ഇതാണ് വോഡാഫോണ്‍ 999 രൂപ പ്രീപെയ്ഡ് പ്ലാനിന്റെ ആനുകൂല്യങ്ങള്‍..!


വോഡാഫോണ്‍ ഇന്ത്യയിലെ തങ്ങളുടെ വരിക്കാര്‍ക്ക് പുതിയ പ്രീപെയ്ഡ് പദ്ധതികള്‍ നിരന്തരം കൊണ്ടു വരുകയാണ്. അടുത്തിടെ ടെലികോം 16 രൂപയുടെ ഫിലിമി റീച്ചാര്‍ജ്ജ് പ്ലാന്‍ വരിക്കാര്‍ക്ക് നൽകിയിരുന്നു. ഇത് ഒരു ദിവസം മാത്രം വാലിഡിറ്റിയുളള ഡേറ്റ പ്ലാനായിരുന്നു.

999 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍

ഇപ്പോള്‍ 999 രൂപയുടെ മറ്റൊരു പ്രീപെയ്ഡ് പ്ലാന്‍ വോഡാഫോണ്‍ അവതരിപ്പിച്ചിരിക്കുകയാണ്. ഇതൊരു ദീര്‍ഘകാല പദ്ധതിയാണ്. ഡേറ്റ, വോയിസ് കോള്‍, എസ്എംഎസ് എന്നിവ ഈ പ്ലാനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇതേ ആനുകൂല്യങ്ങള്‍ നല്‍കുന്ന 998 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ എയര്‍ടെല്ലും നല്‍കുന്നുണ്ട്.

വോഡാഫോണ്‍ 999 രൂപ പ്രീപെയ്ഡ് പ്ലാന്‍

365 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. 12 ജി.ബി 3ജി/4ജി ഡേറ്റ ഈ ഒരു വര്‍ഷ കാലാവധിയില്‍ വോഡാഫോണ്‍ നിങ്ങള്‍ക്കു നല്‍കും. കൂടാതെ അണ്‍ലിമിറ്റഡ് വോയിസ് കോള്‍, 100 ഫ്രീ എസ്എംഎസ് എന്നിവ പ്രതിദിനം നല്‍കുന്നു.

ഈ പ്ലാന്‍ വോയിസ് കോളിന് പ്രാധാന്യം നല്‍കുന്നവര്‍ക്കാണ് ഏറെ അനുയോജ്യം. എന്നാല്‍ ഡേറ്റ അത്രയധികം ഈ പ്ലാനില്‍ നല്‍കുന്നില്ല. ഈ പ്ലാന്‍ ഇപ്പോള്‍ പഞ്ചാബില്‍ മാത്രമാണ് ലഭ്യമാകുന്നത്. താമസിക്കാതെ തന്നെ മറ്റു മാര്‍ക്കറ്റുകളിലും ഇത് ലഭ്യമാകുമെന്നു പ്രതീക്ഷിക്കുന്നു.

എയര്‍ടെല്‍ 998 രൂപ പ്ലാന്‍

വോഡാഫോണിന് എതിരായാണ് ഈ പ്ലാന്‍. വോഡാഫോണിന്റെ അതേ ആനുകൂല്യങ്ങള്‍ തന്നെയാണ് ഈ പ്ലാനിലും നല്‍കുന്നത്. എന്നാല്‍ എയര്‍ടെല്ലിന്റെ ഈ പ്ലാനില്‍ 12ജിബി ഡേറ്റ, അണ്‍ലിമിറ്റഡ് വോയിസ് കോള്‍, പ്രതിദിനം 100എസ്എംഎസ് എന്നിവ ലഭിക്കുന്നു. പക്ഷേ 336 ദിവസമാണ് പ്ലാന്‍ വാലിഡിറ്റി.

Most Read Articles
Best Mobiles in India
Read More About: vodafone recharge telecom news

Have a great day!
Read more...

English Summary

Now, Vodafone has introduced another prepaid plan priced at Rs. 999. This is a long-term plan and offers bundled benefits such as data, voice calls and SMS. Notably, this plan has been introduced to rival the Rs. 998 prepaid plan offered by Airtel as it offers similar benefits.