, അഹമ്മദാബാദ്, മുംബൈ, ബംഗളൂരു, പൂനെ, ഹൈദരാബാദ്, കൊല്‍ക്കത്ത, സെക്കന്ദ്രാബാദ്, ചെന്നൈ, ബറോഡ, കോയംബത്തൂര്‍ എന്നിവിടങ്ങളില്‍ ഓഫര്‍ ലഭിക്കും.

ഓഫര്‍ അവതരിപ്പിച്ചിരുന്നു.

ജൂലൈ 31 വരെ വോഡഫോണ്‍-സിറ്റി ബാങ്ക് പ്രീ-പെയ്ഡ് ഓഫറിനായി അപേക്ഷിക്കാനാകും. കുറച്ചു കാലങ്ങള്‍ക്കു മുന്‍പ് സിറ്റിബാങ്ക് ഐഡിയയുമായി ചേര്‍ന്ന് ഇതേ ഓഫര്‍ അവതരിപ്പിച്ചിരുന്നു.

18 വയസിനു താഴെയുള്ള കളിക്കാര്‍ക്ക് ഇടവേള നിര്‍ബന്ധമാക്കി പബ്ജി; മുന്‍കരുതല്‍

Most Read Articles
Best Mobiles in India
Read More About: vodafone news offer telecom

Have a great day!
Read more...

English Summary

Vodafone offering unlimited calling, 1.5GB daily data for 365 days to its prepaid subscribers