ഇനി വോഡഫോണ്‍ സിം നിങ്ങളുടെ വീട്ടിലെത്തും; തികച്ചും സൗജന്യമായി


ടെലികോം രംഗത്ത് മത്സരം കടുക്കുകയാണ്. റിലയന്‍സ് ജിയോയുടെ വരവോടെ വിപണി പിടിക്കാനുള്ള നെട്ടോട്ടത്തിലാണ് ടെലികോം കമ്പനികള്‍. പ്രമുഖ സേവനദാതാക്കളായ വോഡഫോണ്‍ ഇതാ പുത്തന്‍ സംരംഭവുമായി രംഗത്തിറങ്ങിയിരിക്കുകയാണ്. പുത്തന്‍ പ്രീപെയ്ഡ് സിം കാര്‍ഡ് ആവശ്യമുള്ളവര്‍ക്ക് കമ്പനി വീട്ടില്‍ എത്തിച്ചു നല്‍കും. അതും സൗജന്യമായി.

ഏറെ ഉപയോഗപ്രദമാണ്

കൂടുതല്‍ വരിക്കാരെ ആകര്‍ഷിക്കുകയെന്നതാണ് പുത്തന്‍ രീതിയിലൂടെ വോഡഫോണ്‍ ലക്ഷ്യമിടുന്നതെങ്കിലും ഡോര്‍ സ്റ്റെപ്പ് ഡെലിവറി ഏറെ ഉപയോഗപ്രദമാണ്. പുത്തന്‍ 4ജി പ്രീപെയ്ഡ് സിംകാര്‍ഡാണ് ഡോര്‍ സ്റ്റെപ്പ് ഡെലിവറിയിലൂടെ വോഡഫോണ്‍ എത്തിച്ചുനല്‍കുന്നത്.

വാലിഡറ്റിയില്‍ ലഭിക്കും.

കിടിലന്‍ ഓഫറുകളും സിംകാര്‍ഡില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. നാഷണല്‍ റോമിംഗോടു കൂടിയ അണ്‍ലിമിറ്റഡ് ലോക്കല്‍/എസ്.റ്റി.ഡി കോളുകള്‍, സൗജന്യ ലോക്കല്‍/ എസ്.റ്റി.ഡി എസ്.എം.എസ്് എന്നിവ ഉപയോക്താക്കള്‍ക്കായി ലഭിക്കും. 249 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ 1.5 ജി.ബി ഡാറ്റ 28 ദിവസത്തെ വാലിഡറ്റിയില്‍ ലഭിക്കും.

ഉപയോക്താക്കള്‍ക്ക് ചെയ്യാവുന്നതാണ്.

ഈ ഓഫറുകള്‍ക്കു പുറമേ 75 ജി.ബി ഡാറ്റ, 200 ജി.ബി ഡാറ്റ എന്നിവ നല്‍കുന്ന റീചാര്‍ജുമുണ്ട്. 4,498 രൂപയുടെ ഓഫറുകള്‍ പോസ്റ്റ് പെയ്ഡ് ഉപയോക്താക്കള്‍ക്കുമായും കാത്തിരിക്കുന്നുണ്ട്. 139 രൂപയുടെ വോഡഫോണിന്റെ പുത്തന്‍ പ്രീപെയ്ഡ് പ്ലാനും ഉപയോക്താക്കള്‍ക്ക് ചെയ്യാവുന്നതാണ്. ഇതിലൂടെ 28 ദിവസത്തേക്ക് അണ്‍ലിമിറ്റഡ് കോളിംഗും 2 ജി.ബി ഡാറ്റയും ലഭിക്കും.

ഇതിലൂടെ ലക്ഷ്യമിടുന്നത്.

പ്രതിദിനം 100 എസ്.എം.എസ് മേല്‍പറഞ്ഞ റീചാര്‍ജിലൂടെ ലഭിക്കുകയും ചെയ്യും. കൂട്ടിന് ലൈവ് ടി.വി സബ്‌സ്‌ക്രിപ്ഷനും സൗജന്യമായി ലഭിക്കും. നിലവില്‍ എറിക്‌സണ്‍ കമ്പനിയെയാണ് ക്ലൗഡ് പാക്കറ്റ് കോറായി വോഡഫോണ്‍-ഐഡിയ തെരഞ്ഞെടുത്തിരിക്കുന്നത്. കോര്‍ നെറ്റ് വര്‍ക്ക് ശേഷി വര്‍ദ്ധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

പ്രവര്‍ത്തനം.

ഇന്ത്യയില്‍ നെറ്റ് വര്‍ക്ക് കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നിരവധി പ്രവര്‍ത്തനങ്ങള്‍ വോഡഫോണ്‍-ഐഡിയ ചെയ്തുവരുന്നുണ്ട്. ഇതില്‍ പലതിലും എറിക്‌സണുമായി ചേര്‍ന്നാണ് പ്രവര്‍ത്തനം. വിപണിയില്‍ മറ്റുള്ള ടെലികോം സേവനദാതാക്കള്‍ക്കൊപ്പം മത്സരിക്കാന്‍ കൂടുതല്‍ കരുത്ത് കമ്പനിക്ക് ആവശ്യമാണുതാനും.

ഹൈലൈറ്റ്‌സ്

പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി സൗജന്യ ഡോര്‍ സ്റ്റെപ്പ് ഡെലിവെറി.

അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്.റ്റി.ഡി കോളിംഗ്

സൗജന്യ റോമിംഗ്, എസ്.എം.എസ്

75 ജി.ബി, 200 ജി.ബി ഡാറ്റ

4,498 രൂപയുടെ പ്രത്യേക ഓഫറുകള്‍

പുത്തന്‍ 139 രൂപയുടെ പ്ലാന്‍

Most Read Articles
Best Mobiles in India
Read More About: vodafone news technology offer

Have a great day!
Read more...

English Summary

Vodafone offering free doorstep SIM delivery: Here are the details